അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസുകാര്‍ക്ക് സ്വബോധം വന്നത്. ഭാഗ്യത്തിന് ജി.കാര്‍ത്തികേയന്റെ മകനുള്ളതു കൊണ്ട് തല്‍ക്കാലം ഒരു സ്ഥാനാര്‍ഥിയായി. ആ പയ്യന്‍ കല്യാണം കഴിച്ചതാണോ. കുഞ്ഞുങ്ങളുണ്ടോ, ഇനി, അഥവാ ആ പയ്യനെങ്ങാന്‍ ജയിച്ചുപോയാല്‍ തുടര്‍ന്ന് നേതൃത്വം കുറ്റിയറ്റുപോകരുതല്ലോ. അതുപോലെ, അടിയന്തിരമായി കെ.പി.സി.സി., ഏ.ഐ.സി.സി. നേതൃത്വം ചെയ്യേണ്ടത് ആ രാഹുല്‍ഗാന്ധിയെക്കൊണ്ട് ഔപചാരികമായി ഏറ്റവും പെട്ടന്ന് കല്യാണം കഴിപ്പിക്കുകയാണ്. നേതാക്കള്‍ക്ക് മക്കളില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനാഥമാകുകയില്ലേ?സേവപിടിക്കാനും കോഴക്കച്ചവടം കൊഴുപ്പിക്കാനും കുടുംബത്തലവന്മാരാരെങ്കിലുമില്ലെങ്കില്‍ അയ്യോ കഷ്ടം കോണ്‍ഗ്രസേ, എന്ന പഴയ മുദ്രാവാക്യം വിളിച്ചുപോകും, പാവം ,ഒരു യജമാനനെ അന്വേഷിച്ചു നടക്കുന്ന കോണ്‍ഗ്രസുകാര്‍ . എന്തു ചെയ്യാം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അച്യുതാനന്ദനെ വെട്ടിനിരത്തി ആത്മാര്‍ഥമായി സഹായിച്ചാലും ഈ കോണ്‍ഗ്രസുകാര്‍ നന്നാകുകയില്ലെങ്കില്‍പ്പിന്നെ അവരായി, അവരുടെ പാടായി.,അല്ലേ സഖാക്കളേ.
May 30, 2015
May 27, 2015
മന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ ഒരു തട്ടിപ്പുകൂടി
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ചു കൊണ്ട് ഒരു സാഹിത്യചോരണ ശൃംഖല തന്നെ പ്രവര്‍ത്തിച്ചു വരുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. എം.ആര്‍. തമ്പാന്‍ യു.ഡി.എഫ് നോമിനിയായി അവിടെ ഭരണം തുടങ്ങിയതു മുതല്‍ പ്രസ്തുത സ്ഥാപനത്തെ, തന്റെ സ്തുതിപാഠകരുടെയോ, രാഷ്ട്രീയ സംരക്ഷകരുടെയോ പെരുച്ചാഴിമടയായി മാറ്റിക്കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കുന്ന പല എഴുത്തുകാരുടെയും കൈയില്‍ നിന്ന് ഉദ്ഘാടനച്ചടങ്ങുകളുടെ പേരില്‍ പണം വാങ്ങിക്കുന്നതായി അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അത് നല്‍കാത്തതിന്റെ പേരില്‍ കേ.ഭാ.ഇ. പ്രസിദ്ധീകരിച്ച എന്റെ 'മലയാള ഭാഷ തൊല്‍കാപ്പിയത്തില്‍ 'എന്ന കൃതിക്കെതിരായി തമ്പാന്‍തന്നെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇവിടെ ഇതെഴുതാന്‍ കാരണം, തമ്പാന്റെയും മന്ത്രി. കെ.സി. ജോസഫിന്റെയും നേതൃത്വത്തില്‍ മറ്റൊരു തട്ടിപ്പിന് അരങ്ങൊരുങ്ങുന്നതാണ്. മന്ത്രി കെ.