Jun 29, 2016


മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക

                             മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക
സിപിഎം ഗുണ്ടകളില്‍ പലരും മുഖ്യമന്ത്രിയുടെ പിന്‍ബലത്തില്‍ അവരുടെ ചാനലുകളും അച്ചടി മാധ്യമങ്ങളും കൂടാതെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍ തുടങ്ങിയ ചില ചാനലുകളുടെ മറവിലും മാധ്യമപ്രവര്‍ത്തകരുടെ വേഷമിട്ട് സാമൂഹിക ദ്രോഹം ചെയ്യാനും മറ്റ് രാഷ്ട്രീയ വിശ്വാസികളെ കടന്നാക്രമിക്കാനും ആരംഭിച്ചിട്ടുണ്ട്. അവരുടെ ആക്രമണത്തിന് വിധേയരാകുന്നവര്‍ ആത്മരക്ഷയ്ക്കായി ചെറുത്തു നിന്നാല്‍, മാധ്യമസ്വാതന്ത്ര്യം ഹനിച്ചു, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നിപ്രകാരം കള്ളക്കഥകളുമായി നിഷ്പക്ഷനാട്യമുള്ള ഇവര്‍ കാടിളക്കുകയും ഇവരുടെ ഇരകളെക്കുറിച്ച് പലതരം പുലഭ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. മുമ്പൊരിക്കല്‍ പിണറായി വിജയന്‍ പോലും മാധ്യമഗുണ്ടായിസത്തി നെതിരേ പ്രതികരിച്ചിട്ടുള്ളതും ഓര്‍ക്കുക. വിഎസും ഈ കുന്തമെല്ലാം വായ്ക്കകത്തിട്ടു കുത്താതെ വഴിമാറിത്തരാന്‍ ഈ മുണ്ടയ്ക്കല്‍ ശേഖരന്മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചുരുക്കത്തില്‍, മാധ്യമ പ്രവര്‍ത്തനം അഞ്ജനമണോ, മഞ്ഞളാണോ എന്നറിയാത്ത വെറും ഗുണ്ടകള്‍ പൊലീസിന്‍റെ കൂടി സഹായത്തോടെ രാഷ്ട്രീയ എതിരാളി കളെ കുടുക്കാനുള്ള ഒരു മറയായി ചാനല്‍പ്രവര്‍ത്തനത്തെ മാറ്റിയിരി ക്കുകയാണ്. ഒറ്റപ്പാലത്ത് ഒരു പ്രാദേശിക ചാനലുകാരന്‍ ആറെസസി ന്‍റെ ജില്ലാപ്രചാരകിനെ കോടതി വളപ്പില്‍ പൊലീസിന് മുന്നില്‍ വച്ച് തല്ലാന്‍ശ്രമിച്ചത് താന്‍ പിണറായിയുടെ ആളാണെന്ന് ആക്രോശിച്ചു കൊണ്ടാണ്. പക്ഷേ പൊലീസ് കേസെടുത്തത് ജില്ലാ പ്രചാരക് പ്രതികരിച്ചതിന്‍റെ പേരില്‍. മാധ്യപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍ത്തി രേഖപ്പെടുത്താതിരുന്നാല്‍ മാധ്യമപ്രവര്‍ത്തനം മറയാക്കി ഗുണ്ടകള്‍ അഴിഞ്ഞാടുമെന്നതിന് ഒരുദാഹരണമാണ് ഒറ്റപ്പാലം കോടതി വളപ്പിലെ മാധ്യമ ഗുണ്ടകളുടെ കടന്നാക്രമണം.

മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക

                             മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക
സിപിഎം ഗുണ്ടകളില്‍ പലരും മുഖ്യമന്ത്രിയുടെ പിന്‍ബലത്തില്‍ അവരുടെ ചാനലുകളും അച്ചടി മാധ്യമങ്ങളും കൂടാതെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍ തുടങ്ങിയ ചില ചാനലുകളുടെ മറവിലും മാധ്യമപ്രവര്‍ത്തകരുടെ വേഷമിട്ട് സാമൂഹിക ദ്രോഹം ചെയ്യാനും മറ്റ് രാഷ്ട്രീയ വിശ്വാസികളെ കടന്നാക്രമിക്കാനും ആരംഭിച്ചിട്ടുണ്ട്. അവരുടെ ആക്രമണത്തിന് വിധേയരാകുന്നവര്‍ ആത്മരക്ഷയ്ക്കായി ചെറുത്തു നിന്നാല്‍, മാധ്യമസ്വാതന്ത്ര്യം ഹനിച്ചു, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നിപ്രകാരം കള്ളക്കഥകളുമായി നിഷ്പക്ഷനാട്യമുള്ള ഇവര്‍ കാടിളക്കുകയും ഇവരുടെ ഇരകളെക്കുറിച്ച് പലതരം പുലഭ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. മുമ്പൊരിക്കല്‍ പിണറായി വിജയന്‍ പോലും മാധ്യമഗുണ്ടായിസത്തി നെതിരേ പ്രതികരിച്ചിട്ടുള്ളതും ഓര്‍ക്കുക. വിഎസും ഈ കുന്തമെല്ലാം വായ്ക്കകത്തിട്ടു കുത്താതെ വഴിമാറിത്തരാന്‍ ഈ മുണ്ടയ്ക്കല്‍ ശേഖരന്മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചുരുക്കത്തില്‍, മാധ്യമ പ്രവര്‍ത്തനം അഞ്ജനമണോ, മഞ്ഞളാണോ എന്നറിയാത്ത വെറും ഗുണ്ടകള്‍ പൊലീസിന്‍റെ കൂടി സഹായത്തോടെ രാഷ്ട്രീയ എതിരാളി കളെ കുടുക്കാനുള്ള ഒരു മറയായി ചാനല്‍പ്രവര്‍ത്തനത്തെ മാറ്റിയിരി ക്കുകയാണ്. ഒറ്റപ്പാലത്ത് ഒരു പ്രാദേശിക ചാനലുകാരന്‍ ആറെസസി ന്‍റെ ജില്ലാപ്രചാരകിനെ കോടതി വളപ്പില്‍ പൊലീസിന് മുന്നില്‍ വച്ച് തല്ലാന്‍ശ്രമിച്ചത് താന്‍ പിണറായിയുടെ ആളാണെന്ന് ആക്രോശിച്ചു കൊണ്ടാണ്. പക്ഷേ പൊലീസ് കേസെടുത്തത് ജില്ലാ പ്രചാരക് പ്രതികരിച്ചതിന്‍റെ പേരില്‍. മാധ്യപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍ത്തി രേഖപ്പെടുത്താതിരുന്നാല്‍ മാധ്യമപ്രവര്‍ത്തനം മറയാക്കി ഗുണ്ടകള്‍ അഴിഞ്ഞാടുമെന്നതിന് ഒരുദാഹരണമാണ് ഒറ്റപ്പാലം കോടതി വളപ്പിലെ മാധ്യമ ഗുണ്ടകളുടെ കടന്നാക്രമണം.

