എനിക്കെന്റെ നാട്ടിലെ തോട്ടം തൊഴിലാളികളെപ്പറ്റി അഭിമാനം തോന്നുന്നു. അവരിലുണര്‍ന്നുജ്ജ്വലിക്കുന്ന പോരാട്ട വീര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നില്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മോചനത്തിന്റെ ശരിയായ വഴി, മൂന്നാറിലെ രക്തം വറ്റി ഉണക്കച്ചുള്ളികളായി മാറിയ തൊഴിലാളി സഹോദരിമാര്‍ സ്വയം വെട്ടിത്തുറന്നുതന്നിരിക്കുന്നു. മുതലാളിമാരാണോ, അവരുടെ കിമ്പളം പറ്റിക്കൊണ്ട് ,പല നിറമുള്ള കൊടികളുമായി നടന്ന് തൊഴിലാളികളെ ഊറ്റിക്കുടിക്കുന്ന രാഷ്ട്രീയ വ്യാജന്മാ രാണോ ഏറ്റവും വലിയ ചൂഷകര്‍ എന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു കാര്യം വ്യക്തം. ജനങ്ങള്‍ക്ക് നേതാക്കന്മാരില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അവര്‍ ജോലിയെടുത്ത് കഴിയുന്നവരാണ്. പക്ഷേ, നേതാക്കള്‍ക്ക് തൊഴിലൊന്നും ചെയ്യാതെ അര്‍മാദിച്ചു നടക്കണമെങ്കില്‍ തൊഴിലാളികളെയും ജനങ്ങളെയും പറ്റിക്കണം. ഇതിനിടയിലൂടെ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ മൂന്നാര്‍ സമരത്തിന്റെ പേരില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തൊഴിലാളികള്‍ ചവിട്ടിപ്പുറത്താക്കിയ ട്രെയ്ഡു യൂണിയന്‍ നേതാക്കളെയാണ് .തൊഴിലാളികള്‍ക്ക് വേണ്ടെങ്കിലും സര്‍ക്കാരിന് ഈ തീറ്റിക്കാരെ വേണമെന്നര്‍ഥം. കാരണം, മന്ത്രിയും തന്ത്രിയും എം,എല്‍. എ. യുമൊക്കെ ആയിരിക്കുന്നേട ത്തോളം സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാം. കാശുണ്ടാക്കാം. അതുകഴിഞ്ഞിറങ്ങുമ്പോള്‍ അവര്‍ക്കും മൂന്നാറിലെ ട്രെയ്ഡു യൂണിയന്‍ നേതാക്കളുടെ വഴിയാണല്ലോ ഉള്ളത്. അതിനാല്‍ ആര്‍ക്കും വേണ്ടെങ്കിലും സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും വേണം കള്ളന് കഞ്ഞി വയ്ക്കുന്ന ഈ നേതാക്കളെ. പക്ഷേ, തൊഴിലാളികള്‍ ഇവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സമര സഖാക്കള്‍ക്ക് ലാല്‍ സലാം.
Sep 13, 2015
Sep 11, 2015
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാരായ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ കാപട്യവും മുതലാളി സേവയും തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 500 രൂപ ബോണസ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത നേതാക്കളുടെ പുറത്ത് മറഞ്ഞുകിടക്കുന്ന മുതലാളിത്ത രേഖകള്‍ മാത്രമല്ല, അവരുടെ താല്‍പ്പര്യങ്ങളും അവര്‍ക്കറിയാം. ഐ.എന്‍.ടി.യു.സി, സി.ഐ.റ്റി. യു, എ.ഐ.റ്റി. യു.സി എന്നീ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ വീടുകള്‍ അവര്‍ കാണുന്നു. സ്വന്തം വാടകത്താവളങ്ങളായ പാടികളും. അതിനാല്‍, തൊഴിലാളികളെ ഊറ്റിക്കുടിച്ച് തടിച്ചു കൊഴുത്ത രാഷ്ട്രീയ വേതാളങ്ങളെ അവര്‍ പടിയടച്ചു പിണ്ഡം വച്ചു. തൊഴിലാളികളില്‍ നിന്നുയര്‍ന്നു വന്നിട്ട് പാര്‍ട്ടി നേതാക്കളുടെയും മുതലാളിമാരുടെയും വാലായി മാറിയ രാജേന്ദ്രന്‍ എം.എല്‍.എ യെ അവര്‍ സമര സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടു. ഇടുക്കിയും വയനാടും പല തരം മാഫിയകളുടെ വിളയാട്ട ഭൂമിയാണ്. അവിടത്തെ മറ്റൊരു മാഫിയയാണ് പാര്‍ട്ടി നേതാക്കള്‍ .അവരാണ് ആ മേഖലകളുടെ സര്‍വനാശത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍. മണിയും കിണിയുമെല്ലാം ആ സംഘത്തിലുണ്ട്.അത് തിരിച്ചറിഞ്ഞ തൊഴിലാളികളേ, പരാന്നജീവികളായ രാഷ്ട്രീയ മാടമ്പിമാരെയെല്ലാം മാറ്റി നിര്‍ത്തി സ്വയം ഒറ്റ സംഘടനയായി നിന്നാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാകുകയില്ല. കേരള ജനത നിങ്ങളോടൊപ്പമുണ്ടാകും. സമര ഭൂമിയില്‍ നില്‍ക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .
Sep 9, 2015
പി. ജയരാജനും കണ്ണൂര്‍ സി.പി.എം നും രക്തദാഹം തീരുന്നില്ല
കണ്ണൂരില്‍ നിന്ന് വീണ്ടും പി. ജയരാജന്റെ കൊല വിളി ഉയര്‍ന്നു കഴിഞ്ഞു. സകുടുംബം ബോംബുണ്ടാക്കി ബോംബി ന്റെ ബലത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പി.ജയരാജനും കൊലയാളി സംഘവും, കേരള ത്തിലാകെ കൊലപാതക പരമ്പര തുടങ്ങാന്‍ അണികളെ ആഹ്വാനം ചെയ്തിരിക്കുന്നത് ജനങ്ങള്‍ ജാഗ്രതയോ ടെ കാണേണ്ടതാണ്. ഒരു മാഫിയാ സംഘമായി അധഃപതിച്ചിരിക്കുന്ന പി. ജയരാജനും സംഘവും കണ്ണൂരില്‍ പരസ്യമായി പോലീസിനു മുന്നില്‍ വച്ച് തന്നെ ആവശ്യപ്പെട്ടത് ഇനി ആര്‍ .എസ്. എസ്. പ്രചാരകരെ നോക്കി വച്ചേയ്ക്കാനാണ്. ഇത്തരത്തില്‍ പരസ്യമായി കൊലവിളി നടത്തിയത് കേട്ടുകൊണ്ട് മിണ്ടാതെ നിന്ന പൊലീസ് അക്രമത്തിന് വളം വച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്. കൊലപാതക ത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന ക്രിമി നല്‍ സംസ്കാരം തടയേണ്ടത് പൊലീസിന്റെ ചുമതലയല്ലേ.? അതോ, ഇനി സി.പി.എം കാര്‍ ഏതെങ്കിലും പാവത്തിനെ കൊല്ലുമ്പോള്‍ മാത്രമേ പൊലീസ് ഉണരുകയുള്ളോ? എസ്.എന്‍. ഡി.പി. യോഗത്തിനെതിരേ യുള്ള മ്ലേച്ഛമായ കടന്നാക്രമണത്തെത്തുടര്‍ന്ന് കൂടുതല്‍ അക്രമാ സക്തമാകുകയാണ് സി.പി.എം. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നതിനാല്‍ പൊലീസ് സി.പി.എം ന്റെ അക്രമ പ്രവണതയെ പരോക്ഷമായി സഹായിക്കുന്നതിന് ഒരു ഉദാഹരണമാണ് കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ ജയരാജന്‍ നടത്തിയ കൊല വിളി. പാര്‍ട്ടി നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടി കോഴ പിരിച്ചതിന്റെ ഒരംശം കൃത്യമായി ലഭിക്കുന്നുണ്ടെന്നും അറിയുന്നുണ്ട്. എന്തായാലും, എം.എം.മണിയുടെ നേരേ മുന്‍കാല പ്രാബല്യത്തോ ടെ നടപടി എടുത്ത പൊലീസ് ഇനി ആരെയാണ് കൊല്ലേണ്ടത് എന്ന് പി. ജയരാജന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ട് അത് കേട്ടതായിപ്പോലും നടിച്ചിട്ടില്ല.