സി. ജോസഫിന്റെ സാംസ്കാരിക താല്‍പ്പര്യങ്ങള്‍ എല്ലാവര്‍ക്കു മറിയാം. കൈയിലേ കാശ്, വായിലേ ദോശ എന്നതിനപ്പുറം ഒരു സാംസ്കാരിക ധാരണയും അദ്ദേഹത്തിനുള്ള തായി ശത്രുക്കള്‍ പോലും പറഞ്ഞുകേട്ടിട്ടില്ല. തമ്പാനാകട്ടെ ജീവിച്ചിരിക്കുന്ന ആളുകള്‍ക്ക് പോലും തിലോദകം ചാര്‍ത്തുന്ന തരം ഭാഷാപണ്ഡിതനും. അതായത്, ഒരു സാധാരണ മലയാള പദത്തിന്റെ അര്‍ഥവും പ്രയോഗ രീതികളും സാധ്യതകളും തിരിച്ചറിവില്ലെന്ന് ഇതിനകം തമ്പാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് , ചില ആസ്ഥാന കമ്മറ്റിക്കാരെയും കൂട്ടി ശബ്ദതാരാവലി പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നതായി ഒരു വാര്‍ത്ത വന്നിരുന്നു. അതില്‍ ചില കമ്മിറ്റി അംഗങ്ങള്‍ മലയാള സര്‍വകലാശാല കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ കമ്മറ്റിയിലും ഉപദേശകാംഗങ്ങളാണ്. ചുരുക്കത്തില്‍, മലയാള സര്‍വകലാശാല 2015 നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന നിഘണ്ടു ചോര്‍ത്തിയും മറ്റ് ചില നിഘണ്ടുക്കളില്‍ നിന്ന് കട്ടിങും പേസ്റ്റിങും നടത്തിയും ഒരു വ്യാജ നിഘണ്ടു ഒപ്പിക്കാനുള്ള ഗൂഢശ്രമത്തിനാണ് മന്ത്രി നേതൃത്വം നല്‍കുന്നത്. മല.ഭാഷയുടെ പേരില്‍ ഉള്ള ഒരു സര്‍വകലാശാല ചെയ്തു കൊണ്ടിരിക്കുന്ന മൌലികമായ ഒരു കാര്യം മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയും ഒരു മന്ത്രിയും കൂടി പൊതു ഖജനാവിലെ പണം മുടക്കി ചെയ്യാന്‍ തുടങ്ങുന്നത് വിദ്യാഭ്യാസ മന്ത്രിയേയും വിദ്യാഭ്യാസ വകുപ്പിനെയും വിശ്വാസമില്ലാഞ്ഞിട്ടോ, അതോ, സര്‍വകലാശാലയുടെ നേട്ടം പിന്‍വാതിലിലൂടെ സ്വന്തമാക്കാനോ എന്നറിയില്ല. ഒരു കാര്യം മാത്രം വ്യക്തം. കേരള സര്‍ക്കാര്‍ ഒരു കൂട്ടം വ്യാജന്മാരുടെ നിയന്ത്രണത്തിലാണെന്ന്.

May 26, 2015
ജീവിച്ചിരിക്കുന്ന കവിയുടെ പ്രതിഭയ്ക്ക്
സ്വയം
ഒരു (സ്)മാരകം പണിയുമ്പോള്‍
കേരളത്തില്‍ ധാരാളം ഫൌണ്ടേഷനുകളുണ്ട്. കവികളുടെ പേരുകളിലുമുണ്ട് പലതും. അവയെല്ലാം മരിച്ചവരുടെ ആരാധകരും സുഹൃത്തുകളും ബന്ധുക്കളുമൊക്കെ ചേര്‍ന്നു വിവിധ ലക്ഷ്യങ്ങളോടെ സ്ഥാപിക്കുന്നവ യാണ്. ഏറ്റവും കുറഞ്ഞത്, ഇതുവരെയുള്ള അനുഭവം വച്ചുകൊണ്ട് പറഞ്ഞാല്‍, ലക്ഷ്യം നഗരഹൃദയത്തില്‍ അഞ്ചുസെന്റ് ഭൂമിയും അവിടെ തല്‍പ്പര കക്ഷികള്‍ക്ക് ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സുമാണ്. അതെന്തുമാകട്ടേ, ഫൌണ്ടേഷന്‍ നിര്‍മാണ ചരിത്രത്തില്‍ ഇതാ തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ തുടക്കം. സാധാരണയായി ഒരു കവിയുടെ പ്രതിഭയുടെ ഫൌണ്ടേഷനെന്ന് പറയുന്നത് അദ്ദേഹത്തിന്റെ കവിതകളാണ്. കവിയുടെ ചരമാനന്തരം അദ്ദേഹത്തിന്റെ രൂപബോധം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി പ്രതിമ സ്ഥാപിക്കുകയും മറ്റ് പല പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. തിരുവനന്തപുരത്തെ ഒരു മഹാകവി ഒരു പുതിയ സമാരംഭം കൂടെ കുറിച്ചു. സ്വന്തം പ്രതിഭയില്‍ തീരെ വിശ്വാസമില്ലാത്തതിനാലാണോ, അതോ, ചുറ്റും കൂടിനില്‍ക്കുന്ന ആരാധകരുടെ ആത്മാര്‍ഥത താന്‍ മരിച്ചുകഴിഞ്ഞാലും ഉണ്ടായിരിക്കുമോ എന്ന സംശയം കൊണ്ടാണോ എന്തോ,താന്‍ ജീവിച്ചിരിക്കേ തന്നെ തന്റെ പ്രതിഭയ്ക്ക് ഒരു സ്മാരകം നിര്‍മ്മിക്കുന്ന തിരക്കിലാണ്. വിവിധ തരം കലാകായിക പരിപാടികളും അതിന്റെ പേരില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓ.എന്‍. വിയുടെ കവിതകളുടെ കാര്യത്തില്‍ ന്യായമായിത്തന്നെ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമാ-നാടക ഗാനങ്ങളുടെ മാധുര്യത്തെപ്പറ്റി ഒരാള്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകാന്‍ വഴിയില്ല. സിനിമാഗാനങ്ങളെയും കവിതയെന്ന് വിളിക്കുന്നതിലാണ് വൈലോപ്പള്ളി ശ്രീധരമോനോന്‍ പോലും പരിഹാസ്യത കണ്ടെത്തിയിട്ടുള്ളത്. ഇത് പൊതുവേ സാഹിത്യ വിമര്‍ശകര്‍ തുറന്നുകാട്ടിയിട്ടുമുണ്ട്. എങ്കിലും സ്വന്തം പ്രതിഭയ്ക്ക് സ്വന്തം കവിതകള്‍ ഒരു അടിത്തറയുമൊരുക്കുന്നില്ല എന്ന കവിയുടെ തിരിച്ചറിവ് പക്ഷേ, അന്ധരായ ആരാധകര്‍ക്കില്ലല്ലോ.
May 22, 2015
ജനാധിപത്യം
സംരക്ഷിക്കുന്ന നേതാക്കളുടെ
ഗുണപാഠങ്ങള്‍
സല്‍മാന്‍
ഖാന് മാനിനെയും മനുഷ്യരെയും
കൊല്ലാം.
അയാളെ
കോടതി ശിക്ഷിച്ചാലും ജനാധിപത്യത്തിന്റെ സംരക്ഷകന്മാരായ
ഭരണാധികാരികള്‍
ജയിലിലാക്കാതെ സംരക്ഷിക്കും.
കാരണം,
കോടീശ്വരന്മാര്‍ക്ക് നിയമം
ബാധകമല്ല.
അവരാണ്
എല്ലാ നേതാക്കള്‍ക്കും
സമായാസമയം തീറ്റിയിട്ടു
കൊടുക്കുന്നത് .എന്നാല്‍ മാവോയിസ്റ്റിനെ ഹൈക്കോടതി നീതീകരിച്ചാലുംശരി, ജനാധിപത്യക്കച്ചവടക്കാര്‍ കൊല്ലുകതന്നെ ചെയ്യും.
വയനാട്ടിലെ
യൂത്കോണ്‍ഗ്രസുകാരനും
പാര്‍ട്ടിക്കാര്‍ക്കുമൊക്കെ
എഞ്ചിനീയറെയും തല്ലാം പോലീസ്
സൂപ്രണ്ടിനെയും തല്ലാം.
അവരെ
പോലീസ് തൊടുകയില്ല.
ജനാധിപത്യം
വറ്റിപ്പോകും.
അവര്‍
മാവോയിസ്റ്റുകളല്ലല്ലോ.
പക്ഷേ,
മാവോയ്സ്റ്റുകള്‍ക്ക്
വെള്ളം കൊടുത്താല്‍ രമേശന്റെ
പൊലീസ് പാതിരായ്ക്ക്
വീട്ടില്‍ക്കയറി സ്ത്രീകളെ
പോലും അപമാനിക്കും.