Mar 10, 2016

മലയാള ഭാഷയുടെ രാഷ്ട്രീയവും സാഹിത്യത്തിന്റെ പാരഡിയും



മലയാള ഭാഷയുടെ രാഷ്ട്രീയവും  സാഹിത്യത്തിന്റെ പാരഡിയും
യാഥാര്‍ഥ്യത്തിന്റെ സ്ഥാനത്ത് ആധുനിക പ്രചാരണ സംവിധാനങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന ബദല്‍യാഥാര്‍ഥ്യത്തെ പ്രതിഷ്ഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ വൈരനിര്യാതനം സാധ്യമാക്കുകയും ചെയ്യാമെന്നതിനുദാഹരണമായി മാര്‍ക് ബോര്‍ഗ്, ഇറാക്കിലെ ഭരണാധികാരിയായിരുന്ന സദ്ദാംഹുസൈനെതിരേ അമേരിക്കയിലെ ജോര്‍ജ് ബുഷിന്റെ ഭരണകൂടവും സഖ്യകക്ഷികളുമഴിച്ചുവിട്ട വ്യവസ്ഥാപൂര്‍ണമായ വ്യാജപ്രചാരണത്തെ ദി പൊളിറ്റിക്സ് ഒഫ് ബിലോങിങ് ഇന്‍ ഇന്ത്യ എന്ന കൃതിയില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ മറ പിടിച്ച് ബോധപൂര്‍വം തെറ്റായ നിഗമനങ്ങള്‍  പ്രചരിപ്പിക്കുന്ന ഒരു പ്രധാന കേബിള്‍ ന്യൂസ്ചാനലിന്റെ പ്രവര്‍ത്തന ശൈലി തന്നെ ആശയപരമായ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി ബദല്‍ യാഥാര്‍ഥ്യക്രമം സൃഷ്ടിക്കുക എന്നുള്ള താണ്. അതിന്റെ ഫലമായി അമേരിക്കയിലെ ഒരു വലിയവിഭാഗം ജനങ്ങള്‍ രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥയെക്കു റിച്ചും പൊതുവേ ലോകത്തെപ്പറ്റിയും തീര്‍ത്തും വഞ്ചിക്കപ്പെട്ട ധാരണകളാണ് വച്ചുപുലര്‍ത്തുന്നത്. ഉദാഹരണത്തിന് ഫോക്സ് പ്രേക്ഷകരില്‍ ഭൂരിപക്ഷവും ഇപ്പോഴും വിശ്വസിക്കുന്നത് സദ്ദാംഹുസൈന് 9/11 ലെ ലോകവാണിജ്യകേന്ദ്ര ആക്രമണത്തില്‍ പങ്കുണ്ടായിരുന്നുവെന്നാണ്. അത് യാഥാര്‍ഥത്തില്‍ ഇറാക്കിനെ ആക്രമിക്കുന്നതിന് ഒരു കാരണ മെന്ന നിലയില്‍ ബുഷ്ഭരണകൂടം വ്യവസ്ഥാപിതമായി സൃഷ്ടിച്ച ഒരു നുണപ്രചാരണം മാത്രമാണ്.യഥാര്‍ഥജ്ഞാന ത്തെ അധികാരവും മാധ്യമലോകവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ബദല്‍ രാഷ്ട്രീയം കൊണ്ട് പുനഃസൃഷ്ടിക്കുന്നതിന്റെ ആഘാതം ആധുനിക ലോകത്തെ വഞ്ചിക്കാന്‍ ഇത്രമാത്രം ശക്തമാണെങ്കില്‍, മാധ്യമലഹരിയുടെ ആലസ്യമാര്‍ന്ന മാസ്മരിക  തയില്‍ മയങ്ങിക്കിടക്കുന്ന കേരളീയ സമൂഹത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്നകറ്റി നിര്‍ത്തുന്നത് എത്രയോ എളുപ്പമാണ്. എന്നുമാത്രമല്ല, ബദല്‍നിര്‍മ്മിതികളുടെ രാഷ്ട്രീയമാണ് ഇന്നിവിടെ ജനാധിപത്യത്തിന്റെ മറവില്‍ ആധിപത്യം വഹിക്കു ന്നത്. സാംസ്കാരിക ഫാസിസം ജനാധിപത്യത്തിന്റെ വേഷമിട്ട് ആടിത്തിമിര്‍ക്കുകയാണന്ന്ചുരുക്കം. സാംസ്കാരിക പ്രവര്‍ത്തകരെ മാത്രമല്ല, ജനങ്ങളെയാകെത്തന്നെ ഈ നിലപാടിലെത്തിക്കുന്നത് കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി സര്‍ക്കാരും കുത്തക പ്രസാധകരും മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്ന വന്ധ്യവും ആഡംബരപൂര്‍ണവുമായ സാഹിത്യ-സാംസ്കാരികോത്സവങ്ങളാണ്.
അധികാരസേവ
മലയാള ഭാഷയെയും സാഹിത്യത്തെയും ഉടലോടെ സ്വര്‍ഗത്തെത്തിക്കാന്‍ കേരള സര്‍ക്കാരും കുത്തക പ്രസാധകരും മാധ്യമ മുതലാളിമാരും കൈകോര്‍ത്ത് പല കോടികള്‍ ധൂര്‍ത്തടിച്ചിട്ടും വര്‍ത്തമാനകാല സാഹചര്യത്തില്‍ രണ്ടിന്റെയും അഥവാ രണ്ടും കൂടിച്ചേര്‍ന്ന ആ 'ഒന്നിന്റെ' സ്ഥിതി എന്താണ്? പുസ്തക പ്രസാധനത്തിനും വിതരണത്തിനും വേണ്ടി സര്‍ക്കാരിന് തന്നെ കേരള സാഹിത്യ അക്കാദമിയുള്‍പ്പെടെ പല സൈസ് സ്ഥാപനങ്ങളുണ്ട്. സ്വകാര്യ കുത്തക പ്രസാധകരുടെ നീരാളിപ്പിടിത്തമാകട്ടേ മിക്കവാറുമെല്ലാ പ്രദേശങ്ങളിലുമെത്തി. സാഹിത്യമുള്‍പ്പെടെയുള്ള സാംസ്കാരി കോല്‍പ്പന്നങ്ങള്‍ കമ്പോളവല്‍ക്കരിക്കപ്പെടുകയും അവയുടെ വാണിജ്യസാധ്യതകള്‍ മേളകളിലൂടെയും വിവിധ സ്മാരക സമിതികളുടെ പേരുകളില്‍ നടക്കുന്ന പലതരം ഉല്‍സവങ്ങളിലൂടെയും പരമാവധി ചൂഷണം ചെയ്യപ്പെടുകയും മാത്രമല്ല, അവയിലൂടെ വസ്തുതകള്‍ക്ക് വിരുദ്ധമായതും യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്നതുമായ ഒരു സാംസ്കാരിക വ്യാജനിര്‍മ്മാ ണം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അപസംസ്കാര നിര്‍മ്മാണം മൌലികതയുടെ പ്രത്യയശാസ്ത്ര ത്തെ തമസ്ക്കരിക്കുക മാത്രമല്ല, അതിന് ബദലായി എല്ലാ സാംസ്കാരികോല്‍പ്പന്നങ്ങള്‍ക്കും സമാന്തര ഘടന രൂപപ്പെടുത്തുകയും അവയാണ് വസ്തുതകളെന്ന മിഥ്യാബോധം സമൂഹത്തിന്റെ ഉപബോധത്തില്‍ ബലാല്‍ക്കാരമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. വിഷഭക്ഷണം തിന്നു ശീലിച്ചവന് ജൈവഭക്ഷണം വിഷമയമാണെന്ന് തോന്നുന്നതു പോലെയാകുന്നൂ വായനക്കാരന്റെ സ്ഥിതി. എഴുതിത്തുടങ്ങുമ്മുമ്പു തന്നെ പ്രചണ്ഡമായ പ്രചാരണ കോലാഹലങ്ങള്‍ സംഘടിപ്പിക്കുന്ന മാധ്യമ തന്ത്രങ്ങളുടെയും അവയെ ഊട്ടിവളര്‍ത്തുന്ന അധികാര വ്യവസ്ഥയുടെയും കൂട്ടുകെട്ടിലൂടെ പ്രത്യക്ഷപ്പെടുന്ന വ്യാജരചനകള്‍ക്ക് ഇരുത്തം വന്നിട്ടില്ലാത്ത വായനയുടെ ഇളംനാമ്പുകളെ കഠിനമായി തെറ്റിദ്ധരി പ്പിക്കാനാകുന്നു. ഉദാഹരണത്തിന്, മലയാളഭാഷയുടെ തനത് സാമൂഹിക പരിഹാസ വിമര്‍ശസമ്പ്രദായത്തില്‍പ്പെട്ട വിമര്‍ശന കാവ്യപാരമ്പര്യത്തിന്റെ ആരംഭത്തെ കോഴിക്കോട് സര്‍വകലാശാലയിലെ ഒരു ഗവേഷക വിദ്യാര്‍ഥിനി ഇരുപതാം നൂറ്റാണ്ടിലെ കവിമൃഗാവലി തുടങ്ങിയവയിലേയ്ക്ക് 'സെറ്റാ'ക്കുന്നു. തോലന്റെ പനശിദശായാം പാശി മുതലെങ്കിലും വേരുകള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ഒരു തനത് വിമര്‍ശന രീതിയെ ചക്കീചങ്കരത്തിലൂടെ ആധുനികവല്‍ക്കരി ച്ച മുന്‍ഷിരാമക്കുറുപ്പിന്റെ ദര്‍ശനപരിസരത്തുവച്ചെങ്കിലും തിരിച്ചറിയാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് കഴിയാതെ പോകുന്നുവെന്നതാണ് ഇതിന്റെ സൂചന. ഇതാണ് വ്യാജ നിര്‍മ്മിതികളും അധികാരദല്ലാളന്മാരുമായിട്ടുള്ള കൂട്ടുകെട്ടിന്റെ ദുരന്തഫലം. ആഘോഷങ്ങളോട് സാമാന്യ ജനങ്ങള്‍ക്കുള്ള ആകര്‍ഷണം ലാക്കാക്കി ആഡംബരപൂര്‍വമായ ഒരു സാംസ്കാരിക സമാന്തരതയിലൂടെ തികച്ചും പൊള്ളയും അധികാരവ്യവസ്ഥയുടെ സംരക്ഷണം കൊണ്ടു മാത്രം ആധിപത്യം നേടുന്നവയുമായ വ്യാജനിര്‍മ്മിതികളിലേയ്ക്ക് സാഹിത്യത്തെ കര്‍ശനമായി കുറ്റിയടിക്കുകയാണ്ഇതിന്റെ ലക്ഷ്യം. അടുത്തിടെ ഭാഷയുടെയും സാഹിത്യത്തിന്റെയും പേരില്‍ കോഴിക്കോട്ട് ഒരു സാഹിത്യ ബിനാലേയും നടന്നു. അവിടെ ഒരു സാഹിത്യമഹാമേളയാണ് നടന്നതെന്നാണ് കുറഞ്ഞ പക്ഷം സംഘാടകരുടെയെങ്കിലും അവകാശ വാദം. അടുത്ത സാഹിത്യോത്സവം കൊടിയേറിയത് സാക്ഷാല്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ്. പൊതുവേ സവര്‍ണ രില്‍ മാത്രം സാക്ഷരത തളം കെട്ടിക്കിടന്ന ഒരു ചരിത്രസാഹചര്യത്തില്‍, ജന്മികുടുംബങ്ങള്‍ നേരിട്ട നാനാതരം തകര്‍ച്ച കളെപ്പറ്റി മണിപ്രവാള ഭാഷയില്‍ ദുഃഖകഥകളെഴുതിയതിനാല്‍, ചരിത്രത്തിന്റെ ഇരകളായിത്തീര്‍ന്നവരുടെ വലിയ സ്വീകാര്യത അന്ന് എം.റ്റി. വാസുദേവന്‍നായര്‍ക്ക് ലഭിച്ചു. അദ്ദേഹം കങ്കാണിയായിട്ടുള്ള തുഞ്ചന്‍ കലോത്സവത്തില്‍ എഴുത്തച്ഛനെപ്പറ്റി പ്രബന്ധമവതരിപ്പിച്ചത് കെ. ജയകുമാറാണത്രെ. ഇത് നല്‍കുന്ന സൂചന, മലയാള ഭാഷയില്‍ തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് പ്രസക്തവും ആധുനിക പാരിപ്രേക്ഷ്യത്തിനനുസരിച്ചുള്ളതുമായ പഠനം നടത്താന്‍ ആരുമില്ല എന്നല്ലല്ലോ. മറിച്ച്,'എന്‍പൃഷ്ഠം നീ ചൊറിഞ്ഞീടില്‍ നിന്‍ പൃഷ്ഠം ഞാന്‍ ചൊറിഞ്ഞിടാ'മെന്ന ദീപസ്തംഭ സിദ്ധാന്തത്തിനപ്പുറം, കാലം മറിച്ചുകളഞ്ഞ താളിലെ ജ്ഞാനപീഡിതനും സര്‍ക്കാര്‍ റിപ്പോര്‍ട്ടെഴുത്ത് വിദഗ്ധനും സ്വന്തം പ്രാധാന്യം ഉദ്ഘോഷിക്കുന്നതിലും പരസ്പരം പുകഴ്ത്തുന്നതിലുമുപരി എഴുത്തച്ഛന്റെ കൃതികളില്‍  ഒരു താല്‍പ്പര്യവു മില്ലെന്ന് മാത്രമാണല്ലോ. എന്നല്ല, തുഞ്ചന്‍സ്മാരകത്തെ ഇനി ദൈവംതമ്പുരാനു പോലും രക്ഷിക്കാനാകില്ലെന്നും ഖേദത്തോടെ നമ്മള്‍ മനസ്സിലാക്കുന്നു. ഇത്തരം വായ്ത്താരിമേളകള്‍ മാത്രമല്ല പ്രശ്നം. മിക്ക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുസ്തക പ്രസാധനവുമുണ്ട്. അവരവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരണ വാര്‍ത്തയും ചിത്രവുമെല്ലാമായി പ്രചാരണ കോലാഹലത്തോടെ പുറത്തു വരുന്നു. അവയ്ക്കെല്ലാം പിന്നണിയും പക്കമേളവും തീര്‍ത്ത് മന്ത്രിമാരും സിനിമാതാരങ്ങളും പിന്നെ കുറച്ചു പണ്ഡിതമണ്ഡലാഖണ്ഡലന്മാരും പ്രസംഗിച്ചതായ വാര്‍ത്ത അവരവരുടെ മാധ്യമങ്ങളില്‍ വരുകയും ചെയ്യും. അവിടെയും സാഹിത്യകാരന്റെ ഇരിപ്പിടം പിന്‍നിരയില്‍മാത്രമാണെന്ന് മറക്കരുത്. മലയാള മാധ്യമങ്ങള്‍ ഇത്തരം ഒരു നിരീക്ഷണത്തിന് വിധേയമാകുമ്പോള്‍, നമ്മുടെ ജനാധിപത്യാവബോധത്തെ അപമാനിക്കുന്ന ഒരു വസ്തുത  ശ്രദ്ധിക്കാനിടയാകും. ഭൂമിയില്‍ ഞാനും എന്റെ ഭാര്യയും മക്കളും എന്റെ തേങ്ങവെട്ടുകാര നും മാത്രം മതിയെന്ന് കരുതിയിരുന്ന പണ്ടത്തെ ദുരാഗ്രഹിയായ നാട്ടുപ്രമാണിയുടെ ദര്‍ശനവും ജനാധിപത്യ ബോധവു മാണ് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വര്‍ത്തമാനകാലത്തെ മലിനീകരിച്ചുകൊണ്ടിരിക്കുന്നതെന്ന അപ്രിയ സത്യമാണത്. വായ്ത്താരിയില്‍ ജനാധിപത്യം തുപ്പുന്ന മാധ്യമങ്ങള്‍ പ്രവൃത്തികളില്‍ ഫാസിസത്തിന്റെ ചെല്ലം പേറി നടക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. സ്വന്തം എഴുത്തുകാരും സ്വന്തം കച്ചവട താല്‍പ്പര്യങ്ങളും തങ്ങളുടെ സന്ദേശവാഹകരായി കുറേ  ബുദ്ധിക്കച്ചവടക്കാരുമെന്ന അവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യവായുവേറ്റ് വിടര്‍ന്ന പൂവുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ പ്രശ്നം മാധ്യമങ്ങള്‍ തങ്ങളുടെ ചപ്പുചവറുകള്‍ വഴിപോക്കന്റെ തലയിലേയ്ക്ക് വലിച്ചിടുന്നു വെന്നതു മാത്രമല്ല. അതിനുമപ്പുറത്ത്, അധികാരവ്യവസ്ഥയുമായി ചങ്ങാത്തമില്ലാത്തവയെ ഭാഷയുടെ ചരിത്രപരമായ ആവശ്യകതയെ അവഗണിച്ചു പോലും ചവിട്ടിത്താഴ്ത്തുന്നുവെന്ന ഫാസിസ്റ്റ് ശക്തിപ്രകടനവും നടക്കുകയാണ്. ഓരോ പ്രസിദ്ധീകരണവും പ്രസാധകരും മാറിമാറി വരുന്ന സര്‍ക്കാരുകളുമെല്ലാം ഈ കാഴ്ചപ്പാട് കൃത്യനിഷ്ഠയോടെ പിന്തുടരുന്ന തിന്റെ ഫലമായി മേല്‍പ്പറഞ്ഞ തരത്തില്‍ പുസ്തക പ്രസാധകരായ മാധ്യമങ്ങളും അധികാരകേന്ദ്രത്തെ ചുറ്റിക്കറങ്ങുന്ന ക്ലിക്കുകളുമുള്‍പ്പെടുന്ന വൈതാളികരുടെ കൊട്ടിഗ്ഘോഷത്തിനപ്പുറത്ത് ശ്രദ്ധേയമെന്ന് പറയാവുന്ന  കൃതികള്‍  സര്‍ഗാ ത്മകമോ, വൈജ്ഞാനികമോ ആയ മേഖലകളില്‍ തീരെ അപൂര്‍വമാകുന്നു. അത്തരത്തില്‍ ഗൌരവാവഹവും ചരിത്ര പാഠങ്ങളെ സത്യസന്ധമായും ഉത്തരവാദിത്തപൂര്‍വവും സമീപിക്കുന്ന കൃതികളെ തമസ്ക്കരിക്കുയെന്ന വികൃതമായ മാനസികാവസ്ഥ നിഗൂഢമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ്. ഈ ഫാസിസ്റ്റ് ധാര്‍ഷ്ഠ്യമാണ് പ്രമുഖ കുത്തക മാധ്യമങ്ങളെല്ലാം വച്ചുപുലര്‍ത്തുന്നത്. പാര്‍ട്ടി മാധ്യമങ്ങളുടെ കാര്യം പറയുകയേ വേണ്ട. എതിര്‍ പാര്‍ട്ടിക്കാരുടെ ആശയങ്ങള്‍ക്ക് സ്വന്തം പ്രസിദ്ധീകരണത്തില്‍ ഇടമനുവദിക്കുകയും അതിന് വ്യക്തമായ മറുപടി നല്‍കി പിന്‍മടക്കുക യും ചെയ്യാന്‍ സത്യസന്ധതയും അതില്‍നിന്നുണ്ടാകുന്ന ധീരതയുമുള്ള ഏത് കക്ഷിയുണ്ട് കേരളത്തില്‍? ചെറുതും വലുതുമായ കള്ളങ്ങളുടെയും രഹസ്യമായ ഒത്തുതീര്‍പ്പുകളുടെയും കപടമായ പ്രചാരവേലയുടെയും മറയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമേ ഇത്തരത്തില്‍ ധീരമായ നിലപാടിനെപ്പറ്റി ചിന്തിക്കാനെ ങ്കിലുമാകൂ. ചെറുതും വലുതുമായ ഓരോ പ്രസാധകനും മാധ്യമവും തങ്ങളുടേതായ ഓരോ ക്ലിക്കുകള്‍ സൃഷ്ടിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ സ്വന്തം അഭിപ്രായങ്ങളായി അവതരിപ്പിക്കാന്‍ തയാറുള്ള കുറേ ഊഷര ബുദ്ധികളെ തങ്ങള്‍ക്ക് ചുറ്റും വളര്‍ത്തുനായ്ക്കളാക്കി നിര്‍ത്തിയിരിക്കുകയും ചെയ്യുന്നുവെന്ന കോമാളിത്തം സാഹിത്യത്തിന്റെ ശവമഞ്ച ലാണ് തീര്‍ക്കുന്നത്. അതിന് തയാറായി ഒരു ആരാച്ചാരല്ല,  ആരാച്ചാരവൃന്ദവാദ്യക്കാര്‍ തന്നെ  പ്രായഭേദമെന്യേ റെഡിയാണ്. മേഘമില്ലാതെ വര്‍ഷിക്കുന്ന മഴ പോലെ അവര്‍ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാക്കാലത്തും ഈ  കൂട്ടരുമുണ്ടായിരുന്നു.
