Jul 28, 2015

ഈ മഹാസത്യത്തിന് മുന്നില്‍ എന്തു കൊണ്ട് നമ്മള്‍ നിശ്ശബ്ദരാകുന്നു.


ലോകം നിശ്ശബ്ദമായ ഒരു നിമിഷത്തില്‍, സ്നേഹം ഒരു വിഗ്രഹമാകുന്നതിലുള്ള അസഹിഷ്ണുത കാലം ഇങ്ങനെ തീര്‍ത്തു കളഞ്ഞു.

അപ്പോഴും തോല്‍പ്പിക്കാനായില്ല എ.പി.ജെ എന്ന മഹാസത്യത്തെ. കാരണം എ.പി.ജെ. അബ്ദുല്‍കലാം, ഇന്ത്യക്കാരിലോരോരുത്തരിലൂടെയും ഇനിയും പിറക്കാനിരിക്കുന്ന ഓരോ ജന്മത്തിലൂടെയും പറഞ്ഞു കൊണ്ടേയിരിക്കുന്നൂ -ലോകാ സമസ്താ സുഖിനോ ഭവന്തു. സ്വപ്നം ഉറക്കത്തില്‍ കാണുന്നതല്ല, ഉറക്കം കെടുത്തുന്നതാണ്  എന്ന് പറഞ്ഞ ആളെങ്ങനെ കവിയല്ലാതാകും?.പക്ഷേ, വീണ്ടും നമ്മള്‍ കാത്തിരിക്കുന്നു. ..കാത്തുകാത്ത്...കാത്ത്... എവിടെയോ നിന്ന് നടന്നുവരുന്ന ആ കാലൊച്ചകള്‍..എ.പി..ജെ.അ...

Jul 24, 2015

ഒരു തരികിട മുഖ്യമന്ത്രിയും കുറേ തൊട്ടി മന്ത്രിമാരും

                    ഒരു തരികിട മുഖ്യമന്ത്രിയും കുറേ തൊട്ടി മന്ത്രിമാരും

കേരളാ ഹൈക്കോടതി ജഡ്ജ് ഒരു സത്യമാണ് തുറന്നു പറഞ്ഞത്. അതിനു മറുപടിയായി ഉമ്മന്‍ചാണ്ടിയും പറഞ്ഞത് സത്യമാണ്. ഉമ്മന്‍ ചാണ്ടിയെയും മാണിയെയും മറ്റ് അഴിമതി ക്കാരായ സര്‍വ അലവലാതി മന്ത്രിമാരെയും സംരക്ഷിക്കുന്നതില്‍ എ.ജി. വീഴ്ച വരുത്തുന്നില്ല. സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലേ അവര്‍ വീഴ്ച വരുത്തുന്നുള്ളു. ജനങ്ങളുടെ പ്രശ്നങ്ങളാണ് കോടതി പറഞ്ഞത്. സ്വന്തം കാര്യമാണ് ഉമ്മന്‍ ചാണ്ടി എന്നത്തേയും പോലെ ഇക്കാര്യത്തിലും പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ ചൂട്ടു പിടിത്തക്കാരന്‍ കെ.സി. ജോസപ്പ് എന്ന മന്ത്രിക്കുട്ടന്‍ ഹൈക്കോടതി ജഡ്ജിയെ വിളിച്ചത് ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്നാണ്. ആ കഥ ആരെങ്കിലും കക്ഷിക്ക് പറഞ്ഞുകൊടുത്തതാകാനേ വഴിയുള്ളു. അക്ഷരം പഠിച്ചവന്റെ ഒരു ലക്ഷണവമുള്ളവനല്ലല്ലോ ഈ മന്ത്രി. സംസ്കാരവും നഹി നഹി. എന്തായാലും ഹൈക്കോടതി ജഡ്ജി ചായത്തൊട്ടിയില്‍ വീണ കുറുക്കനാണെങ്കില്‍ ഈ മന്ത്രി ആ വാക്കിലെ ചായ മാറ്റിയാല്‍ അവശേഷിക്കുന്നത് മാത്രമാണ്. വെറുമൊരു തൊട്ടി. സ്വയം മലം നിറഞ്ഞ ഒരു തൊട്ടി ചായത്തൊട്ടിയില്‍ വീണെന്ന് മറ്റാരെയെങ്കിലും കുറ്റംപറയുന്നത് നല്ല തമാശ. പള്ളിച്ചലെ ആ ചെരുപ്പ് ലക്ഷ്യം കാണാതെ പോയതില്‍ കേരളീയര്‍ ദുഃഖിക്കുന്നു. ഇനിയെങ്കിലും ഊമ്മന്‍ചാണ്ടി അര്‍ഹിക്കുന്ന ചെരുപ്പ് അയാള്‍ക്ക് തന്നെ നല്‍കുക.