Sep 6, 2015
കിള്ളിയാറിന്റെ വഴിമുടക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാത്തത്
തിരുവനന്തപുരത്ത് വട്ടിയൂര്‍ കാവില്‍ കാഞ്ഞിരം പാറയ്ക്ക് സമീപം ബണ്ട് തകര്‍ന്ന് പല വീടുകളും വെള്ളത്തി ലായി. ദുരിതപൂര്‍ണമാണ് ആ കാഴ്ച. എങ്കിലും ചില അപ്രിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. എന്തു കൊണ്ടാണ് ബണ്ടു പൊട്ടിയതും വീടുകള്‍ പലതും വെള്ളത്തിലായതുമെന്ന് പരിശോധിച്ചാല്‍ സ്വയംകൃതാനര്‍ഥ മാണത് എന്ന് പറയേണ്ടി വരും. കാരണം വ്യക്തം. കിള്ളിയാറിന്റെ ഇരുകരകളും ആറ്റ് പുറമ്പോക്കുള്‍പ്പെടെ കയ്യേറിയതു വഴി ആറ് പലേടത്തും തോടായി. മരുതും കുഴി ഏറ്റവും നല്ല ഉദാഹരണം. ഇതുണ്ടാക്കാവുന്ന അപകട ത്തെപ്പറ്റി ഞാന്‍തന്നെ പല വട്ടം പ്രമുഖ ദിനപ്പത്രങ്ങളിലെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ട്. കരകളില്‍ താമസിക്കുന്നവരോ, സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊന്നും 'മൈന്റ് ചെയ്തില്ല.' ആറിന്റെ കരകള്‍ കയ്യേറിയതിന്റെ ഫലമായി വീതി നഷ്ടപ്പെട്ട ആറിന് മഴ പെയ്യുമ്പോഴുള്ള വെള്ളം ഉള്‍ക്കൊള്ളാനാകുന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് പ്രദേശങ്ങളില്‍ വീടു വച്ചോ, മതില്‍ കെട്ടിയോ ഒക്കെ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനിടമില്ലാതായി. ഇനി ഓരോ മഴയത്തും ഇത്തരം അപകടങ്ങള്‍ വീതി കുറഞ്ഞ തീരങ്ങളിലെവിടെ യും പ്രതീക്ഷിക്കണം. വയലും ചതുപ്പുകളും വരെ നികത്തി വീടുവച്ച ജനപ്രതിനിധികള്‍ പോലുമുള്ള സംസ്ഥാനമാണ് കേരളം. വെള്ളത്തിന് വിവരമില്ല, വിവരമുണ്ടാകേണ്ട മനുഷ്യന്‍ ഇരിക്കുന്ന കൊമ്പു മുറിച്ചിട്ട് ആരെ യാണ് പഴി ചാരുന്നത്.? സര്‍ക്കാരും തിരു. സിറ്റി കോര്‍പൊറേഷനും കിള്ളിയാറ്റ് തീരവാസികളും മണല്‍ മാഫിയകളുമെ ല്ലാം ചേര്‍ന്നൊരുക്കിയ, ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്ന ദുരിതമാണിത്. കിള്ളിയാറിന്റെ തീര ഭൂമികളെല്ലാം ഇത് പ്രതീക്ഷിക്കണം. എന്തിന്, വട്ടിയൂര്‍കാവിലെ കരിമണ്‍കുളം ഏലാ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമായി. അവിടെ ധാരാളം വീടുകള്‍ വയലും ചതുപ്പും നികത്തി വച്ചിട്ടുണ്ട് . ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വില കൊടുക്കേ ണ്ടി വരുമെന്ന കാര്യത്തിലും സംശയമില്ല. ജാഗ്രതൈ, വെള്ളത്തിന്റെ വഴികളില്‍ കൈയേറ്റം നടത്തി സ്വയം അപകടം വിളിച്ചു വരുത്താതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്. കാഞ്ഞിരം പാറ ഒരു കൊച്ചു താക്കീതാണ് -
മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍
ജോലിത്തിരക്കു മൂലം ചുറ്റും നടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഫലിതങ്ങളൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ല.എങ്കിലും മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍ കേള്‍ക്കാതിരിക്കാനായില്ല.