ചുരുക്കത്തില്‍ അധികാരസേവയുടെ രാഷ്ട്രീയമാണ് വര്‍ത്തമാന കാല മലയാളസാഹിത്യത്തെ വെറും  കെട്ടുകാഴ്ചകളാ ക്കിത്തീര്‍ത്തത്. കവിയും കഥാകൃത്തും നോവലിസ്റ്റും മാത്രമല്ല നിരൂപക ബുദ്ധിജീവിയും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഉള്ളിന്റെയുള്ളില്‍ സിനിമയെ ആരാധിക്കുകയും ഒരു സിനിമാ താരത്തിന്റെ നിഴലെങ്കിലുമാകാന്‍ കിണഞ്ഞു പണിയുക യും ചെയ്യുമ്പോള്‍ സാഹിത്യമെന്ന അധികാരവിരുദ്ധമായ സാംസ്കാരിക രൂപം സത്ത ചോര്‍ന്നുപോയ ഒരു വര്‍ണ പ്പണ്ടം മാത്രമായി മാറുന്നു. സിനിമയും സിനിമാതാരങ്ങളും നേടിയിരിക്കുന്ന സമ്പന്നതയുടെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചം രാഷ്ട്രീയാധികാരവുമായി മാത്രമാണ് സ്വയം താരതമ്യപ്പെടുകയും തുല്യത നോക്കുകയും ചെയ്യുന്നത്. രാഷ്ട്രീയ നേതാവിനെ നേതാവാക്കുന്ന അണികളും സിനിമാതാരത്തെ ആരാധനാ കേന്ദ്രമാക്കുന്ന അണികളും പണ ത്തിനുചുറ്റുമാണ് തങ്ങളുടെ നേതൃത്വാരാധന കെട്ടിപ്പടുത്തിരിക്കുന്നത്. പ്രശസ്തി പണത്തിന്റെ ഒരു ഉപോല്‍പ്പന്നം മാത്ര മാണെന്ന അറിവ് വളരെ പ്രധാനമാണ്. അതിന് പണവുമായി പലപ്പോഴും ഒരാനുപാതിക ബന്ധം സൃഷ്ടിക്കാനെളുപ്പ മുണ്ട്. അതായത് ഒരു വമ്പന്‍വ്യവസായിയോ, സിനിമാ താരമോ, രാഷ്ട്രീയ നേതാവോ ചെയ്യുന്ന ചെറിയ ഔദാര്യങ്ങള്‍ പോലും വലിയ പ്രചാരം നേടുമ്പോള്‍ പാവപ്പെട്ടവരുടെ ധീരമായ ത്യാഗങ്ങള്‍ വരെ യാദൃച്ഛികമായിട്ടല്ലാതെയോ, സ്ഥാപിത താല്‍പ്പര്യങ്ങളുടെ പേരിലോ അല്ലാതെ തിരിച്ചറിയപ്പെടുന്നുപോലുമില്ല. പണമുണ്ടാക്കാത്ത നേതാവിന് അണികളെ ലഭിക്കാത്തതു പോലെ തന്നെ, പണം കൊണ്ട് ആകാശദൂരത്തിലാണ് തങ്ങളെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ തയാറല്ലാത്ത സിനിമാനടനും ഫാനുകളുണ്ടാകുകയില്ല. അതുകൊണ്ട്, പ്രത്യയശാസ്ത്രത്തിന്റെ പച്ചപ്പും കലാരചനയുടെ സര്‍ഗാസ്വാസ്ഥ്യങ്ങളും മാത്രമല്ല, സത്യാത്മകമായ ഗവേഷണ ശ്രമങ്ങളും കേരളത്തിന്റെ വിഷമണ്ണില്‍ വേരോടുകയില്ലെന്ന് സ്ഥാപിച്ചെടുക്കേണ്ടത് കമ്പോളകലയുടെ മാത്രമല്ല കമ്പോള രാഷ്ട്രീയത്തിന്റെയും ആവശ്യമാണ്. അവ തമ്മില്‍ കൈകോര്‍ക്കുകയും സിനിമ മാത്രമാണ് കലയെന്ന ധാരണ രൂപപ്പെടുത്തുകയും ചെയ്യുന്നു. അതിനു കാരണം അതൊരു വ്യാവസായികോല്‍പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നുള്ള രാഷ്ട്രീയമായ തിരിച്ചറിവാണെന്നും നമ്മള്‍ മനസ്സിലാക്കുന്നു. വന്‍കിട വ്യവസായങ്ങളുണ്ടാകാനും വളര്‍ന്നുവരാനും ഭൂലഭ്യതയുടെ കുറവും കേരളഭൂമിയുടെ കിടപ്പും അനുയോജ്യമല്ലെങ്കിലും; ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനികളുടെ ഫ്രാന്‍ജൈസി ആയിരുന്നുകൊണ്ട്, തന്റെ വര്‍ഗപരമായ സ്ഥാനം കേവലം ഒരു കൂലിത്തൊഴിലാളിയുടെതല്ലെന്നും താനും ഒരു എം.എന്‍.സി. യുടെ കേരളത്തിലെ പ്രതിനിധിയാണെന്നും സ്വയം വിശ്വസിപ്പിക്കാന്‍ സാക്ഷരനായ ഒരു ശരാശരി കേരളീയന്‍ ആഗ്രഹിക്കുന്നു. സ്വന്തം മണ്ണില്‍ ശാരീരികമായ ജോലി ചെയ്യുന്നതിലെ അപകര്‍ഷത അന്യനാട്ടില്‍ച്ചെന്ന് ആത്മാഭിമാനം പോലും നഷ്ടപ്പെടു ത്തി പണിചെയ്യുമ്പോള്‍ അവനെ ബാധിക്കുന്നില്ല. സ്വന്തം മണ്ണില്‍ ശാരീരിക വേലയോട് അടിസ്ഥാനരഹിതമായി ഒരു മലയാളി പുലര്‍ത്തുന്ന അയിത്തമാണ് അവന്റെ ജാതീയമായ മനോഭാവത്തെയും നിയന്ത്രിക്കുന്നതെന്ന് അവന്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രം. ജാതീയമായ ഉച്ചനീചത്വങ്ങളെ സൃഷ്ടിച്ചതും വളര്‍ത്തിയതും ശാരീരികാധ്വാനത്തോട് വച്ചുപുലര്‍ത്തുന്ന ഈ അയിത്തമനോഭാവമാണ്. സിനിമയിലെയും രാഷ്ട്രീയത്തിലെയുമൊക്കെ ശാരീരികാധ്വാനത്തെ മഹത്വവല്‍ക്കരിക്കുന്നത് അതുമൂലമുണ്ടാക്കുന്ന പണമാണ്. അധികാരമുള്ള നേതാവിനോട് ശാരീരികമായും മാനസിക മായും പുലര്‍ത്തുന്ന അടിമത്തമാണ് ആ അധികാരം സ്വന്തമാക്കാനുള്ള എളുപ്പ വഴിയെന്ന തിരിച്ചറിവാണ് അവരുടെ ശാരീരികാധ്വാനത്തെ കീര്‍ത്തനീയമാക്കുന്നത്. അതായത്, സിനിമയും രാഷ്ട്രീയാധികാരവും തമ്മിലുള്ള ഗൂഢബന്ധം സാമ്പത്തികമായും വര്‍ഗപരമായും അവ തമ്മിലുള്ള പൊരുത്തത്തിന്റെ ഫലമാണ്. ഇതുതന്നെയാണ് മാധ്യമങ്ങളെയും മറ്റ് രണ്ടു ഘടകങ്ങളുമായി ഐക്യപ്പെടുത്തുന്നതും.
സാഹിത്യത്തിന് പറ്റിയത്
  അതിനാല്‍ സാഹിത്യത്തിനെന്തു പറ്റി എന്ന അന്വേഷണം തന്നെ കേരളത്തിന്റെ രാഷ്ട്രീയധികാര ഭൂമികയുമായുള്ള ജനിതക ബന്ധത്തില്‍ നിന്നാണാരംഭിക്കേണ്ടത്. ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പ്രചാരണ വും അതുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ജനകീയ സമരങ്ങളും ജാതിവിരുദ്ധപ്പോരാട്ടങ്ങളും ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള സമരങ്ങളുമായിരുന്നൂ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചൈതന്യപ്രവാഹമായിരുന്നതെങ്കില്‍, ജനങ്ങളോട് നുണ പറയാതിരിക്കുക എന്ന അടിസ്ഥാനപരമായ ജനാധിപത്യവീക്ഷണമായിരുന്നു ആ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിച്ചി രുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കണ്ണുചിമ്മാത്ത കാവലാളായിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഹിംസയുടെയും മാഫിയാ സംസ്കാരത്തിന്റെയും രഹസ്യ പങ്കാളികളായി മാറുക മാത്രമല്ല, പരസ്യമായി അവയെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍, യഥാര്‍ഥത്തില്‍ അവര്‍ ജനവിരുദ്ധമായ രാഷ്ട്രീയത്തിന്റെ രക്തം തങ്ങളുടേതായി പ്രഖ്യാപിക്കുകയും ജനങ്ങളുടെ ഭൂമിയും തൊഴിലും ജീവിതവുമെന്ന അടിസ്ഥാന ലക്ഷ്യം കൈയൊഴിഞ്ഞ് സ്വന്തം ഭൂതകാലത്തപ്പോലും നിരസിക്കുകയും ചെയ്യുന്നു. ജനാധിപത്യം ഉറപ്പു നല്‍കുന്ന വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഇടതുപക്ഷം അങ്ങനെ സ്വയം വലതുപക്ഷത്തെത്തിച്ചേരുന്നു. രായ്ക്ക് രാമാനം ഇടതില്‍ നിന്ന് വലതിലേയ്ക്കും തിരിച്ചും മാറാവുന്ന സൌകര്യപ്രദമായ ഒരു കര്യര്‍സംസ്കാരം രാഷ്ട്രീയ മേഖലയില്‍ തൊഴില്‍പരമായ സംഘര്‍ഷങ്ങള്‍  സൃഷ്ടിക്കുന്നതി നാല്‍, കോണ്‍ഗ്രസ്സുകാരന്റെ ശത്രു മറ്റൊരു കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്റെ യഥാര്‍ഥ ശത്രു സ്വന്തം പാര്‍ട്ടിക്കാരനുമാകുന്നു. എല്ലാ ജാതിമത സങ്കേതങ്ങളെയും അവയുടെ പ്രത്യയശാസ്ത്ര പരികല്‍പ്പനകളില്‍ നിന്ന് അന്യവല്‍ക്കരിക്കുകയും ഓരോ സംഘവും പാര്‍ട്ടിയും തങ്ങളുടെ ആവശ്യത്തിനുതകുന്ന അര്‍ഥോല്‍പ്പാദനത്തില്‍ക്കൂടി അധികാരസംരക്ഷണത്തിനായി അവയെ ഉപയോഗിക്കുകയും ചെയ്യുക വഴി ഭാഷയുടെ പ്രത്യുല്‍പ്പാദനക്ഷമതയെ തകര്‍ക്കുകയാണ്. വികസനത്തിന്റെ പേരില്‍ വിഷം വിതറി ഭൂമിയെ മലിനവും ഊഷരവുമാക്കുകയും ഊഷരഭൂമിയായ തിനാല്‍ വികസനത്തിനായി ഏതെങ്കിലും അതിസമ്പന്നന് നല്‍കി കോഴ വാങ്ങുകയും ചെയ്യുന്നതിലെ രാഷ്ട്രീയ പിത്തലാട്ടം സ്വാഭാവികമായും ഭാഷയിലും വിനാശകരമായ വേനല്‍ക്കാറ്റുവീശാന്‍ കാരണമായി. രതി മണക്കുന്ന പൈങ്കിളിവാര്‍ത്തകളുടെ പെര്‍ഫ്യൂം കോംപ്ലക്സ് സാഹിത്യ മനസ്സുകളില്‍ വാരിപ്പൂശി പരസ്പരം വിതരണം ചെയ്യപ്പെടുന്ന അവാഡുകളുടെ കൈമണിക്കിലുക്കവുമായി കമ്പോളം കീഴടക്കുന്ന കൃതികളിലൂടെ, ധരിക്കുന്നത് സാരിയെക്കാള്‍ ചൂരിദാറായിരുന്നെങ്കില്‍ കഥകള്‍ /അഥവാ കവിതകള്‍ എത്ര മനോഹരമായിരുന്നേനെയെന്ന് ഫോണ്‍ സന്ദേശം നല്‍കുന്ന പത്രാധിപന്മാരുടെ ഉപദേശ സൂക്തവും വിഴുങ്ങി കേരളം മുഴുവന്‍ അവാര്‍ഡു കവികളും കവയത്രികളും നോവലിസ്റ്റുകളും ഉറഞ്ഞാടിയിട്ടും എന്തേ മലയാള സാഹിത്യത്തില്‍ ഒരു മാസമെങ്കിലും വായനക്കാരന്റെ അഭിരുചിയെ വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ള കൃതികളുണ്ടാകാത്തത്? അതിന്റെ ഉത്തരം വളരെ വ്യക്തമായി ഒരു കേരള സാഹിത്യ അക്കാദമി അവാഡു വിന്നര്‍ പറഞ്ഞുതന്നു. പതിനായിരം രൂപയുടെ അവാഡ് കിട്ടാനായി ഇരുപത്തയ്യാരം രൂപ കോഴ കൊടുക്കുന്നത് നഷ്ടമല്ലേ എന്ന സംശയത്തിന് നിഷ്കളങ്കനായ അദ്ദേഹം പറഞ്ഞ മറുപടി, - 'മരിച്ചു കിടക്കുമ്പോള്‍ ഔദ്യോഗിക ബഹുമതിയായി വെടിവയ്ക്കും, അതിന് വേണ്ടി പതിനയ്യായിരം കളഞ്ഞാലെന്ത്?'- മലയാള സാഹിത്യം നേരിടുന്ന ശരിയായ വെല്ലുവിളിയെന്തെന്ന് സൂചിപ്പിക്കുന്നു. തന്റെ മരണശേഷം തനിക്കുവേണ്ടി വെടി വയ്ക്കുന്നതും സ്വപ്നം കണ്ട് കോഴ കൊടുത്ത് അവാഡു വാങ്ങുന്ന സാഹിത്യകാരനില്‍ നിന്ന് നാമെന്തുതരം പ്രതിഭാപ്രകര്‍ഷമാണ് പ്രതീക്ഷി ക്കേണ്ടത്. പക്ഷേ, കേവലമായ ഒരന്വേഷണം പോലും നമ്മെ ബോധ്യപ്പെടുത്തുന്നത്, ഈ ദുരവസ്ഥ, കമ്പോളസാഹിത്യ വും കുത്തക പ്രസാധകരും  രാഷ്ട്രീയാധികാരികളും -അത് മന്ത്രിമാരാകട്ടേ, സര്‍വകലാശാലകളാകട്ടേ, മറ്റ് പല തരം സാംസ്കാരിക സ്ഥാപനങ്ങളാകട്ടേ -ചേര്‍ന്നൊരുക്കിയിരിക്കുന്ന ഒരു കെണിയുടെ ഫലമായി സംഭവിച്ചിട്ടുള്ള തമസ്ക്കരണ തന്ത്രത്തിന്റെ ഫലമാണെന്ന പച്ചപ്പരമാര്‍ഥമാണ്. മൌലികതയുള്ളവയും അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനെ ഹനിക്കുന്നവയുമായ കൃതികളൊന്നും ജനങ്ങളിലെത്താതിരിക്കുക എന്നതാണ് ആ കെണിയുടെ കാതല്‍. ഒരു ഉദാഹരണത്തിന്, മലയാള ഭാഷയുടെയും സാഹിത്യത്തിന്റയും വികാസ പരിണാമങ്ങളെപ്പറ്റി ദീര്‍ഘമായ ഗവേഷണ ത്തിന്റെ ഫലമായി രചിക്കപ്പെട്ട ഒരു കൃതി പ്രസിദ്ധീകരിച്ച കേരള സര്‍ക്കാരിന്റെ ഒരു പ്രസാധക സ്ഥാപനത്തിന്റെ ‍ഡയറക്റ്റര്‍ തന്നെ ആ ഗ്രന്ഥം വ്യാകരണവും ഭാഷാശാസ്ത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നതായതിനാല്‍ വിറ്റു പോകില്ലെന്ന് കൃതി പ്രസിദ്ധീകരിച്ചതിന്റെ പിന്നാലേ തന്നെ ലേഖനങ്ങളെഴുതി. എന്നല്ല, വ്യാകരണവും  ഭാഷാശാസ്ത്രവുമൊന്നുമില്ലാ തെ ഭാഷോല്‍പ്പത്തി സംബന്ധിച്ച ചില കോമ്പസിഷനുകള്‍ (പണ്ടത്തെ രചന)വായില്‍വന്നത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ അവരുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വസ്തുതാപരമായ പഠനങ്ങളൊന്നും പ്രസിദ്ധീകരിക്കാ തിരിക്കുകയും വെറുതേ എന്തെങ്കിലുമൊക്കെ മറ്റ് സ്വാധീനതകളുടെ പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍  പ്രസാധന സ്ഥാപനത്തിന്റെ കാര്യമാണിത്. സ്വകാര്യ പ്രസിദ്ധീകരണങ്ങള്‍ക്കും ചാനലുകള്‍ക്കുമാകട്ടേ, ഗവേഷണപരമായ പ്രവര്‍ത്തനങ്ങളോട് ഏഷണി പറയാന്‍ സ്കോപ്പൊന്നുമില്ലെന്ന അജ്ഞാനം കൊണ്ടാകാം തികഞ്ഞ പുച്ഛമാണ്. അവരുടെ ലോകം തുടങ്ങുന്നതും ഒടുങ്ങുന്നതും സിനിമാക്കാരിലും മിമിക്രിക്കാരിലുമാണ്. കാരണം മേല്‍പ്പറഞ്ഞതു തന്നെ. ഓരോ ചാനല്‍ പ്രവര്‍ത്തകന്റെയും കണ്ണ് എങ്ങനെയും സിനിമതാരമായി പത്ത് കാശും പേരുമുണ്ടാക്കണമെന്നതു മാത്രമാണ്. മാധ്യമ പ്രവര്‍ത്തനം സിനിമയെക്കാള്‍ ശക്തവും മൂര്‍ച്ചയേറിയതുമായ ഒരു കര്‍മ മേഖലയാണെന്നും സമൂഹത്തില്‍ സിനിമയെക്കാള്‍ സ്വാധീനത ചെലുത്താന്‍ നേരേ ചൊവ്വേയുള്ള മാധ്യമ കര്‍മ്മ ങ്ങള്‍ക്ക്കഴിയുമെന്നും വിശ്വാസമുള്ള എത്ര മാധ്യമ പ്രവര്‍ത്തകരുണ്ടാകും. അച്ചില്‍ വാര്‍ത്തെടുത്ത അഭിപ്രായങ്ങളു മായി, ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പരസ്യമായി പറയാന്‍ മടിയില്ലാത്ത കുറേ ആസ്ഥാന ചാര്‍ച്ചികന്മാരു ടെ വായ്ത്താരി മേളകള്‍ മിമിക്രിയെക്കാള്‍ പലപ്പോഴും ഹാസ്യാത്മകമാണെന്ന് സമ്മതിക്കുമ്പോഴും അതല്ല മാധ്യമങ്ങള നുഷ്ഠിക്കേണ്ട ധര്‍മ്മമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
          കോടീശ്വരന്മാരുടെ വ്യവസായമായ മാധ്യമങ്ങളും  സമ്പന്നരായ സിനിമാതാരങ്ങളും അധികാരവും അതിന്റെ മറവിലൂടെ അവിഹിതമായ സമ്പത്തുമാര്‍ജ്ജിച്ചിട്ടുള്ള രാഷ്ട്രീയ നേതൃത്വങ്ങളും പ്രസാധക ദുരയും ചേര്‍ന്ന ഒരു സാമൂഹിക ഘടനയുടെ രാഷ്ട്രീയം ജനങ്ങളില്‍ നിന്നകന്നതും സര്‍ഗാത്മകതയോട് ശത്രുത്വമുള്ളതും സ്വാഭാവികമായും നിഷേധാത്മ കവുമാണ്. നിഷേധാത്മക രാഷ്ട്രീയത്തിന്റെ ബംബര്‍ലോട്ടറികള്‍ വിറ്റഴിയുന്ന അലസമായ ഒരു സമൂഹത്തില്‍ നിന്ന് കാലഘട്ടത്തിന്റെ നോവും നിനവും ചരിത്രാത്മകതയും പങ്കിടുന്ന സര്‍ഗാത്മക കലാപങ്ങള്‍ രൂപപ്പെട്ടാലും അവ അംഗീകരിക്കപ്പെടുകയില്ല. ഒരേ സമയം ജനാധിപത്യാവകാശങ്ങളെ നീതിന്യാക്കോടതികളെയും പൊലീസിനെയുമുപ യോഗിച്ചും നീതിന്യായ വ്യവസ്ഥയെ ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ചും പരസ്പരം തകര്‍ക്കുകയെന്ന ഹീനതന്ത്ര മാണ് ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രതിഫലിപ്പിക്കുന്നത്. നീതിന്യായ വ്യവ്യസ്ഥയെ അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ വകാശത്തെ ദുരുപയോഗിക്കുക, തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി നീതിന്യായ വ്യവസ്ഥയ്ക്ക് പാരപണിയുക എന്ന തൊക്കെ വലിയ സാമര്‍ഥ്യമായിട്ടാണ് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും പയറ്റുന്നത്‍. അടുത്ത കാലത്ത് ഒരു മന്ത്രി രാജിവച്ചതും രാജി പിന്‍വലിച്ചതുമൊക്കെ കാണുന്ന ജനങ്ങള്‍ക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്ടപ്പെടുകയാണെങ്കില്‍, അതു തന്നെയാണ് മന്ത്രിയും യു.ഡി.എഫും കാട്ടിയ കോമാളിജനാധിപത്യത്തിനുള്ള സാക്ഷ്യ  പത്രം. ഈ ചൂതാട്ടത്തെ  എതിര്‍ക്കാനു ള്ള ധാര്‍മ്മിക ബലം പ്രതിപക്ഷം സ്വയം നഷ്ടപ്പെടുത്തുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് വിളയുന്ന സാഹിത്യത്തില്‍ സാംസ്കാരിക കേരളത്തിന് അഭിമാനിക്കാനൊന്നു മില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രസാധക മുതലാളിമാരും സര്‍ക്കാരും സര്‍ക്കാര്‍ വിലാസം സാഹിത്യകാരന്മാരും ചേര്‍ന്ന് ബിനാലേകളും ഉത്സവങ്ങളും രൂപപ്പെടുത്തുന്നത്. എന്തിനേറെ, മര്യാദയ്ക്ക് ഒരു കവിത ചൊല്ലിക്കേട്ടിട്ട് മരിച്ചാല്‍ മതിയെന്ന് പഴമക്കാരെ  കുറിപിടിക്കാനാണ് തോന്നുന്നത്. കാരണം, ആരെങ്കിലും കവിത ചൊല്ലുമെന്ന് കേട്ടാലുടനേ ചെണ്ടയും ഉടുക്കുമായി ഓടിപ്പിടഞ്ഞെത്തുന്ന ഗാനമേളക്കാര്‍  വിവാഹ വേദികളില്‍ കല്യാണം മിനക്കെടുത്താന്‍ വരുന്ന വീഡിയോ ചിത്രീകരണക്കാരെപ്പോലെയായിട്ടുണ്ട്. ഉത്സവം നടത്താനെളുപ്പമാണ്. വേണ്ടപ്പെട്ടവരെയെല്ലാം സാഹിത്യ കാരന്മാരോ, കാരികളോ, പ്രതിഭയുടെ  മൊത്തക്കച്ചവടക്കാരോ ഒക്കെ ആക്കാം. പദ്മവിഭൂഷണരാക്കാനും പറ്റും. പക്ഷേ, എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ എന്തുണ്ട്, എന്തുണ്ട്സഞ്ചിയില്‍ ബാക്കി എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ മുഴങ്ങി നില്‍ക്കുന്നു, ഒരു മുഖ്യമന്ത്രിച്ചിരിയുമായി കോമാളിയുടെ വേഷം ധരിച്ച ഒരു പെരുങ്കള്ളനെപ്പോലെ