Jul 20, 2015

കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യമുന്നണി രാഷ്ട്രീയം അപകടകരമാണ് ,അതിനെ പരാജയപ്പെടുത്തുക.


       കേരളത്തില്‍ മുന്നണി നേതാക്കള്‍ക്ക് ജനങ്ങളോട് ഒരാദരവുമില്ലാതായിരിക്കുന്നുവെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും തെളിയിച്ചുകൊണ്ടിരിക്കുന്നതു്. ഉമ്മന്‍ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും കേരളീയ പൊതുസമൂഹത്തെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. ഭരണം ഒരു സമുദായത്തിലെയും സാധാരണക്കാര്‍ക്ക് വേണ്ടിയല്ലെങ്കിലും, മതത്തിന്റെയും ജാതിയുടെയും മറപിടിച്ചാണ് ഇവര്‍ കേരളീയ ജനസമൂഹത്തെ വെല്ലുവിളിക്കുന്നത്. അധികാരത്തിലെത്തുമ്പോഴെല്ലാം എല്‍.ഡി.എഫും ഈ ധാര്‍ഷ്ട്യം കാണിക്കുന്നുണ്ട്. ഈ രണ്ടു കൂട്ടരും മാറി മാറി അധികാരത്തില്‍ വരുന്നതിനുള്ള ഞുണുക്കു വേലകളല്ലാതെ ഈ നേതാക്കളുടെയെല്ലാം പൊതുസ്വഭാവം തെക്ക് നിന്ന് വടക്കോട്ട് സംസ്ഥാനത്തെ പൊതുഇടങ്ങള്‍ മുഴുവന്‍ വിറ്റ് കാശാക്കുകയാണ്. പത്തു രൂപ തികച്ചെടുക്കാനില്ലാത്ത ആദിവാസികളുടെ ഭൂമി മുഴുവന്‍ കൈയേറ്റക്കാര്‍ ഈ മുന്നണികളുടെ സഹായത്തോടെയാണ് അവരില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ആദിവാസികള്‍ക്ക് കേറിക്കിടക്കാന്‍ നല്‍കാന്‍ ഭൂമിയില്ല. സഹസ്രകോടികള്‍ കൈവശമുള്ള സംഘടിത മതങ്ങള്‍ക്ക് പതിച്ചു കൊടുക്കാന്‍ ഇഷ്ടം പോലെ ഭൂമിയുണ്ട്. ആദിവാസികളെ അടിച്ചോടിച്ച് ക്രിസ്തീയ സഭ പിടിച്ചെടുത്ത സുല്‍ത്താന്‍ ബത്തേരിയിലെ ഫറോനപള്ളിയും കോളജും  നില്‍ക്കുന്ന ഭൂമിയും പത്തു രൂപ വാങ്ങാതെ പള്ളിക്ക് കൊടുക്കാന്‍ ഈ മന്ത്രി സഭ എടുത്ത തീരുമാനത്തെപ്പറ്റി ജനം ടി.വി. ഒഴികെ കേരളത്തിലെ ഒരു മാധ്യമവും ഒരു പാര്‍ട്ടിയും ഇനിയും മിണ്ടിയിട്ടില്ലെന്നതും പൊതു സമൂഹം ശ്രദ്ധിക്കണം. കാശെറിഞ്ഞ് കാശുണ്ടാക്കുന്ന തന്ത്രത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മുഖ്യമാധ്യമങ്ങളും ഒറ്റക്കെട്ടാണ്. കാരണം, ജനങ്ങള്‍ക്ക് ഈ രണ്ടു മുന്നണികളെ മാത്രം ആശ്രയിക്കേണ്ടി വരുന്നുവെന്ന അവരുടെ വിശ്വാസം. അവരോ, പരസ്യമായി ഗോഗ്വാ വിളിക്കുകയും പരസ്പരം കണ്ണിറുക്കുകയും ചെയ്യുന്നു. അതിനാല്‍ കേരളീയര്‍ ഓര്‍മിക്കുക. അടുത്ത തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി കൊക്കും കൂര്‍പ്പിച്ചിരിക്കുന്ന ഈ രണ്ടു മുന്നണികളുടെയും നേതാക്കളെയും മുന്നണിയുടെ പേരിലുള്ള ധിക്കാര രാഷ്ട്രീയത്തെയും തുടച്ചു നീക്കി കേരളത്തിലെ രാഷ്ട്രീയ പരിസരം ശുദ്ധീകരിക്കേണ്ടത് ഒരു ബാധ്യതയായി ജാതി-മതാതീതമായി കേരളീയര്‍ സ്വയം ഏറ്റെടുക്കുക.