1.മുസ്ലീം ലീഗിന്റെ ഏറ്റവും പുതിയ രണ്ട് പ്രഖ്യാപനങ്ങളാണ്. അതിലൊന്ന്, അവര്‍ ബി.ജെ. പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്നു വെന്നതാണ്. പക്ഷേ, എന്നാണ് മു.ലീഗ് ബി.ജെ.പിയെ ശത്രുവല്ലാതായി കണ്ടിരുന്നത്. ?അതിന്റെ അര്‍ഥം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരായി 'മുസ്ലിം' ലീഗിന്റെ 'മതേതര'നേതൃത്വത്തില്‍ കേരളത്തില്‍ ഒരു കോലിമകേ (കോണ്‍-ലീ.-മാര്‍ക്സി,കേ.കോ.) രാഷ്ട്രീയ സഖ്യം രഹസ്യമായി രൂപപ്പെടുന്നുവെന്നാണ് - അതായത് കാര്യങ്ങള്‍ മറനീങ്ങിപ്പുറത്തു വരാന്‍ പോകുന്നു. ഹിന്ദു രാഷ്ട്രീയക്കാരെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ ചെറുക്കാന്‍ ന്യൂന പക്ഷ മറയുള്ള മത-വര്‍ഗീയ ശക്തികളും ഹിന്ദു ബാനറുള്ള കുറച്ചു കോണ്‍ഗ്രസുകാരും അധികാരത്തിനും പണത്തിനും വേണ്ടി ആരുടെ പുറകെയും പോകാന്‍ തറ്റുടുത്ത് നില്‍ക്കുന്ന സോ കാള്‍ഡ് ഇടതു പക്ഷവും ഒന്നിക്കുന്നു. കേരള രാഷ്ട്രീയം തികച്ചും വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയാണ്. തുറന്നു പറയുന്ന ബി.ജെ.പിയും ഗൂഢനീക്കം നടത്തുന്ന മുന്നണികളും അവകാശ പ്പെടുന്നത് അവര്‍ ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നാണല്ലോ. രണ്ട്. മു.ലീ. ഗള്‍ഫ് കാര്‍ക്കു വേണ്ടി മലപ്പുറത്ത് അവശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ഒരു അറബിക് സര്‍വകലാശാല തുടങ്ങാന്‍ തീരുമാനിച്ചുവെന്നതാണ്. അറബിക് സര്‍വകലാശാലയെന്നല്ല ഏത് സര്‍വകലാശാല തുടങ്ങുന്നതിനെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ, മു. ലീഗെന്ന മതേതരപ്പാര്‍ട്ടിയുടെ ശരീയത്തില്‍ അറബിഭാഷയെന്ന് പറഞ്ഞാല്‍ അര്‍ഥമെന്താണെന്ന് പാണക്കാട്ടെ തങ്ങള്‍ പറഞ്ഞിട്ടില്ല. അതൂടെ ഒന്ന് പറയണം. കാരണം, മലയാളം സര്‍വകലാശാലയുടെ കുരിശ് വളര്‍ന്ന് തുടങ്ങിയിട്ടേ ഉള്ളു.-
മറ്റൊരു വിപ്ലവ പരിപാടി ശ്രീകൃഷ്ണ ജയന്തിയോനുബന്ധിച്ച് സിപിഎം നടത്തിയതാണ്. 'പോടാ പുല്ലേ ശ്രീകൃഷ്ണാ, നിന്നെപ്പിന്നെക്കണ്ടോളാം' എന്ന മുദ്രാവാക്യവുമായി സിപിഎം സഖാക്കള്‍ കണ്ണൂരിലും മലപ്പുറത്തും വിശേഷിച്ചും, കേരളത്തില്‍ അങ്ങിങ്ങായും ശ്രീകൃഷ്ണ ജയന്തി കൊണ്ടാടിയതാണ്. ചിലേടത്ത് ഓണാ ഘോഷമെന്നാണ് പേരെങ്കില്‍, മലപ്പുറത്ത് ഓണം പറഞ്ഞാല്‍ ലീഗ് നേതാക്കളുടെ വെറുപ്പുണ്ടാകുമെന്നതിനാലും മു.