Feb 12, 2016

ദലിതുകളെ രാഷ്ട്രീയോപകരണങ്ങളാക്കുന്ന വര്ഗീയതയെ തിരിച്ചറിയുക

ദലിതുകളെ രാഷ്ട്രീയോപകരണങ്ങളാക്കുന്ന വര്ഗീയതയെ തിരിച്ചറിയുക


രോഹിത് വെമുല എന്ന ഹൈദരാബാദ് സര്വകലാശാലാ വിദ്യാര്ഥിയുടെ ആത്മഹത്യ ആരെയും ഞെട്ടിക്കുന്നതായിരുന്നുവെങ്കിലും അതിലും കഠിനമായ ഒരറിവായിരുന്നൂ അതിനു മുമ്പ് ഒമ്പതോളം ദലിത് വിദ്യാര്ഥികള് അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നുള്ളത്. എന്തുകൊണ്ടാണവയൊന്നും അറിയപ്പെടാതെ പോയതെന്നുള്ള ചോദ്യത്തിന്റെ ഉത്തരം നല്കിയത് കേരളത്തിലെ ഇന്ത്യന് യൂണിയന് മുസ്ലിം ലീഗാണ്. ആ ആത്മഹത്യകളൊന്നും സ്പൊണ്സേഡ് ആയിരുന്നില്ലെന്നുമാത്രമല്ല, അവ ഉന്നയിക്കാന് ശ്രമിച്ചത് ദളിതുകളുടെ പ്രശ്നങ്ങളുമായിരുന്നു. രോഹിത് വെമുലയുടെ ദുരന്തത്തെ സര്വശക്തിയോടും കൂടി നിലനിര്ത്താനും തുടര് പ്രചാരണം നടത്താനുള്ള ഉപാധിയാക്കിതിനും കാരണം ആ ആത്മഹത്യ ദലിത് പ്രശ്നത്തിനു വേണ്ടിയായി രുന്നില്ലെന്നും,  അത്, മുസ്ലീം മതത്തിന്റെ മറവില് ദേശവിരുദ്ധപ്രവര്ത്തനം നടത്തുന്ന തീവ്രവാദികള്ക്കു വേണ്ടിയായിരുന്നുവെന്നുമുള്ളതിനാലാണ്. ഇന്ത്യാ സര്ക്കാരിനും തെലുങ്കാനാ സര്ക്കാരിനും കൊടുക്കാന് കഴിയുന്നതിലേറെ ധനസഹായം ചെയ്യാന് കഴിവുള്ള സംഘടനകളാണ് ഈ ആത്മഹത്യയ്ക്ക് വളവും വെള്ളവും നല്കിയതെന്ന സംഘപരിവാറുകാരുടെ വാദം നാളുകള് കഴിയുന്തോറും തെളിഞ്ഞുവരുകയാണ്. കേരളത്തിലിപ്പോള് യാത്രകളുടെ കാലമാണ്. എല്ലാ പാര്ട്ടിക്കാരും ജാഥ നടത്തി. ആരുടെ ജാഥയ്ക്ക് കിന്നിരി യാകാനാണ് വെമുലയുടെ അമ്മയും സഹോദരനും ഈ ദുരന്തത്തിനിടയിലും കേരളത്തിലെത്തിയതെന്ന കാര്യം ശ്രദ്ധാപൂര്വം കാണേണ്ടതാണ്. രാഷ്ടീയവും മതപരവുമായ തീവ്രവാദങ്ങള് ഇന്ന് ലോകമെങ്ങും ശൃംഖലകളുള്ള ഒരു വ്യവസായമാണ്. പല കാരണങ്ങളാല് അസ്വസ്ഥരായ യുവതീ യുവാക്കളെ അതിലേയ്ക്ക് റിക്രൂട്ടു ചെയ്യാനും എളുപ്പമാണ്. ആ കെണിയില് ദലിത് ബുദ്ധിജീവികള് വീഴാന് എളുപ്പമാണ്. ആ സൂചനയാണ് രോഹിത് വെമുലയുടെ അമ്മയും സഹോദരനും മുസ്ലീം ലീഗിന്റെ സമ്മേളനതിനെത്തി നമുക്ക് നല്കുന്ന സന്ദേശം. അതിനോടൊപ്പം അഫ്സല് ഗുരുവിനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്ന തിലുമുണ്ട് ഒരു തന്ത്രം. ഇന്ത്യയിലെ പാവപ്പെട്ട സാധാരണക്കാരെ നിഷ്ക്കരുണം കൊല്ലുന്ന ഭീകരരെ രക്തസാക്ഷികളായി അനുസ്മരി ക്കാന് ശ്രമിക്കുന്നവരുടെ ഉന്നവും  കണക്കറ്റ പണതിന്റെ ലഭ്യതയാണ്. വിപ്ലവം തീവ്രവാദമല്ലെന്ന തിരിച്ചറിവ് ദലിതരുള്പ്പടെ എല്ലാവരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് .

