Jul 9, 2015

    ഉത്തമമായ ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുന്ന സംസ്ഥാനം -

             ചക്ക പ്ലാഞ്ചുവട്ടില്‍ വീണഴുകുമ്പോള്‍

കേരളത്തിന്റെ ഭക്ഷ്യപ്രശ്നം വിഷം തീനികളുടെ നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. ഇത് ഓരോ മൂലയിലും നിന്നുയര്‍ന്നു കേള്‍ക്കുന്ന ഒരു വസ്തുതയാണ്. പക്ഷേ, ഇതിനിടയിലൂടെ കേരളീയരുടെ മടിയും പൊള്ളയായ അഹം ഭാവവും മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും, നിസ്സാരമായി പരിഹരിക്കാവുന്നതും അതിലൂടെ ഒരു തൊഴില്‍മേഖല വെട്ടിത്തുറക്കാവുന്നതും, കേട്ടാല്‍ നിസ്സാരവുമായ ഒരു കാര്യം പക്ഷേ, താല്‍പ്പര്യമുള്ളവരെ ചിന്തിപ്പിക്കാതിരിക്കുകയില്ല. കേരളത്തില്‍ പല വീടുകളിലുമുള്ള പ്ലാവുകളില്‍ വിളയുന്ന ചക്കകളില്‍ ഏറിയകൂറും പഴുത്തളിഞ്ഞ്, പരിസര മലീനകരണവുമുണ്ടാക്കി വൃക്ഷച്ചുവടുകളില്‍ കുരുവും ചുളയുമായി കിടക്കുന്നുണ്ട്. വീട്ടുകാര്‍ക്ക് ഇതൊരു ബാധ്യതയായി മാറിയ അനുഭവങ്ങളും കുറവല്ല. പരിസരത്ത് അവയ്ക്കാവശ്യക്കാരില്ല. മാര്‍ക്കറ്റില്‍ ചെന്ന് മോശമായ ചക്ക വലിയ വില കൊടുത്തു വാങ്ങുന്നവര്‍ എന്നാല്‍ ,ധാരാളമുണ്ട് താനും.  ഉദാഹരണത്തിന്, തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ ഇരുനൂറു രൂപ വരെ വിലവാങ്ങുന്ന വരിക്കച്ചക്ക നാവായിക്കുളവും കിളിമാനൂരും പോലുള്ള പല സ്ഥലങ്ങളിലും വീണ് നശിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്.
           ഏറ്റവും ഔഷധഗുണമുള്ളതും പല രോഗങ്ങള്‍ക്കും പ്രതിരോധകരവുമായിട്ടുള്ള ഈ വില പിടിച്ച ഭക്ഷ്യവസ്തു എന്തുകൊണ്ടാണിങ്ങനെ പാഴ്വസ്തുവിനെ പോലെ നശിക്കുന്നത്.? കേരളത്തിലല്ലാതെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്ത് ഇങ്ങനെ സംഭവിക്കുമോ.? സീസണാകുമ്പോള്‍ത്തന്നെ പ്രാദേശികമായി ലഭ്യമായിട്ടുള്ള ചക്കകള്‍ ശേഖരിച്ച് ,വിവിധ ഉല്‍പ്പന്നങ്ങളായോ, ചക്കക്കറിയും പഴവും മറ്റുമായോ ഒക്കെ ഉപയോഗപ്പെടുത്താന്‍ ഓരോ എം.എല്‍.എ. മാരും പഞ്ചായത്ത്, മുനി. കമ്മറ്റികളും വിചാരിച്ചാല്‍ പോലും കഴിയുന്നതാണ്. എന്‍.ജി.ഒ കള്‍ക്കും ഇത്തരം ഇടപെടലുകളിലൂടെ സംസ്ഥാനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന വമ്പിച്ച നഷ്ടം തടയാനും ആരോഗ്യകരമായ, മാലിന്യമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങളുണ്ടാക്കാനും, അതിശക്തമായ ഒരു തൊഴില്‍ മേഖല പ്രയോജനപ്പെടുത്താനും കഴിയും. ഒന്നുമില്ലെങ്കില്‍ പ്രയത്നശാലികളായ തമിഴുമക്കളെ അറിയിക്കുക. എങ്ങനെയാ യാലും ഈ ദേശീയ നഷ്ടം  തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.  സഹകരണ സ്ഥാപനങ്ങള്‍ക്കും ഇതിലുത്തരവാദിത്തമുണ്ട്. എന്തിന് , സ്വകാര്യ നിര്‍മ്മാണ-വിതരണക്കാരുടെ പോലും ഇടപെടല്‍ ഈ രംഗത്ത് പ്രയോജനകരമാണ്. സര്‍ക്കാരും പ്രാദേശിക ഭരണസമിതികളും ഇത് കാണണം. കേരളത്തില്‍ ആവശ്യത്തിലേ റെയുള്ള മന്ത്രി സാറന്മാര്‍ക്ക് അല്‍പ്പം സംസ്ഥാന താല്‍പ്പര്യവും കുറച്ച് വിവേകവുമൊക്കെ ആകാം. വെറും പണ മുണ്ടാക്കല്‍ മാത്രമല്ലല്ലോ മന്ത്രിസ്ഥാനം കൊണ്ടുദ്ദേശിക്കുന്നത്.