ലീഗിന്റെ വര്‍ഗീയതയെ ഒന്നു സുഖിപ്പിക്കുന്നതിന് വേണ്ടിയും മതേതര ശ്രീകൃഷ്ണന്‍ എന്നൊരു പുതിയ അവതാരമുണ്ടായി. ശ്രീരാമകൃഷ്ണന്‍ എന്ന മാര്‍ക്സിസ്റ്റ് ആള്‍ദൈവമാണ് അവിടെ അവതാര രഹസ്യം പുറത്തു വിട്ടത് - പക്ഷേ, നബിദിന റാലിക്കോ, ക്രിസ്മസ് ആഘോഷത്തിനോ പകരം മതേതര യേശുക്രിസ്തുവിനെയും മതേതര മുസ്ലീം ലീഗുപോലെ ഒരു മതേതര മുഹമ്മദ് നബിയേയും അവതരിപ്പിക്കുമോ എന്നാണ് ജനം, ഒരു തരം ചാനല്‍ അഥവാ മൂക്കള മലയാലത്തില്‍ പറഞ്ഞാല്‍, ഉറ്റു നോക്കിയിരിക്കുന്നത് -
മൂന്നാമത്തെ ഫലിത വീരന്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടാതെ പറ്റില്ല. പക്ഷേ, ഇപ്പോള്‍ ചാണ്ടിയിരിക്കുന്നത് ഉമ്മനല്ല, രമേശുമ്മനാണ്. ചിലപ്പോഴീ മാന്യന്‍ രമേശ് മാണിയാകും. അല്ലെങ്കില്‍ രമേശ് തങ്ങള്‍. അത് തരാ തരം പോലെ. എന്തായാലും സിപിഎമ്മുമായിട്ടുള്ള പുതിയ ബാന്ധവം മൂലമാകാം, വീണ്ടും കൊലപാതക രാഷ്ട്രീയം ആടിത്തിമിര്‍ക്കുകയാണ്. രമേശ് പൊലീസിന്റെ ഏക പണി, ചില ചാനലുകാരു ടെ സഹായത്തോടെ, ബോധമില്ലാത്ത സിപിഎം കാരനും ബി.ജെ.പിക്കാരനും തെരുവിലും വീട്ടിലും പരസ്പരം വെട്ടാനും കൊല്ലാനുമുള്ള പ്രേരണ നല്‍കുകയും അതിന് വേണ്ട സൌകര്യമൊരുക്കിക്കൊടുക്കുകയുമാണ്. അധികാരമില്ലെങ്കിലും അതു വഴിയുള്ള സുഖങ്ങളും ഇഷ്ടം പോലെ പണവും കിട്ടുമെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതല്ലേ നല്ലതെന്നാണ് സിപിഎം ബുദ്ധി. സിപിഐ അടക്കമുള്ളവരെ അധികാരത്തില്‍ തൊടുവിക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്യാം. തങ്ങള്‍ക്ക് ഉമ്മനെയൊ, തൊമ്മനെയോ 'മതേ തര മുസ്ലീം' ലീഗിനെയോ വച്ച് കാര്യം സാധിക്കാം. കോ.-ലീ.- കേ.കോ കൂട്ടുകെട്ടിനാകട്ടെ, ഇത്രയും പച്ചയ്ക്ക് അഴിമതി നടത്തുകയും വര്‍ഗീയ താണ്ഡവമാടുകയും ചെയ്താലും അധികാരത്തിലെത്താന്‍ ബി.ജെ.പി.- മാര്‍. വിവരദോഷികളെ തമ്മില്‍ക്കൊല്ലിക്കുന്നതാണെളുപ്പം. കൂടാതെ, ഈ കൊലപാതകങ്ങളുടെ ഇരകള്‍ ഏത് പാര്‍ട്ടിയിലാണെങ്കിലും ഒരു 'ഹിന്ദുവര്‍ഗീയ വാദി' യാകുന്നതിനാല്‍ അത് മതേതര ജനാധിപത്യത്തിന് വേണ്ടി ചെയ്യുന്ന ഒരു ത്യാഗവുമാണല്ലോ.

Subscribe to:
Comments (Atom)