Jan 26, 2016

കേരളീയരുടെ ജാതിബോധവും ശാരീരികാധ്വാനവും


ഇന്ത്യയില്‍, ഏറ്റവും കൂടുതല്‍ ജാതിസംസ്കാരം ഉപബോധ ത്തില്‍ സൂക്ഷിക്കുന്ന ജനസമൂഹം കേരളീയരാണെന്നാണ് നരവംശപഠനം സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തില്‍ ശാരീരികാധ്വാനം ചെയ്യാന്‍ മടിക്കുന്ന വരാണ് മിക്ക മലയാളികളുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ മികച്ച തരത്തില്‍ ശാരീരികാധ്വാനത്തില്‍ അവര്‍ ഏര്‍പ്പെടുന്നുണ്ട്. ഒരു പക്ഷേ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ത്തുന്ന ശാരിരിക ത്തൊഴിലാളികളുടെ കാര്യത്തിലും ജാതീയ ബോധത്തിന്‍റെയും അത് സൃഷ്ടിച്ചിരിക്കുന്ന, ആഴത്തിലുള്ള സാമൂഹികാവമതിയുടെയും ഈ പശ്ചാത്തല മുണ്ടായിരിക്കാം. ഋഗ്വേദത്തില്‍ കൃഷിക്ക് മാന്യമായ സ്ഥാനവും സാമൂഹി കാംഗീകാരവുമുണ്ട്. എന്നാല്‍, ബ.സി. അഞ്ചാം നൂറ്റാണ്ടോടെ ശാരീരികാധ്വാനം സമൂഹത്തിലെ ജാതിശ്രേണീ കരണത്തിന്‍റെ പ്രാരംഭഘട്ടമെന്ന നിലയില്‍ മോശപ്പെട്ട തൊഴിലായി ഗണിക്കപ്പെടുകയും അത് ചെയ്തുവന്നിരുന്ന ബ്രാഹ്മണര്‍ കൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. എന്നല്ല, കൃഷിചെയ്യുന്നതു വഴി മണ്ണിളക്കുമ്പോള്‍ പ്രാണികളും പല ചെറുജീവികളും നശിക്കുമെന്നതിനാല്‍ അത് പാപമാണെന്ന ധാരണയും രൂഢമൂലമാക്കി. ക്രമേണ, ജാതിസമൂഹം വേരുറക്കുക യും ശാരീരികാധ്വാനം ജാതിയില്‍ താണവരുടെ -ശൂദ്രുടെയും വൈശ്യരുടെയും മറ്റ് പഞ്ചമരുടെയും- പണിയായി നിയമവല്‍ ക്കരിക്കപ്പെടുകയും ചെയ്തു.
സമൂഹം വളര്‍ന്നു.ആധുനിക തൊഴില്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായി. പുരോഗമനത്തിന്‍റെ കുപ്പായവും ഏറ്റവും കൂടുതല്‍ ഇവിടെ വിറ്റഴിഞ്ഞു. പക്ഷേ, ശാരീരികാധ്വാന ത്തോട് പുലര്‍ത്തി വന്നിരുന്ന ജാതീയമായ അവമതിപ്പ് പുറമേ കാണുന്നില്ലെങ്കിലും, ശാരീരികാധ്വാനം തങ്ങളുടെ ജാതിബോധത്തെ മുറിവേല്‍പ്പിക്കുമെന്ന് അവര്‍ പേടിക്കുന്നു. താണജോലി ചെയ്യുന്ന ബ്രഹ്മണരെ എന്നപോലെ, തങ്ങളുടെ ചണ്ഡാലാപകര്‍ഷ തയെ മലയാളി വിടാതെ പിന്തുടരുന്നു. അതുകൊണ്ട്, അറിയുന്ന അയല്‍ക്കാരന്‍റെ മുമ്പില്‍ ശാരീരികാധ്വാനം മോശപ്പെട്ടതായി ത്തീരുന്നു. എന്നാല്‍, ഇത്തരം ജാതിബോധത്തിന്‍റെ മുന്‍കൂര്‍ വിശ്വാസമില്ലാത്ത വിദേശീയ ജനതയുടെ മുമ്പില്‍ ഈ അപകര്‍ഷ ത അവനെ ബാധിക്കുന്നില്ല. പണമാണ് ജാതിയുടെ മഹത്വത്തെ പണ്ടും ഇന്നും നിര്‍ണയിക്കുന്നതെന്ന് നരവംശ ശാസ്ത്രം പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ധനികന്‍റെ ജാതി ആരും പരിഗണിക്കാറില്ല, പണ്ടും ഇന്നും. അതിനാല്‍ പണം നേടി ക്കൊണ്ടു വരുന്ന വിദേശ മലയാളി ജാതീയതയെ ഭയക്കു ന്നില്ല. പണം നേടാത്തവരോ ?. അവരാണ് ഭൂരിപക്ഷമെന്നതിനാല്‍ അവര്‍ക്ക് ഇവിടെ ഒരു സാമൂഹികാവതിപ്പ് തോന്നുന്നു. അതുകൊണ്ടാണ് പറഞ്ഞത്, കേരളീയരെപ്പോലെ ജാതിബോധം രക്തത്തില്‍ കലര്‍ന്നവരല്ല മറ്റ് തെന്നിന്ത്യന്‍ ജനസമൂഹങ്ങളെന്ന്. ഉള്ളത് അവര്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നു. കേരളീയര്‍ വിദ്യാഭ്യാസത്തിന്‍റെ മറവില്‍ ജാതീയതയെ ഒളിപ്പിക്കുന്നു വെന്നതാണ് വ്യത്യാസം.









Dec 2, 2015

കേരളത്തിലെ രാഷ്ട്രീയാഭാസത്തരം അതിരു വിടുന്നു

ഇന്ത്യയിലെ ഏറ്റവും അഭ്യസ്തവിദ്യരെന്ന് ഇവിടത്തെ രാഷ്ട്രീയ കച്ചവട ക്കാര്‍ വീമ്പടിക്കുന്ന കേരളമാണ് ശരിക്കും രാഷ്ട്രീഭാസന്മാരുടെ കൂടാരമാ യി മാറിയിരിക്കുന്നത്. ഒരു പാര്‍ട്ടിയുമില്ല മാന്യമായി പെരുമാറുകയും സത്യസന്ധതപാലിക്കുകയും ചെയ്യുന്നതായിട്ട്. തൊലിക്കട്ടിയുടെ മാത്രം ബലത്തില്‍ കോഴയും അഴിമതിയും പെണ്‍വാണിഭവും നടത്തിയും വര്‍ഗീയവാദത്തിന് കൂട്ടു പിടിച്ചും പണമുണ്ടാക്കുന്നതിനായി ദൃശ്യഅച്ചടി മാധ്യമങ്ങള്‍ ഈ വിലകെട്ട രാഷ്ട്രീയക്കാരുമായും സാമൂഹ്യ വിരുദ്ധരു മായും ഗൂഢാലോചന ചെയ്യുന്നുവെന്ന ഒരപകടവുമിവിടെ നിലനില്‍ക്കു ന്നുണ്ട്. അതുകൊണ്ടാണ് അധികാരവും പദവിയുമെല്ലാം ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിയാശാന്മാര്‍ക്കും പെണ്ണുപിടിക്കാനും പെണ്‍വാണിഭം നടത്താനും ഉപയോഗിക്കാന്‍ ധൈര്യം വരുന്നത്. വെറുമൊരു മോഷ്ടാവായ ഉമ്മനെ കള്ളനെന്ന് വിളിക്കരുത്. അയാള്‍ വെറുമൊരു കള്ളന്‍ മാത്രമല്ലെ്നന് വ്യക്തമായില്ലേ.പുള്ളിയെ വെറുമൊരു പെണ്ണ് പിടിത്തക്കാരനായി മാത്രം കാണരുത്. അത് ചാണ്ടിച്ചന്‍റെയും കോണ്‍ഗ്രസു കാരുടെയും -പ്രത്യേകിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആദര്‍ശം ശര്‍ദ്ദിച്ചു കൊണ്ട് നടന്ന  സുധീരനെപ്പോലെയൊരു ഫ്രാഡിന്‍റെയും കഴിവുകള്‍ കുറച്ചുകാണലാകും. യൂത്തും കീത്തുമൊന്നും ഇത്ര പറ്റൂല്ല. ഈ മാന്യന്മാരെയെല്ലാം ബിജു രാധാകൃഷ്ണനറിയുന്നത് പോലെ രാഹുല്‍ഗാന്ധിക്കും അയാളുടെ തള്ളയ്ക്കും അറിഞ്ഞു കൂടല്ലൊ. അതിനാല്‍ വെറുമൊരു പെണ്ണു പിടിത്തക്കാരന്‍ മാത്രമായി പുതുപ്പള്ളി ചാണ്ടിയെ കുറച്ചു കാണരുത്. അതിനെക്കാള്‍ സാമര്‍ഥ്യം മേപ്പടിയാന് പെണ്‍വാണിഭത്തിനുമുണ്ടെന്ന് തെളിഞ്ഞില്ലേ. സുധീരനെക്കൊണ്ടും തൊട്ടുനക്കിച്ചു കാണും. ഉമ്മന്‍ ആളാരാ മോന്‍ ?

Nov 5, 2015

ഡി.ജി.പി. സെന്‍കുമാര്‍ മാണിയുടെ മണിയോ, ചാണ്ടിയുടെ പിരിവുകാരനോ? പി.ആര്‍.ഒ യോ?

ജേക്കബ് തോമസ് ഉള്ളില്‍ നിന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിക്കണ്ടെന്നും അതിന് പുതിയ പാര്‍ട്ടി ഉണ്ടാക്കാനുമാണ് ഡി.ജി.പി. സെന്‍കുമാറിന്‍റെ ഉപദേശം. അതായത്, അഴിമതിനടത്താനാണെങ്കില്‍ പൊലീസിനകത്ത് നില്‍ക്കാമെന്നും അഴിമതിക്കെതിരാണെങ്കില്‍ പുറത്തു പോകണമെന്നും പരസ്യമായി പറയുന്നത് കേരളത്തിലെ ഒരു ഡി.ജി.പി.യാണ്. ഈ ഡി.ജി.പി., കള്ളന്മാരുടെയും കൊള്ളക്കാരുടെയും മറ്റു സാമൂഹ്യ വിരുദ്ധ രുടെയും ഏജന്‍റായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനു മാണ് പൊലീസ് ആസ്ഥാനം ഉപയോഗിക്കുന്നതെന്ന് പരസ്യമായി പറയുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ മറുപടി പറയാന്‍ നടക്കുന്ന ഡി.ജി.പി. സെന്‍കുമാറല്ലേ രാജി വച്ച് മാണിക്കോഗ്രസിലോ, ചാണ്ടീ കോഗ്രസിലോ ചേരേണ്ടത്.? ആ ഉപദേശം സ്വയം അനുഷ്ഠിക്കുകയാണെങ്കില്‍ കേരള പൊലീസിന്‍റെ ആത്മാഭിമാന വും വിശ്വസ്തതയും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേയ്ക്കും. സര്‍ക്കാരിന്‍റെ അഴിമതി മറച്ചു പിടിക്കുന്ന പണി നാളിതുവരെ ഒരു ഡി.ജി.പിയും പരസ്യമായി  ഏറ്റെടുത്തിട്ടില്ല. ഇതാ, അതിനും ഉളുപ്പില്ലാത്ത ഒരാള്‍ കേരളത്തിലുണ്ടായിരിക്കുന്നു. സെന്‍കുമാര്‍ മാന്യമായി രാജി വയ്ക്കാന്‍ തയാറായില്ലെങ്കില്‍ അയാളെ സര്‍വീസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ നാറ്റക്കേസിന് പുതിയ ലാവണമൊരുക്കിക്കൊടുക്കുകയല്ല. അത് ജനങ്ങളോടുള്ള വെല്ലുവിളി യായിരിക്കും

Nov 3, 2015

സാമൂഹ്യവിരുദ്ധര്‍ കേരളം വാണീടും കാലം

ജേക്കബ്തോമസിന്‍റെ മൂക്കു നുള്ളി ഭക്ഷിച്ചു കളയുമെന്ന് മുഖ്യ കൊള്ള ക്കാരന്‍ ഊമ്മന്‍ ചാണ്ടിയും കൂട്ടുകള്ളന്‍ രമേശ് കന്നന്തിരിഞ്ഞവനും പ്രഖ്യാപിച്ചിരിക്കുന്നു. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുകൊണ്ട് പുതുപ്പള്ലി ചാണ്ടിയും ഇരുപത്തി ഒന്നോ, രണ്ടോ കൊള്ളക്കാരും നടത്തുന്ന കൊള്ള യടിയ്ക്കും പെണ്‍വാണിഭ മുള്‍പ്പെടെയുള്ള പണമുണ്ടാക്കല്‍ പരിപാടി ക്കും കള്ളന് കഞ്ഞി വയ്ക്കാന്‍ നടക്കുന്ന ഐ.പി.എസ്. അസോസി യേഷന്‍ ബ്രോക്കറന്മാരെ പോലെയും, വിന്‍സന്‍റ് പോള്‍, സെന്‍കുമാര്‍, തച്ചങ്കരി തുടങ്ങിയ തനി ഫ്രാഡുകളെ പോലെയും പിന്‍തുണ പ്രഖ്യാപി ക്കാതെ, സത്യമേവ ജയതേ എന്ന് പറഞ്ഞതാണ് കുറ്റം. അതായത് ചാണ്ടി ക്കും രമേശനും മാണിക്കും കുന്താലിക്കുട്ടിക്കുമൊക്കെ മോട്ടിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ ജിജിതോംസണ്‍ എന്ന കൂലിത്തല്ലുകാരനെ ഇറക്കി തകര്‍ത്തുകളയുമെന്നാണ് ഭീഷണി. ഓപ്പറേഷന്‍ അനന്ത എന്ന പേരും പറഞ്ഞ് നഗരം മുഴുവന്‍ കുട്ടിച്ചോറാക്കിയ ജിജിതോംസണെ വേണം ആദ്യം പിടലിക്ക് പിടിച്ചു ജയിലിലേയ്ക്കിടേണ്ടത്. ഉമ്മന്‍ ചാണ്ടിയേയും മാണിയേയും മറ്റും പിടിച്ചു ജയിലിലിട്ടാല്‍, അവിടെക്കിടന്നു കൊണ്ട് സലിംരാജിനെയും സോളാര്‍ സരിതയേയും മാധവന്‍ എം.എല്‍.എ യേയും പോലുള്ള കൂട്ടുകച്ചവടക്കാരെ വച്ച് ജയിലെഴുതി വില്‍ക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടി വരും. അതാണ് ഇനങ്ങള്‍.
Like   Comment  

Oct 31, 2015

ചുവരെഴുത്തുകളും എഴുതാപ്പുറങ്ങളും: കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

ചുവരെഴുത്തുകളും എഴുതാപ്പുറങ്ങളും: കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