അതാണ്
കേരളാ മോഡല്‍ ജനാധിപത്യം.
ശശി
തകരാര്‍ എം.പിക്ക്
കൊലപാതകവും ..വാണിഭവും
മാത്രമല്ല,
ഗുണ്ടായിസവും
വശമുണ്ടെന്ന് തിരുവനന്തപുരത്തെ
മാധ്യമപ്രവര്‍ത്തകര്‍ക്ക്
മനസ്സിലായില്ലേ.
അതാണ്
കോണ്‍ഗ്രസ് ജനാധിപത്യം.
ജനാധിപത്യത്തിന്റെ
മറ്റൊരു കാവല്‍ക്കാരന്‍
മുസ്ലീം ലീഗ് മന്ത്രി മുനീറാണ്.
വടകരക്കാരന്‍
ഒരു മുതലാളിയുടെ കാറില്‍
സര്‍ക്കാര്‍ കൊടിയും പിടിപ്പിച്ച്
കാമപ്രാന്തെടുത്തവനെ പോലെ
ഇബ്രാഹിം കുഞ്ഞ് ഭരിക്കുന്ന
റൊഡിലൂടെ പറന്നുപോയി,
ടിയാന്‍
സ്കൂട്ടറില്‍ യാത്ര ചെയ്ത
ഒരധ്യാപകനെ ഇടിച്ചു കൊന്നു.
എന്നിട്ട്
ചത്തവനാണ് കുറ്റവാളിയെന്ന്
ഒരു പ്രസ്താവനയുമിറക്കി.
മന്ത്രിയുടെ
വിവരത്തെയും സദുദ്ദേശ്യത്തെയും
കുറിച്ചൊന്നും മിണ്ടിപ്പോകരുത്.
നിയമം
ന്യൂനപക്ഷ മന്ത്രിക്ക്
ബാധകമാണോ എന്ന് ജനാധിപത്യ
പുത്തകമെടുത്ത് പഠിക്കുകയാണ്
ഊമ്മന്‍ ചാണ്ടിയും രമേശ്
ജന്മിത്തലയും.
മുനീറും
മാവോയിസ്റ്റല്ല്ലല്ലോ
പാവപ്പെട്ട
ഒരു സുരക്ഷാ ജീവനക്കാരനെ
കൊല്ലും വരെ കാറിടിപ്പിച്ച
കൊലപാതകിയായ മുതലാളിയുടെ പിന്നില്‍ പൊലീസും
ഡി.ജി.പി.
പോലും
വാലും ചുരുട്ടി നടക്കുന്നത്
അയാള്‍ മാവോയിസ്റ്റല്ലാത്തതു
കൊണ്ടാണ്.
മാവോയിസ്റ്റായിരുന്നെങ്കില്‍
കാണാമായിരുന്നു പൊലീസിന്റെ
ഒരു വീര്യം.
കണ്ടില്ലേ,മാവോയിസ്റ്റാണെങ്കില്‍ പത്തുപൊലീസുകാരുടെ
കൈപ്പൂട്ട്. 'അത്താണ് 'ജനാധിപത്യം.
എളമരം കരീം എന്ന മാര്‍ക്സിസ്റ്റ് നേതാവ് ചാക്ക് രാധാകൃഷ്ണനെ അദ്ദേഹമെന്നും ബഹുമാന്യനായ വ്യവസായി എന്നുമൊക്കെയേ വിളിക്കൂ. വി.എസ്. അച്യുതാനന്ദനെ യാണെങ്കില്‍ തനി മാര്‍ക്സിസ്റ്റ് ശൈലിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ചാക്കില്ലെങ്കില്‍ പാര്‍ട്ടി പത്രം നിന്നുപോകുമെന്ന് വെടിയുണ്ട ജയരാജന്‍ മുഖലേഖനമെഴുതിയിരുന്നത് ഓര്‍മ്മയില്ലേ?
കരിങ്കാലി
കരുണാകരന്റെ കിങ്ങിണിക്കുട്ടന്‍
ഇപ്പോള്‍ വെറും കിങ്ങിണിക്കുട്ടനല്ല.
പത്തുപുത്തനുണ്ടാക്കിയ
കുട്ടപ്പനാണ്.
