മുഖം മൂടി വില്‍പ്പനക്കാരന്‍ എന്നോട് പറഞ്ഞു:
സാറിനും
വേണ്ടേ ഒരു മുഖം?
മുഖം
മൂടിയില്ലാത്ത ഈ മുഖം
എന്തൊരവലക്ഷണമാണ്
ഇതാ
പുതിയ മുഖം മൂടികള്‍
ഞാന്‍
കൊണ്ടുവന്നിട്ടുണ്ട്
ഈ
മുഖംമൂടികള്‍ വച്ചവര്‍ക്കെല്ലാം
അവാര്‍ഡുകള്‍
കിട്ടിയിട്ടുണ്ട്
അവാര്‍ഡ്
കിട്ടിയാല്‍
ചത്തുകിടക്കുമ്പം
പൊലീസുകാര്‍ വന്ന്
മാനത്തോട്ട്
വെടിവയ്ക്കും
എന്താ
ഒന്നെടുക്കട്ടെ
വില
അല്‍പ്പം കൂടും
ഈ
മുഖം മൂടിക്ക്

No comments:
Post a Comment