അഴിമതിക്കാര്‍ക്ക് ഐ.പി.എസ് അസോസിയേഷന്‍റെ പ്രതിരോധം- നാറുന്ന കേരളം

കേരളത്തിലെ ഐ.പി.എസ്.അസോസിയേഷന്‍ അഴിമതിക്കാരെ സംരക്ഷി ക്കുന്നതിനുള്ള തീരുമാനമെടുത്തു കഴിഞ്ഞതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഏറ്റവുമൊടുവില്‍ മാണി പോലും പറയുന്നത് താന്‍ കോഴ വാങ്ങിയിട്ടില്ലെന്നല്ല. അതിന് ഡിമാന്‍റ് ചെയ്തിട്ടില്ലെന്ന് മാത്രമാണ്. അതൊന്നും റിട്ടയര്‍മെന്‍റിന് ശേഷവും ഏതെങ്കിലുമൊരു ലാവണം തരപ്പെടുത്താന്‍ നടക്കുന്ന ഐ.പി.എസ് മാന്യന്മാര്‍ക്ക്പ്രശ്നമല്ല. മാണി കുറ്റവാളിയല്ലെന്ന് കോടതി കൂടി ഇടപെട്ട് അന്വേഷണച്ചുമതല ഏല്‍പ്പിച്ച സുകേശന്‍ എസ്.പി. തന്നെ പറഞ്ഞു കഴിഞ്ഞു. ഇനി കോടതി എന്ത് ചെയ്യും. എസ് കത്തി മുതല്‍ മാണിയുടെ കോഴക്കേസ് വരെ എത്തി നില്‍ക്കുന്ന അന്വേഷണചരിത്രമുള്ള വിന്‍സന്‍റ്.എം. പോള്‍ സ്വയം തെറ്റ് സമ്മതിച്ച് അവധിയില്‍ പ്രവേശിച്ചിട്ടും ആശ്രിതവാത്സല്യം ഇഷ്ടം പോലെ ലഭിക്കുന്ന അങ്ങേര്‍ക്ക് പിന്തുണ നല്‍കാന്‍ ഐ.പി.എസ് അസോസിയേ ഷന്‍ മുന്‍കൈയെടുത്തതിന്‍റെ രഹസ്യം പൊതുജനങ്ങള്‍ക്കറിയാം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഐ.പി.എസുകാര്‍ക്കെല്ലാം പുതിയ കസേര ലഭിക്കുന്നുവെന്നതിന് സിബി. മാത്യുവും തെളിവാണല്ലോ. ഋഷിരാജ് സിങിനെയും ജേക്കബ് തോമസിനെയും പോലുള്ളവരെ ഐ.പി.എസ് മാന്യന്മാര്‍ക്കിഷ്ടമല്ല. അവര്‍ക്കെതിരേ പ്രമേയം പാസാക്കു ന്നതില്‍ കാണിക്കുന്ന വ്യഗ്രത മാത്രമല്ല, അഴിമതിക്കാരായ മന്ത്രിമാരോടു ള്ള വിധേയത്വവും ഈ പ്രമേയ നാടകത്തിലൂടെ പ്രകടിപ്പിക്കുന്ന മാന്യന്മാ ര്‍ക്ക് ജോലി രാജി വച്ച് കേരളാ കോണ്‍ഗ്രസിലോ, ചാണ്ടിക്കോണ്‍ഗ്ര സിലോ ചേര്‍ന്നുകൂടെ. സെന്‍കുമാറിന് അഴിമതിക്കാര്‍ക്ക് വേണ്ടി സംസാരിക്കാം. തച്ചങ്കരിക്ക് പത്രസമ്മേളനം വിളിക്കാം. കാരണം അവരെ ല്ലാം നന്നായി കാശുണ്ടാക്കുന്നവരാണ്. അഴിമതിയെ എതിര്‍ക്കുന്ന ജേക്കബ് തോമസ് ,ഋഷിരാജ് സിങ് തുടങ്ങിവരെ തൂക്കിലേറ്റണമെന്ന് ഐ.പി.എസ് മാന്യന്മാര്‍ ആവശ്യപ്പെടുന്ന നല്ല ദിവസം കാത്തിരിക്കുക.

Oct 25, 2015

കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ഒരു തെരഞ്ഞെടുപ്പ് വിശേഷം നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൌതുക വാര്‍ത്തയാമണെങ്കിലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനാധിപത്യകാപട്യം പച്ചയായി തുറന്നുകാട്ടപ്പെടു ന്നുവെന്ന അതിന്‍റെ പ്രാധാന്യം വൈകുന്നേര ചര്‍ച്ചക്കാരുള്‍പ്പെടെ ഒരു ചാനല്‍ പ്രമാണിക്കും വിഷയമായില്ല. ആയിക്കൂട. അതവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിന് എതിരാണ്. കുളത്തൂപ്പുഴ വാര്‍ഡാണ് ഞറുക്കെടുപ്പിലൂടെ പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കപ്പെട്ടതെങ്കിലും ആ വാര്‍ഡില്‍ ഒരു പട്ടിക വര്‍ഗ വോട്ടര്‍ പോലുമില്ലത്രേ. എല്ലാ പാര്‍ട്ടികളും മറ്റേതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരനെ വേഷം കെട്ടിച്ച് സ്ഥാനാര്‍ഥി യാക്കിയാണ് മത്സരിക്കുന്നത്. പട്ടിക വര്‍ഗക്കാരുള്ള ഒരു വാര്‍ഡ് അവരു ടെ സംവരണ വാര്‍ഡായി തീരുമാനിക്കാനും സ്ത്രീകള്‍ കൂടുതലുള്ള വാര്‍ഡ് സ്ത്രീസംവരണ വാര്‍ഡായി നിശ്ചയിക്കാനും വോട്ടര്‍ പട്ടിക കയ്യിലുള്ളപ്പോള്‍, കണക്കിന്‍റെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ കഴിയുമെന്നിരിക്കേ എന്തിനാണ് ഞറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. അതിന്‍റെ ലക്ഷ്യം ഇപ്പോള്‍ വ്യക്തം. യഥാര്‍ഥ തെര.അട്ടിമറിക്കുക. അത് തെര. കമ്മീഷന്‍ തന്നെ ചെയ്യുമ്പോള്‍ അത് ശരിക്കും ഒരു അപകട സൂചനയാണ് നല്‍കുന്നത്. അതിന്‍റെ ഫലമായി പട്ടിക വര്‍ഗക്കാരാരു മില്ലാത്ത ഒരു വാര്‍ഡ് പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കുന്നതിലെ പച്ചയായ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഒരു പ്രശ്നമേ ആകുന്നില്ലെന്ന് പറഞ്ഞാല്‍ എന്താണതിന്‍റെ അര്‍ഥം. യഥാര്‍ഥത്തില്‍ പട്ടിക വര്‍ഗക്കാര്‍ താമസിക്കുന്ന മണ്ഡലത്തിന് വേറേ ഏതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരന്‍ ജയിച്ചു വരുന്നതു കൊണ്ട് എന്താണ് നേട്ടം. പാര്‍ട്ടിക്കാര്‍ക്ക്, തങ്ങള്‍വേണ്ടി വോട്ടു ചെയ്യാന്‍ ഏതെങ്കിലു മൊരു അംഗമുണ്ടായാല്‍ മാത്രം മതിയെന്നത് നേരാണ്. പക്ഷേ, പ. വ.ക്കാരന്‍റെരാഷ്ട്രീയാവകാശം ഞറുക്കെടുപ്പിലൂടെ തട്ടിയെടുക്കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് ജനാധിപത്യത്തില്‍ പിടിച്ച് ആണയിടുന്ന ഒരു പാര്‍ട്ടിക്കും തോന്നാത്തതെന്ത്. അതായത് ജനാധിപത്യ മെന്നാല്‍ പാര്‍ട്ടികളെ സംബന്ധിച്ചേടത്തോളം ജനങ്ങളെ കബളിപ്പിക്കാനുള്ള സാമര്‍ഥ്യം മാത്രമാണ് എന്നും തെരഞ്ഞെടുപ്പിന്‍റെ പേരില്‍ നടക്കുന്നത് പാര്‍ട്ടികളും സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനെന്ന പ്രഹസന സ്ഥാപന വും ചേര്‍ന്നുള്ള ഒരു തട്ടിപ്പ് പരിപാടിയാണ് എന്നും വ്യക്തമാക്കുന്നു വെന്നതാണ് കുളത്തൂപ്പുഴയിലെ പട്ടിക വര്‍ഗക്കാരാരുമില്ലാത്ത പട്ടിക വര്‍ഗ വാര്‍ഡ് തെളിയിക്കുന്നത്. അതായത്, പട്ടിക വര്‍ഗത്തിന്‍റെ പ്രതി നിധിയെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഒരു കാര്യവുമില്ലെന്നും പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ മാത്രമായി പട്ടിക വര്‍ഗ പ്രതിനിധിയെ തെരഞ്ഞെടു ത്താല്‍ മതിയെന്നുമാണ് കേരളത്തിലെ തെര.കമ്മീഷന്‍റെയും പാര്‍ട്ടിക്കാ രുടെയും നിന്ദ്യമായ കണ്ടുപിടിത്തം. മുസ്ലീങ്ങളുടെയോ, നായന്മാരുടെ യോ, മറ്റേതെങ്കിലും മത- സാമുദായിക വിഭാഗത്തിന്‍റെയോ പ്രതിനിധി കളെ അവര്‍ക്ക് ഒരു പങ്കുമില്ലാതെ തെരഞ്ഞെടുക്കാന്‍ കഴിയുമോ. അതിനെന്ത് അര്‍ഥമാണുള്ളത്. സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കാ നുള്ള പ്രാഥമികമായ ജനാധിപത്യാവകാശം പോലും പട്ടിക വര്‍ഗക്കാര്‍ ക്കില്ലെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തെര. കമ്മീഷനുമാണ് ഇവിടെ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി വിലസുന്നതെന്നര്‍ഥം. അവരാണ് ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക വര്‍ഗക്കാരോട് ഈ പാര്‍ട്ടികളും തെര. കമ്മീഷനും കേരള സര്‍ക്കാരും പുലര്‍ത്തുന്ന വഞ്ചനാപരമായ ഈ നിലപാട് ജനാധിപത്യത്തെക്കുറിച്ചുള്ള ഇവരുടെ പ്രകടമായ കാപട്യത്തിന് അടിവരയിടുകയാണ്. തെര. കമ്മീഷനെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കേ ണ്ടതുണ്ട്. അന്തസുണ്ടെങ്കില്‍ കമ്മിഷന്‍ മറുപടി പറയണം. അതല്ല തെര. കമ്മീഷനും വെറുമൊരു തീറ്റിക്കാരന്‍ മാത്രമാണെങ്കില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വായില്‍ പാര്‍ട്ടിക്കാരും സര്‍ക്കാരും വല്ലതും വച്ചുകൊടുത്തിട്ടു ണ്ടാവും. പൊതുവേ ഇത്തരം സ്ഥാനങ്ങളില്‍ വരുന്നതില്‍ ഭൂരിഭാഗവും വെറും തീറ്റിക്കാരാണ്. യഥാര്‍ഥത്തില്‍ ഇവിടത്തെ ചാനലുകളുടെയും അച്ചടി മാധ്യമങ്ങളുടെയും രാഷ്ട്രീയ വഞ്ചകരുമായിട്ടുള്ള അറപ്പിക്കുന്ന രഹസ്യ വേഴ്ച മൂലം എല്ലാ വിപ്ലവങ്ങളും എടുത്തുവീശുന്ന റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍, ഏഷ്യനെറ്റ് മാന്യന്മാരും ഇത് മൂടിവയ്ക്കു ന്നതില്‍ കാട്ടുന്ന മിടുക്ക് യഥാര്‍ഥ ജനാധിപത്യവാദികള്‍ ശ്രദ്ധിക്കേണ്ടതാ ണ്. സ്വന്തം അമ്മയെ വിറ്റായാലും കാശുണ്ടാക്കിയാല്‍ മതി എന്ന കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മാധ്യമപ്പിമ്പുകളുടെയും സമീപനം ഇനിയും സഹിക്കു ന്നത് ശരിയാണോ എന്നാലോചിക്കേണ്ട സമയമായി എന്നാണ് ഇത് നല്‍കുന്ന സൂചന. ഏറ്റവും ദുര്‍ബലനായ പട്ടിക വര്‍ഗക്കാരന്‍റെ അവകാശം സ്വയം തട്ടിയെടുക്കുന്ന പാര്‍ട്ടികള്‍ നാളെ പട്ടിക ജാതിക്കാരു ടെയും മറ്റന്നാള്‍ മറ്റോരോ സമുദായത്തിനു നേരെയും തിരിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജനാധിപത്യത്തിന്‍റെ മറ പിടിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന ഈ കൂട്ടരാണ് ഞാന്‍ നാടിപ്പോ നന്നാക്കിക്കളയും എന്ന് വീമ്പിളക്കുന്നതെന്ന് വോട്ടിന് പോകുമ്പോള്‍ മറന്നുപോയാല്‍ ക്രമേണ ആര്‍ക്കും സ്വന്തം പ്രതിനിധിയെ തെരഞ്ഞെടു ക്കേണ്ടി വരില്ല. എല്ലാം കുറേ പാര്‍ട്ടി നേതാക്കളും തെര. കമ്മീഷനെന്ന പേരും താങ്ങി നടക്കുന്ന പാര്‍ട്ടിക്കാരുടെ ചട്ടുകവും കൂടി അങ്ങ് ചെയ്തോളും. ഇന്ന് പട്ടിക വര്‍ഗക്കാരന്‍, നാളെ പട്ടിക ജാതിക്കാരന്‍. മറ്റന്നാള്‍ ആരുടെ ഊഴം... ഓര്‍ക്കുക. ഇത് ജനാധിപത്യമല്ല. ജനാധിപത്യ ത്തിന്‍റെ പാരഡിമാത്രം. നമ്മുടെ നേതാക്കളെല്ലാം വെറും പാരഡിപ്പാട്ടുകാ രാണെന്ന് കുളത്തൂപ്പുഴയിലെ വോട്ടവകാശം തട്ടിയെടുക്കപ്പെട്ട ആദിവാസി കള്‍ ചൂണ്ടിക്കാട്ടുകയാണ്. കേരളത്തിലെ യഥാര്‍ഥ ജനാധിപത്യ പ്രവര്‍ത്ത കര്‍ ഇത് കാണാതെ പോകരുത്. നേതാക്കളെല്ലാം ഒരു ജാതി, അണികളെല്ലാം മറു ജാതി എന്ന സത്യം മറക്കാതിരിക്കുക.

Oct 23, 2015

ജാതി-വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതാര്.

ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ഗീയതയും ജാതിസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നതും വളര്‍ത്തുന്നതും ആരാണെന്ന ചോദ്യത്തിന് സത്യസന്ധമായി ഒറ്റ മറുപടിയേയുള്ളു. എല്ലാ പാര്‍ട്ടികളു ടെയും നേതാക്കളും മാധ്യമങ്ങളും. വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇതൊരു തൊഴിലായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. നാരായണ ഗുരുവെന്ന് പറഞ്ഞാലുടന്‍ ഈഴവരെ ചേര്‍ത്തു പറയുക, മുഹമ്മദ് എന്ന് പറഞ്ഞു പോയാലുടനെ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെട്ടെന്ന് പ്രചരിപ്പിക്കുക, നായരെക്കുറിച്ച് പറയുന്നതിന്‍റെ കുത്തക പെരുന്നയിലെ സുകുമാരന്‍ നായര്‍ക്കാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, കോളജധ്യാപക നിയമനത്തിന് എല്ലാ മാനേജുമെന്‍റുകളും കോഴവാങ്ങുന്നുണ്ടെങ്കിലും എസ്.എന്‍.ഡി.പി മാത്രമാണ് കോഴവാങ്ങുന്നതെന്ന് പറഞ്ഞു പരത്തുക തുടങ്ങി, സര്‍വതരം ഏഷണികളും ചില ദൃശ്യമാധ്യമങ്ങളുടെ മാറാ രോഗമായിത്തീര്‍ന്നിട്ടുണ്ട്. ഈ പറയുന്ന മാധ്യമക്കാരനും പാര്‍ട്ടിക്കാരനു മെല്ലാമറിയാം കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്ന് ആ അടിസ്ഥാനത്തിലല്ല ചിന്തിക്കുന്ന തെന്നും. പക്ഷേ, അതവര്‍ക്കിഷ്ടമല്ല. അവര്‍ക്ക് വേണ്ടത് തമ്മില്‍ത്തല്ലുന്ന ജനങ്ങളെയാണ്. അതിലാണവരും ബിസിനസിന്‍റെ നിലനില്‍പ്പ്. അതുകൊ ണ്ട് അവര്‍ നിരന്തരം അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ജനങ്ങളിലില്ലാത്ത വര്‍ഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ ക്കും മാധ്യമങ്ങള്‍ക്കമുള്ള ഒരേ ലക്ഷ്യമാണുള്ളത്. ജനങ്ങള്‍ ഇത്തരം വേര്‍തിരിവുകള്‍ക്കതീതമായി ഒന്നിക്കുകയും സ്വന്തം പ്രശ്നങ്ങള്‍ക്ക് സ്വതന്ത്രമായി പരിഹാരം കാണുകയും ചെയ്താല്‍ ഈ രണ്ടുകൂട്ടരും എളുപ്പത്തിനായി എടുത്തുപയോഗിക്കുന്ന വര്‍ഗീയതയുടെ വിഷം പിന്നെ ഇവിടെ വില്‍ക്കാതാകും. ജനങ്ങള്‍ നായരെന്നും നമ്പൂതിരിയെന്നും ഹിന്ദുവെന്നും മുസ്ലീമെന്നും തിരിഞ്ഞാണ് ചിന്തിക്കുന്നതെന്നും അതിനാല്‍ നായരോട് മിണ്ടിയാല്‍ ഈഴവര്‍ പിണങ്ങുമെന്നും ഹിന്ദുവിനോട് മിണ്ടിയാല്‍ മുസ്ലീങ്ങളും ക്രസ്ത്യാനികളുമെല്ലാം പിണങ്ങുമെന്നും ഒരടിസ്ഥാനവുമില്ലാതെയെന്നല്ല, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കടക വിരുദ്ധമായ തരത്തില്‍ സ്വയം കമ്മ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ തൊട്ട് മതേതരച്ചെണ്ടയും കൊട്ടി നടക്കുന്നവര്‍ വരെ ജനങ്ങളെപ്പറ്റി കുപ്രചാരണം നടത്തുകയാണ്. വോട്ടിന് വേണ്ടി രാജ്യത്തെ തകര്‍ക്കുന്നതിന് പോലും പാര്‍ട്ടികള്‍ക്കും പല ദൃശ്യമാധ്യമങ്ങള്‍ക്കും മടിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും, കേരളീയര്‍ ജാതിക്കോമരങ്ങളും മതഭീകരരുമാണെന്ന പ്രചാരണം നിര്‍ത്താന്‍ കേരളീയരൊന്നടങ്കം പാര്‍ട്ടികളോടും മാധ്യമങ്ങളോടും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Oct 16, 2015

അച്യുതാനന്ദനും കിട്ടീ ഒരില

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തിന്റെ രാഷ്ട്രീയം മറച്ചു പിടിക്കേണ്ടതും അതിനെ പരാജയപ്പെടുത്തേണ്ടതും ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൊതുവായ ആവശ്യമായിരുന്നു. അതിന് വേണ്ടി കാടിളക്കിയ ഒരു സമരം എല്ലാ പാര്ട്ടികളുടെയും കങ്കണികളെല്ലാം ചേര്ന്ന് പ്രഖ്യാപിക്കുകയും ഒത്തുതീര്പ്പ് ചര്ച്ചയെന്ന പ്രഹസനങ്ങള് പല വട്ടം നടത്തി തൊഴിലാളികളെ പേടിപ്പിച്ച്, തോട്ടങ്ങള് പൂട്ടിയിട്ടുകളയുമെന്ന് മുതലാളിമാരെക്കൊണ്ട് പറയിപ്പിച്ച് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ മറവില് സമരം പിന്വലിച്ച് സ്ഥിരം കളികള്ക്ക് ഒരിക്കല്ക്കൂടി കര്ട്ടനിട്ടു. വിപ്ലവം പോലും വിറ്റു കാശാക്കിയ ബേബിജോണിന്റെ ചെമ്മീന്മുതലാളിയായ മോന് തൊഴിലാളി കളുടെ പ്രശ്നം പരിഹരിക്കാനായി ഒരു ചോദ്യമെറിഞ്ഞു. (ഞങ്ങള്) മുതലാളിമാരെല്ലാം എങ്ങനെയും ജീവിക്കും. തൊഴിലാളികളെന്ത് ചെയ്യുമെന്നായിരുന്നൂ വിപ്ലവ സോഷ്യലിസത്തിന്റെ മൊത്തക്കച്ചവട ക്കാരന്റെ ചോദ്യം. എന്തായാലും അന്പതു രൂപ പോലും തൊഴിലാളി കള്ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ഇനി മുതല് ഇതുവരെ നുള്ളിയ കൊളുന്തു പോര, കൂടുതല് വേണമെന്ന മുതലാളിമാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അച്ച്യുതാനന്ദന് ഏകെജി സെന്ററില് ഒരില കിട്ടിയതോടെ പുള്ളയുടെ വിപ്ലവവും കോണാത്തില് വെച്ചു കെട്ടി, ബേബിജോണിന്റെ മോന്റെ അനുയായിയായി നടയെടാ നട, നടയെടാ നട, നടയെടാ നട.. 

Sep 27, 2015

മലയാള സര് വകലാശാലയുടെ സമഗ്ര മലയാള ഭാഷാ നിഘണ്ടുവും നിലയ്ക്കുന്നു.


ഇന്ന് ഒരു ചാനലില് ഒരു ചര്ച്ചകണ്ടു. ഏതൊ ഒരു ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന് വിവര്ത്തകയെ വേദിയിലുരുത്തിയില്ലെന്ന പരാതിയിന്മേലാണ് ചര്ച്ച.  സാമാന്യ ഗതിയില് തീരെ നിസ്സാരമെന്ന് കരുതി അവഗണിക്കാവുന്ന ഒരു വിഷയത്തെപ്പറ്റി ഇത്രയും ചര്ച്ച നടത്തിയ ചാനലുകള് പ്രസാധന രംഗത്ത് നടക്കുന്ന പച്ചയായ നീതികേടിനെയും കൊള്ളസംസ്കാരത്തെയും പറ്റി ഒരു ചര്ച്ചയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.ഉദാഹരണത്തിന് വിവര്ത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ ആദ്യമായി നോക്കാം. മലയാള ഭാഷയിലെ ആദ്യത്തെ ഗോത്ര വര്ഗ നോവലായ കൊച്ചരേത്തിയും മറ്റ് പല കൃതികളും എഴുതിയിട്ടു ള്ള മലയരയാംഗമായ നാരായന് നേരിടേണ്ടി വന്ന അനീതിയും നെറികേടും ഇവിടെ ആരും ചര്ച്ച ചെയ്തില്ല. അദ്ദേഹത്തിന്റെ കൊച്ചരേത്തി ഇംഗ്ലീഷില് പെന്ഗ്വിന്  ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ വിവര്ത്തനം നിര് വഹിച്ചത് ഒരു സ്ത്രീയായിരുന്നു. ഡല്ഹിയില് വച്ചു നടന്ന അതിന്റെ പ്രകാശനച്ചടങ്ങില് വിവര്ത്തക യ്ക്ക് വിമാന ടിക്കറ്റും അംഗീകാരവും കിട്ടിയപ്പോള് മൂലഗ്രന്ഥകാരനായ ശ്രീ. നാരായനെ ക്ഷണിച്ചെന്ന് വരുത്തി തഴയുകയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്, അദ്ദേഹത്തിന് തീരെ നിസ്സാരമായ ഒരു തുക കിട്ടിയ പ്പോള് വിവര്ത്തകയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നാണ്. ഇത് ഒരു വാര്ത്ത പോലുമായില്ലല്ലോ. നോവലിസ്റ്റ് പട്ടിക വര്ഗക്കാരനാണെങ്കില് ഇങ്ങനെ മതിയെന്നാണോ. എന്താണ് ഈ ചാനലുകളുടെ അജണ്ട യെന്ന സംശയം ബലപ്പെട്ടു വരുകയാണ്. അതോ, ഇതില് ഒരു സന്യാസിയുടെ പേര് വീണുകിട്ടിയതി ലുള്ള ഹരമോ.
 എന്റെ മലയാള ഭാഷ തൊല്ക്കാപ്പിയത്തില് എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ പ്രസാധകരായ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര് തന്നെ ആ കൃതിയുടെ ഉള്ളടക്കത്തിന്മേല് പരോക്ഷമായി അവകാശമുന്നയിച്ചപ്പോള് അതിനെപ്പറ്റിയും ചില സംവാദങ്ങള് നടന്നെങ്കിലും ചാനലുകാരും പത്രക്കാരുമൊന്നും അക്കാര്യത്തിലും നീതികേട് കണ്ടില്ല. തൊല്കാപ്പിയത്തെക്കുറിച്ച് കേരള കൌമുദിയുടെ പത്രാധിപരുമായി സംസാരിച്ചപ്പോഴാണ് ഞാന് അന്തിച്ചു പോയത്. അദ്ദേഹത്തിന്റെ ചോദ്യം അതിന് കിലോയ്ക്കെന്താണ് വില എന്നാണ്.-ഇതാണ് മലയാളത്തിലെ മാധ്യമ സംസ്കാരം.

മലയാള സര്വകലാശാല എന്നൊരു സ്ഥാപനം കേരളത്തിലുണ്ടെന്ന് ജനങ്ങളോര്ക്കുന്നത് അതിന്റെ വൈസ്ചാന്സലറുടെ ചില കോമാളി പ്രസ്താവനകള് കാണുമ്പോഴാണ്. ഒരു സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ പദ്ധതിയുമായി എന്നെ സമീപിക്കുമ്പോള്ത്തന്നെ അതിന് പിന്നിലെ ഉദ്ദേശത്തെപ്പറ്റി ഞാന് വ്യക്തമായി അന്വേഷിച്ചിരുന്നു. മല. സര്വകലാശാലയ്ക്ക് ക്രിയാത്മകമായി ചെയ്യാവുന്നതും ചെയ്യേണ്ടു ന്നതുമായ ഒരു അടിസ്ഥാന കര്മ്മമെന്ന നിലയില്, പ്രസ്തുത സര്വകലാശാലയുടെ പൊതുവായ പ്രവര്ത്തനത്തോടും നയത്തോടുമുള്ള വിയോജിപ്പുകളുണ്ടായിരിക്കേ തന്നെ, വ്യക്തമായ ഉറപ്പു വാങ്ങിക്കൊണ്ടാണ് ഞാന് ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. പല പണ്ടിതാഗ്രേസരസരന്മാരും പയറ്റിത്തോറ്റതിനാലാണ് എന്നെ സമീപിക്കുന്നതെന്നും പല വട്ടം വി.സിയും പ്രൊഫസര് എം.ശ്രീനാഥനും വ്യക്തമാക്കിയതാണ്. അടിസ്ഥാന ഗ്രന്ഥങ്ങളോ-എന്തിന് ഒരു ഗുണ്ടര്ട്ട് നിഘണ്ടു പോലും- വാങ്ങിത്തരാന്  സര്വ. ശാലയ്ക്ക് കഴിഞ്ഞിട്ടില്ല ഒരു വര്ഷം കഴിഞ്ഞിട്ടു പോലും. മല. നിഘണ്ടുക്കളിലെ അടിസ്ഥാനപരമായ തെറ്റുകളും അശാസ്ത്രീയമായ രീതിശാസ്ത്രവും എല്ലാം തിരുത്തി, നിഘണ്ടുവിന്റെ ഒരു മാതൃകയും തയാറാക്കി, സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചു കഴിഞ്ഞപ്പോള് വി.സി.യുടെ മട്ടു മാറി. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളിലാരെങ്കിലും വിചാരിച്ചാല് ഞാന് ചെയ്ത മാതൃക അനുകരിച്ച്, പല നിഘണ്ടുക്കളില് നിന്ന് കുറേ വാക്കുകള് വീതമെടുത്ത കട്ടിങ്ങും പേസ്റ്റിങ്ങും നടത്തി ഒരു വ്യാജ നിഘണ്ടു നിര്മ്മിച്ച് ഉദ്ഘാടിച്ചാല് മതി എന്നാണ് വിസി. പറയുന്നത്. അതായത്, വിപുലമായ ഒരു പ്രോജക്റ്റിന് ഫണ്ട് അനുവദിപ്പിച്ചിട്ട്, ഇനി ഒരു വ്യാജന് ഓണ് ലൈനില് വിട്ടാല് ,പോക്കറ്റില് എത്ര പണമാണ് വീഴുക എന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല് .അത് വലിയൊരു വഞ്ചനയും ഭാഷാ ദ്രോഹവുമാണെന്ന് തുറന്നു പറഞ്ഞതിനാല് എന്നോടുള്ള പക തീര്ക്കാനായി പ്രോജക്റ്റ് ഭാഗികമായി നിര്ത്തിയത് ഒരു മണിക്കൂറു പോലുമെടുക്കാതെയാണ്.  അതേ സമയം പദ്ധതിക്കായി ഒരു കമ്പ്യൂട്ടര് സിസ്റ്റം കൊണ്ടു വയ്ക്കാന് എടുത്തത് മാസങ്ങളും.ഇത്തരത്തി ല് പൊതു ഖജനാവ് കട്ടുമുടിക്കുന്നവരെ മാത്രം എന്തു കൊണ്ടാണ് ഉമ്മന് ചാണ്ടി സര്ക്കാര് തെരഞ്ഞു കണ്ടു പിടിക്കു ന്നത്. ഇനി, അതും ബിനാമിയാണോ?