Jul 4, 2015

മുഖം - മൂടി




മുഖം മൂടി വില്‍പ്പനക്കാരന്‍ എന്നോട് പറഞ്ഞു:
സാറിനും വേണ്ടേ ഒരു മുഖം?
മുഖം മൂടിയില്ലാത്ത ഈ മുഖം
എന്തൊരവലക്ഷണമാണ്

ഇതാ പുതിയ മുഖം മൂടികള്‍
ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്
ഈ മുഖംമൂടികള്‍ വച്ചവര്‍ക്കെല്ലാം
അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്

അവാര്‍ഡ് കിട്ടിയാല്‍
ചത്തുകിടക്കുമ്പം പൊലീസുകാര്‍ വന്ന്
മാനത്തോട്ട് വെടിവയ്ക്കും
എന്താ ഒന്നെടുക്കട്ടെ
വില അല്‍പ്പം കൂടും
ഈ മുഖം മൂടിക്ക്

Jun 30, 2015

 യു.ഡി.എഫ്. ഭരണത്തിന്റെ വിലയിരുത്തലെങ്കില്‍ ഉമ്മന്‍ 

                    ചാണ്ടി രാജിവയ്ക്കണം

അരുവിക്കര തെരഞ്ഞെടുപ്പ് കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുക്കിയ മന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് യു.ഡി.എഫുകളും അവകാശ പ്പെടുന്നുണ്ടെങ്കില്‍ അടിയന്തിരമായി സര്‍ക്കാര്‍ രാജിവയ്ക്കേണ്ടതാണ്.

കാരണം  കേവലം സാങ്കേതികത മാത്രമല്ല ജനാധിപത്യം. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ട് യു.ഡി.എഫിന് എതിരായി വീണിട്ടുള്ള വോട്ടില്‍ നിന്ന് എത്രയോ താഴെയാണ്. നോട്ടയും മറ്റ് സ്ഥാനാ ര്‍ഥികളും കൂടി നേടിയ വോട്ടും, സത്യസന്ധമായി പറഞ്ഞാല്‍, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ട് മൈനസ് യു.ഡി.എഫ് വോട്ട്  ആണല്ലോ ഭരണവിരുദ്ധ വോട്ട്. ഒരു സ്ഥാനാര്‍ഥി ജയിക്കാന്‍ മത്സരിച്ചവരില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാല്‍ മതിയെന്നുള്ളത് സ്വയം രക്ഷയ്ക്കായി ഇവിടത്തെ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രമാണ്. രാഷ്ട്രീയ തൊഴിലാളികള്‍ക്ക് ഉപജീവനം ഉറപ്പാക്കാനുള്ള ഒരു തന്ത്രം മാത്രം. പക്ഷേ, ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന് പറയുമ്പോള്‍ അത് പൊതു ജനഹിതത്തിന്റെ അടിസ്ഥാനത്തില്‍ വേണം പരിശോധിക്കാന്‍.
 അതായത്, 'അപമാനക്കരയില്‍' യു.ഡി.എഫ്. സ്ഥാനാര്‍ഥി സാങ്കേതികമായി ജയിച്ചെങ്കിലും ഭരണ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നവരാണ് ഭൂരിപക്ഷം സമ്മതിദായ കരും. ബി.ജെ.പി+എല്‍.ഡി.എഫ് +നോട്ട +ഇതരര്‍ . യു.ഡി.എഫ്. ഭരണത്തെ അനുകൂലിക്കുന്നവര്‍ ശബരീനാഥിന് വോട്ടു ചെയ്തവര്‍ മാത്രം.വളരെക്കുറ വാണെന്നര്‍ഥം. അതിനാല്‍, ഭരണത്തിന്റെ വിലയിരുത്തലാണെന്ന് വിലയിരു ത്തുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് വാക്ക് പാലിക്കണം, സത്യസന്ധതയെന്നൊന്ന് പരിചയമുണ്ടെ ങ്കില്‍..ഭൂരിപക്ഷം തിരസ്ക്കരിച്ച മന്ത്രിസഭ -ഇപ്പോഴാണ്  എല്ലാ അര്‍ഥത്തിലും ഒരു ന്യൂനപക്ഷ മന്ത്രി സഭയായത്.

ഇത് കേരളീയരുടെ നാണക്കേട്.

അരുവിക്കര അപമാനക്കരയായി. ഇത് കേരളീയരുടെ നാണക്കേട്. അഴിമതി നടത്തുന്നവരെയാണ് ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍, ചാനലുകര്‍ക്ക് ആവശ്യമെങ്കില്‍, നാമെന്തിന് മടിക്കണം. വീരപ്പന്‍ സിന്ദാബാദ്..

              ആര്യനാടോ,അപമാന നാടോ?

കേരളത്തില്‍ കൊള്ളയും കൊലപാതകവും തിമിര്‍ത്താടാന്‍ സാധ്യത തുറന്ന ആര്യനാട്ടുകാര്‍ അഴിമതിയ്ക്കും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കിയിരിക്കുന്നു. മാണിക്കും ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മോഷ്ടിക്കാനും പെണ്‍വാണിഭത്തിനും സമ്മതം നല്‍കിയിരിക്കുന്നു. ഇനിയുള്ള കൊള്ള ആര്യനാട്ടുകാരുടെ ചെലവിലായിക്കൊള്ളട്ടെ. പുതിയൊരു കൊള്ളക്കാരനും കൂടി രംഗത്തെത്തിച്ച ആര്യനാട്ടുകാര്‍ക്ക് കിട്ടേണ്ടതു കിട്ടുംമെന്നുറപ്പിക്കാം. ആര്യനാട്ട്കാര്‍ക്ക് കോഴയില്‍ കുറച്ച് നല്‍കാന്‍ സാരി മാത്രം പോര. മറ്റെന്തെങ്കിലും കൂടി നല്‍കണം.ചാണ്ടി ശ്രദ്ധിക്കുക. കേരളത്തെ കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കിയവര്‍ക്ക് കേരളത്തെ അപമാനിക്കാനാന്‍  കഴിഞ്ഞിരിക്കുന്നു. ആര്യനാടോ,അപമാന നാടോ?