ഈ
മാവോയിസ്റ്റുകളെങ്ങാനുമതറിഞ്ഞാല്‍..അതിനാല്‍
അവരെക്കൊല്ലണം.
തന്തേക്കാളും
മൂപ്പുള്ള മോന്‍തന്നെ.
രാഷ്ട്രീയ
വേശ്യകളുടെ പടപ്പുറപ്പാടുകള്‍
കാണാനുള്ള വിധിയും കേരളീയര്‍ക്കുണ്ട്.
ഒരു
സ്ഥാനത്തിനു വേണ്ടി നമ്മുടെ
ആദര്‍ശവാദികള്‍ എത്രവേണമോ
അധഃപതിക്കുമെന്നതിന് തെളിവായി
സുധീകരനും സതീശനും മറ്റും
മുന്നിലുണ്ട്.
അത്രയും
ആദര്‍ശമേ ഒരു കോണ്‍ഗ്രസുകാരന്
പറഞ്ഞിട്ടുള്ളുവെന്ന്
നമുക്കറിയാം.
ഒരു വര്‍ഷം
മുമ്പു വരെ ഉമ്മന്‍ ചാണ്ടിയും
മാണിയും മറ്റും,
അലക്കിത്തേച്ച
ഭാഷയില്‍ സംസാരിക്കുന്ന
പ്രേമചന്ദ്രനും സോഷ്യലിസത്തിന്റെ
വഴിവാണിഭക്കാരനായ വീരേന്ദ്ര
കുമാറിനും അഴിമതിയുടെ
പര്യായങ്ങളായിരുന്നു.
പിണറായി
വിജയന്റെ കണ്ണൂര്‍ മോഡല്‍
വിപ്ലവത്തില്‍ കളത്തിന്
പുറത്തായപ്പോള്‍ മുതല്‍
ഊമ്മന്‍ ചാണ്ടിയും മാണിയും
കുഞ്ഞാലിക്കുട്ടിയും ഇവര്‍ക്ക്
ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ
ആദര്‍ശവാദികളായി.
മഹാത്മാഗാന്ധിക്ക്
ഉമ്മന്‍ ചാണ്ടി ട്യൂഷനെടുക്കണമെന്നാണ്
ഇപ്പോള്‍ പ്രേമചന്ദ്ര ന്റ
പ്രസംഗം.
എത്രനാളാണോ
ഈ കാസറ്റ്.
ഇനി,
സി.പി.എം.
വല്ലതുമെറിഞ്ഞു
കൊടുത്താല്‍ അന്നു മുതല്‍
ഹിസ് മാസ്റ്റേഴ്സ് വോയ്സില്‍
യു.ഡി.എഫ്
വിരുദ്ധ അച്ചടിഭാഷ കേള്‍ക്കാം.
ദീപസ്തംഭം
മഹാശ്ചര്യം,
നവായ്ക്കുളത്തും
ഒരു കുളമുണ്ടല്ലോ.
പ്രേമചന്ദ്രന്‍
കുളിച്ചാല്‍ ആ കുളം നാറും.
ഇങ്ങനെ
നമ്മുടെ ജനാധിപത്യത്തിന്
മുതലാളിമാരോടും ക്രിമിനലുകളോടും
വലിയ സ്നേഹമാണ്.
അവരുടെ
കാവല്‍ നായ്ക്കളാണ് നേതാക്കലളെന്ന
പേരില്‍ വിലസുന്നത്
May 20, 2015
സി.പി.ഐ സന്ദര്‍ഭത്തിനൊത്തുയരുന്നു
കാനം
രാജേന്ദ്രന്റെ
രാഷ്ട്രീയ ഇടപെടല്‍
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ
ഉത്തരവാദിത്തബോധം
പ്രകടിപ്പിക്കുന്നുണ്ട്
ഈ അഭിനന്ദനം കാനം
രാജേന്ദ്രനെന്ന വ്യക്തിക്കല്ല.അദ്ദേഹം
പ്രതിനിധാനം ചെയ്യുന്ന
പാര്‍ട്ടിയുടെ പ്രധാനപ്പെട്ട
ഒരു സുവ്യക്ത നിലപാടിനുള്ള
സാമാന്യ ജനതയുടെ അംഗീകാരമാണ്
. കോടതി പോലും
സാമൂഹിക /രാഷ്ട്രീയ
പ്രവര്‍ത്തകനെന്ന്
നിരീക്ഷിച്ചിട്ടുള്ള രൂപേഷ്
എന്ന ഒരു കമ്മ്യൂണിസ്റ്റുകാരനെ
മാത്രമല്ല, അയാളുടെ
കുടുംബത്തെ യും പരിചയക്കാരെയും,
ഒരു പക്ഷേ, ദാഹജലം
കൊടുത്തവരെ പോലും പോലീസ്
എല്ലാ മനുഷ്യാവകാശങ്ങളും
ലംഘിച്ച് പിടിച്ച് ജയിലലടയ്ക്കുകയോ,
പറ്റുമെങ്കില്‍ സംഘട്ടന
നാടകം സൃഷ്ടിച്ച് വെടിവച്ചു
കൊല്ലുകയോ ചെയ്യുന്ന തിനുള്ള
അധികാരം ഭരണകൂട ഭീകരതയ്ക്കുണ്ടെന്ന
ഒരു തോന്നലാണ് അഴിമതിയില്‍
മുങ്ങി നില്‍ക്കുന്ന കേരള
സര്‍ക്കാരിന്.