Sep 13, 2015

പിന്നെയും ഞാന്‍ മൂന്നാറിലേയ്ക്ക്

ഇന്നലെ വരെ മൂന്നാര്‍ എനിക്കൊരു പൂക്കൂടയായിരുന്നു.
ഹരിത ഭംഗികളുടെ നീലാകാശത്തിന് കീഴിലെ ഒരു വില്ലീസ് പത്രം
ഏതൊ സ്വപ്നത്തിലേയ്ക്ക് ചാഞ്ഞിറങ്ങിയ വനനയനങ്ങള്‍
എന്റെ ആഹ്ലാദങ്ങളുടെ നിലാമഴ..
മൂന്നാര്‍ ഇന്നെനിക്കൊരു ചരിത്ര പാഠമാണ്.
വെട്ടിയും തിരുത്തിയും നേതാക്കളും തമ്പ്രാക്കളും ചേര്‍ന്ന്
എത്രയോ വട്ടം തെറ്റിച്ചെഴുതിയ നാള്‍വഴി കണക്കുകള്‍
 അജയ്യയരായ സഹോദരിമാരുടെ ശ്വാസോച്ഛ്വാസങ്ങളുടെ തീക്കാറ്റില്‍
കത്തിച്ചാമ്പലാകുന്നതിന്റെ പാഠം 
മൂന്നാറിലെ കൊളുന്തു നുള്ളുന്ന തളിര്‍ വിരലുകള്‍ കൊണ്ടെഴുതിയിരിക്കുന്നു..
ഇനി നമുക്കാശ്വസിക്കാം പെണ്ണുണര്‍ന്നിരിക്കുന്നു..
അമ്മയും സഹോദരിയും കാമുകിയും ഭാര്യയുമായ
പെണ്ണുണര്‍ന്നിരിക്കുന്നു.
മൂന്നാര്‍, സ്ത്രീകള്‍ നെയ്തെടുത്ത സൌന്ദര്യമുള്ള ചരിത്ര പതാകയാണ്.
ആ പതാകയില്‍ എന്റെ ഒരു സ്വപ്നവും കൂടി തുന്നിച്ചേര്‍ക്കാനനുവദിക്കുക

മൂന്നാര്‍ മുന്നറിയിപ്പിന് അഭിവാദ്യങ്ങള്‍

എനിക്കെന്റെ നാട്ടിലെ തോട്ടം തൊഴിലാളികളെപ്പറ്റി അഭിമാനം തോന്നുന്നു. അവരിലുണര്‍ന്നുജ്ജ്വലിക്കുന്ന പോരാട്ട വീര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നില്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മോചനത്തിന്റെ ശരിയായ വഴി, മൂന്നാറിലെ രക്തം വറ്റി ഉണക്കച്ചുള്ളികളായി മാറിയ തൊഴിലാളി സഹോദരിമാര്‍ സ്വയം വെട്ടിത്തുറന്നുതന്നിരിക്കുന്നു. മുതലാളിമാരാണോ, അവരുടെ  കിമ്പളം പറ്റിക്കൊണ്ട് ,പല നിറമുള്ള കൊടികളുമായി നടന്ന് തൊഴിലാളികളെ ഊറ്റിക്കുടിക്കുന്ന  രാഷ്ട്രീയ വ്യാജന്മാ രാണോ ഏറ്റവും വലിയ ചൂഷകര്‍ എന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു കാര്യം വ്യക്തം. ജനങ്ങള്‍ക്ക് നേതാക്കന്മാരില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അവര്‍ ജോലിയെടുത്ത് കഴിയുന്നവരാണ്. പക്ഷേ, നേതാക്കള്‍ക്ക് തൊഴിലൊന്നും ചെയ്യാതെ അര്‍മാദിച്ചു നടക്കണമെങ്കില്‍ തൊഴിലാളികളെയും ജനങ്ങളെയും പറ്റിക്കണം. ഇതിനിടയിലൂടെ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ മൂന്നാര്‍ സമരത്തിന്റെ പേരില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തൊഴിലാളികള്‍ ചവിട്ടിപ്പുറത്താക്കിയ ട്രെയ്ഡു യൂണിയന്‍ നേതാക്കളെയാണ് .തൊഴിലാളികള്‍ക്ക് വേണ്ടെങ്കിലും സര്‍ക്കാരിന് ഈ തീറ്റിക്കാരെ വേണമെന്നര്‍ഥം. കാരണം, മന്ത്രിയും തന്ത്രിയും എം,എല്‍. എ. യുമൊക്കെ ആയിരിക്കുന്നേട ത്തോളം സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാം. കാശുണ്ടാക്കാം. അതുകഴിഞ്ഞിറങ്ങുമ്പോള്‍ അവര്‍ക്കും മൂന്നാറിലെ ട്രെയ്ഡു യൂണിയന്‍ നേതാക്കളുടെ വഴിയാണല്ലോ ഉള്ളത്. അതിനാല്‍ ആര്‍ക്കും വേണ്ടെങ്കിലും സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും വേണം കള്ളന് കഞ്ഞി വയ്ക്കുന്ന ഈ നേതാക്കളെ. പക്ഷേ, തൊഴിലാളികള്‍ ഇവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സമര സഖാക്കള്‍ക്ക് ലാല്‍ സലാം.

Sep 11, 2015

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാരായ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ കാപട്യവും മുതലാളി സേവയും തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 500 രൂപ ബോണസ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത നേതാക്കളുടെ പുറത്ത് മറഞ്ഞുകിടക്കുന്ന മുതലാളിത്ത രേഖകള്‍ മാത്രമല്ല, അവരുടെ താല്‍പ്പര്യങ്ങളും അവര്‍ക്കറിയാം. ഐ.എന്‍.ടി.യു.സി, സി.ഐ.റ്റി. യു, എ.ഐ.റ്റി. യു.സി എന്നീ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ വീടുകള്‍ അവര്‍ കാണുന്നു. സ്വന്തം വാടകത്താവളങ്ങളായ പാടികളും. അതിനാല്‍, തൊഴിലാളികളെ ഊറ്റിക്കുടിച്ച് തടിച്ചു കൊഴുത്ത രാഷ്ട്രീയ വേതാളങ്ങളെ അവര്‍ പടിയടച്ചു പിണ്ഡം വച്ചു. തൊഴിലാളികളില്‍ നിന്നുയര്‍ന്നു വന്നിട്ട് പാര്‍ട്ടി നേതാക്കളുടെയും മുതലാളിമാരുടെയും വാലായി മാറിയ രാജേന്ദ്രന്‍ എം.എല്‍.എ യെ അവര്‍ സമര സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടു. ഇടുക്കിയും വയനാടും പല തരം മാഫിയകളുടെ വിളയാട്ട ഭൂമിയാണ്. അവിടത്തെ മറ്റൊരു മാഫിയയാണ് പാര്‍ട്ടി നേതാക്കള്‍ .അവരാണ് ആ മേഖലകളുടെ സര്‍വനാശത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍. മണിയും കിണിയുമെല്ലാം ആ സംഘത്തിലുണ്ട്.അത് തിരിച്ചറിഞ്ഞ തൊഴിലാളികളേ, പരാന്നജീവികളായ രാഷ്ട്രീയ മാടമ്പിമാരെയെല്ലാം മാറ്റി നിര്‍ത്തി സ്വയം ഒറ്റ സംഘടനയായി നിന്നാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാകുകയില്ല. കേരള ജനത നിങ്ങളോടൊപ്പമുണ്ടാകും. സമര ഭൂമിയില്‍ നില്‍ക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .

Sep 9, 2015

പി. ജയരാജനും കണ്ണൂര്‍ സി.പി.എം നും രക്തദാഹം തീരുന്നില്ല


              കണ്ണൂരില്‍ നിന്ന് വീണ്ടും പി. ജയരാജന്റെ കൊല വിളി ഉയര്‍ന്നു കഴിഞ്ഞു. സകുടുംബം ബോംബുണ്ടാക്കി ബോംബി ന്റെ ബലത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പി.ജയരാജനും കൊലയാളി സംഘവും,  കേരള ത്തിലാകെ കൊലപാതക പരമ്പര തുടങ്ങാന്‍ അണികളെ ആഹ്വാനം ചെയ്തിരിക്കുന്നത് ജനങ്ങള്‍ ജാഗ്രതയോ ടെ കാണേണ്ടതാണ്. ഒരു മാഫിയാ സംഘമായി അധഃപതിച്ചിരിക്കുന്ന പി. ജയരാജനും സംഘവും കണ്ണൂരില്‍ പരസ്യമായി പോലീസിനു മുന്നില്‍ വച്ച് തന്നെ ആവശ്യപ്പെട്ടത് ഇനി ആര്‍ .എസ്. എസ്. പ്രചാരകരെ നോക്കി വച്ചേയ്ക്കാനാണ്. ഇത്തരത്തില്‍ പരസ്യമായി കൊലവിളി നടത്തിയത് കേട്ടുകൊണ്ട് മിണ്ടാതെ നിന്ന പൊലീസ് അക്രമത്തിന് വളം വച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്. കൊലപാതക ത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന ക്രിമി നല്‍ സംസ്കാരം തടയേണ്ടത് പൊലീസിന്റെ ചുമതലയല്ലേ.? അതോ, ഇനി സി.പി.എം കാര്‍ ഏതെങ്കിലും പാവത്തിനെ കൊല്ലുമ്പോള്‍ മാത്രമേ പൊലീസ് ഉണരുകയുള്ളോ? എസ്.എന്‍. ഡി.പി. യോഗത്തിനെതിരേ യുള്ള മ്ലേച്ഛമായ കടന്നാക്രമണത്തെത്തുടര്‍ന്ന് കൂടുതല്‍ അക്രമാ സക്തമാകുകയാണ് സി.പി.​എം. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നതിനാല്‍ പൊലീസ് സി.പി.എം ന്റെ അക്രമ പ്രവണതയെ പരോക്ഷമായി സഹായിക്കുന്നതിന് ഒരു ഉദാഹരണമാണ് കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ ജയരാജന്‍ നടത്തിയ കൊല വിളി.  പാര്‍ട്ടി നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടി കോഴ പിരിച്ചതിന്റെ ഒരംശം കൃത്യമായി ലഭിക്കുന്നുണ്ടെന്നും അറിയുന്നുണ്ട്. എന്തായാലും, എം.എം.മണിയുടെ നേരേ മുന്‍കാല പ്രാബല്യത്തോ ടെ നടപടി എടുത്ത പൊലീസ് ഇനി ആരെയാണ് കൊല്ലേണ്ടത് എന്ന് പി. ജയരാജന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ട് അത് കേട്ടതായിപ്പോലും നടിച്ചിട്ടില്ല.

Sep 6, 2015

കിള്ളിയാറിന്റെ വഴിമുടക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാത്തത്

തിരുവനന്തപുരത്ത് വട്ടിയൂര്‍ കാവില്‍ കാഞ്ഞിരം പാറയ്ക്ക് സമീപം ബണ്ട് തകര്‍ന്ന് പല വീടുകളും വെള്ളത്തി ലായി. ദുരിതപൂര്‍ണമാണ് ആ കാഴ്ച. എങ്കിലും ചില അപ്രിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. എന്തു കൊണ്ടാണ് ബണ്ടു പൊട്ടിയതും വീടുകള്‍ പലതും വെള്ളത്തിലായതുമെന്ന് പരിശോധിച്ചാല്‍ സ്വയംകൃതാനര്‍ഥ മാണത് എന്ന് പറയേണ്ടി വരും. കാരണം വ്യക്തം. കിള്ളിയാറിന്റെ ഇരുകരകളും ആറ്റ് പുറമ്പോക്കുള്‍പ്പെടെ കയ്യേറിയതു വഴി ആറ് പലേടത്തും തോടായി. മരുതും കുഴി ഏറ്റവും നല്ല ഉദാഹരണം. ഇതുണ്ടാക്കാവുന്ന അപകട ത്തെപ്പറ്റി ഞാന്‍തന്നെ പല വട്ടം പ്രമുഖ ദിനപ്പത്രങ്ങളിലെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ട്. കരകളില്‍ താമസിക്കുന്നവരോ, സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊന്നും 'മൈന്റ് ചെയ്തില്ല.' ആറിന്റെ കരകള്‍ കയ്യേറിയതിന്റെ ഫലമായി വീതി നഷ്ടപ്പെട്ട ആറിന് മഴ പെയ്യുമ്പോഴുള്ള വെള്ളം ഉള്‍ക്കൊള്ളാനാകുന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് പ്രദേശങ്ങളില്‍ വീടു വച്ചോ, മതില്‍ കെട്ടിയോ ഒക്കെ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനിടമില്ലാതായി. ഇനി ഓരോ മഴയത്തും ഇത്തരം അപകടങ്ങള്‍ വീതി കുറഞ്ഞ തീരങ്ങളിലെവിടെ യും പ്രതീക്ഷിക്കണം. വയലും ചതുപ്പുകളും വരെ നികത്തി  വീടുവച്ച ജനപ്രതിനിധികള്‍ പോലുമുള്ള സംസ്ഥാനമാണ് കേരളം. വെള്ളത്തിന് വിവരമില്ല, വിവരമുണ്ടാകേണ്ട മനുഷ്യന്‍ ഇരിക്കുന്ന കൊമ്പു മുറിച്ചിട്ട് ആരെ യാണ് പഴി ചാരുന്നത്.? സര്‍ക്കാരും തിരു. സിറ്റി കോര്‍പൊറേഷനും കിള്ളിയാറ്റ് തീരവാസികളും മണല്‍ മാഫിയകളുമെ ല്ലാം ചേര്‍ന്നൊരുക്കിയ,  ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്ന ദുരിതമാണിത്. കിള്ളിയാറിന്റെ തീര ഭൂമികളെല്ലാം ഇത് പ്രതീക്ഷിക്കണം. എന്തിന്, വട്ടിയൂര്‍കാവിലെ കരിമണ്‍കുളം ഏലാ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമായി. അവിടെ ധാരാളം വീടുകള്‍ വയലും ചതുപ്പും നികത്തി വച്ചിട്ടുണ്ട് . ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വില കൊടുക്കേ ണ്ടി വരുമെന്ന കാര്യത്തിലും സംശയമില്ല. ജാഗ്രതൈ, വെള്ളത്തിന്റെ വഴികളില്‍ കൈയേറ്റം നടത്തി സ്വയം അപകടം വിളിച്ചു വരുത്താതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്. കാഞ്ഞിരം പാറ ഒരു കൊച്ചു താക്കീതാണ് -