പോലീസ് , അവരുടെ
കുപ്രസിദ്ധമായ ഹിംസാത്മക
പ്രകൃതം രൂപേഷ് എന്ന രാഷ്ട്രീയ
പ്രവര്‍ത്ത കന്റെ തരുണ
പ്രായമെത്തി നില്‍ക്കുന്ന
പെണ്‍കുട്ടികളോടും കാണിക്കുമെന്ന്
ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രീയത്തെ കച്ചവടമാക്കിയിരിക്കുന്ന
യുഡിഎഫ്-എല്‍.ഡി.എഫ്
നേതൃത്വവും നിക്ഷിപ്ത
താല്‍പ്പര്യക്കാരും അതിനെയും
മൌനം കൊണ്ട് അംഗീകരിച്ച്
പ്രോത്സാഹിപ്പിച്ചപ്പോഴാണ്
,സി.പി.ഐ.
സന്ദര്‍ഭത്തിനൊത്തു യര്‍ന്ന്,
രൂപേഷിനെ ഒരു രാഷ്ട്രീയത്തടവുകാരനായി
കാണണമെന്നും, അയാളുടെ
മക്കളെ ഉപദ്രവിച്ചാല്‍ അതിനെ
രാഷ്ട്രീയമായി നേരിടുമെന്നും
പ്രഖ്യാപിച്ചത്.
മാവോയിസം ഒരു വിശ്വാസമാണെന്ന കോടതിയുടെ നിരീക്ഷണത്തെയും കാനം ഓര്‍മിപ്പിച്ചു. എന്നല്ല,
മാവോയിസ്റ്റുകളെ നേരിടാനെന്ന്
പറഞ്ഞ് ആയുധങ്ങള്‍
വാങ്ങിക്കൂട്ടുന്നതിനുപയോഗിച്ച
പണം വിനിയോഗിച്ചിരുന്നെങ്കില്‍
പാവപ്പെട്ട ആദിവാസികള്‍ക്ക്
കേറിക്കിടക്കാന്‍ ഓരോ തുണ്ടു
ഭൂമി നല്‍കാന്‍ കഴിയുമായിരുന്നുവെന്നും
കാനം പറഞ്ഞത് അക്ഷരം പ്രതി
ശരിയാണ്. ഭരണകക്ഷി
കള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍
ജനങ്ങളില്‍ നിന്ന് മറച്ചു
പിടിക്കേണ്ടി വരുമ്പോഴൊക്കെ
മാവോയിസ്റ്റ് കോലാഹല മുയര്‍ത്തുകയും
അതിന്റെ പേരില്‍ മനുഷ്യാവകാശ
പ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍
തയാറാകുകയുമാണ് ചെയ്യുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍
മനുഷ്യാവകാശത്തിന്റെ രാഷ്ട്രീയം
ധീരമായി ഉയര്‍ത്തിപ്പിടിച്ച
സി.പി.ഐയ്ക്കും
അതിന്റെ സംസ്ഥാന സെക്രട്ടറിയായ
കാനം രാജേന്ദ്രനും
അഭിവാദ്യമര്‍പ്പിക്കുന്നു
ഡോ.ആര്‍.
ഗോപിനാഥന്‍
Subscribe to:
Comments (Atom)