Jul 16, 2015

ചാടിക്കളിയെടാ കുട്ടിരാമാ.. കാലു പൊക്കിക്കളിയെടാ തൃത്താല രാമാ..വെല രാമാ..

 ചാടിക്കളിയെടാ കുട്ടിരാമാ... കാലു പൊക്കിക്കളിയെടാ  

                           വെല- രാമാ..

ഊത്ത് കോങ്ക്രസുകാരനായ തൃത്താലക്കൊച്ചു രാമന്‍ എന്ന എം.എല്‍.എ 3000 വോട്ടിന് ജയിച്ചു പോലും. ഏത് കൊച്ചുരാമനും -  സാക്ഷാല്‍ ചാടിക്കളിക്കുന്ന കൊച്ചുരാമന്‍ മാത്രമായിരിക്കുന്നിടത്തോളം കാലം -എന്തിന് ബലരാമനുപോലും , ഒന്നോ രണ്ടോ വട്ടം ആളുകളെ പറ്റിക്കാം. അതും മാണിയും കുഞ്ഞാലിക്കുട്ടിയും ഊമ്മന്‍ ചാണ്ടിയും തുള്ളാന്‍ പറയുമ്പോള്‍ സ്വയം തുള്ളുക മാത്രമല്ല, സ്വന്തം അമ്മയെക്കൊണ്ടു പോലും തുള്ളിക്കാനും തയാറായി യൂത്ത് എം എല്‍ എ, ചൂട്ടു കത്തിച്ചുപിടിച്ചു കൊടുക്കാനുള്ളപ്പോള്‍. ക്രൈസ്തവ സഭകളും  മുസ്ലീം ന്യൂനപക്ഷക്കച്ചവടക്കാരും, ആവശ്യത്തിലേറെ കാശുമായി സമസ്ത സാമൂഹ്യ വിരുദ്ധ ശക്തികളും പത്തു പതിനൊന്ന് പാര്‍ട്ടികളും യൂത്ത് എം എല്‍ എ യ്ക്ക് വേണ്ടി പണിയുന്നത് ആദര്‍ശം കൊപ്ലിച്ചു തുപ്പാനല്ല. അവര്‍ക്ക് പത്തു പുത്തനുണ്ടാക്കാനാണ്. അതുകൊണ്ട് ബലരാമന്‍ പൂച്ച പൊന്നുരുക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ജനത്തിനറിയാം. ഇങ്ങനെ ഫേസ്ബുക്കില്‍ വയറിളക്കിക്കൊണ്ടിരുന്നാല്‍ മതിയോ രാമച്ചാരേ?. സോളാര്‍ സരിതയ്ക്ക് അടിപ്പാവാട കഴുകാനും മാണിക്ക് നോട്ടെണ്ണാനും കു.കുട്ടിക്ക് അടിവസ്ത്രം ധരിപ്പിക്കാനും സമയത്തെ ത്തിയില്ലെങ്കില്‍, ഓടിക്കളിയെടാ കുട്ടിരാമാ, ചാടിക്കളിയെടാ ബലരാമാ, എന്നും പറഞ്ഞ് പുന്നക്കയും തട്ടിയുരുട്ടി നടക്കേണ്ടി വരും. നാട്ടിലുള്ള എത്രപാര്‍ട്ടികളും ജാതിനേതാക്കളുമാണ് ബലരാമന്റെ മൂവായിരത്തിന്റെ മുതലാളികളെന്ന് മറന്നുപോയാല്‍ ...പൊന്ന് വെലരാമാ, രാഹുല്‍ കൊച്ചുതമ്പുരാനല്ല, സാക്ഷാല്‍ ഇറ്റാലിയന്‍ ചോരയോടുന്ന മദാമ്മ വിചാരിച്ചാല്‍ പോലും കരപിടിക്കുകേല. തൃത്താലക്കാരെല്ലാം ഊത്ത് കോങ്കിറസ് സംസ്കാരമുള്ളവരല്ല.  കാലുപിടിത്തവും പിമ്പിങും എം.എല്‍.എ യെ ജനങ്ങളേല്‍പ്പിച്ച പണിയുമല്ല. 
                    ചാടെടാ..രാമാ. ഓടെടാ രാമാ

                     കൊച്ചുരാമാ..വെലരാമാ.

Jul 13, 2015

ഋഷിരാജ് സിങും രമേശ് ചെന്നിനായകവും

                              
ആഭ്യന്തര മന്ത്രി രമേശ് നിന്ദത്തല വേദിയില്‍ കടന്നുവന്നപ്പോള്‍ ഋഷിരാജ് സിങ് എന്ന പൊലീസ് ഓഫീസര്‍ സല്യൂട്ടടിച്ച് ബഹുമാനിച്ചില്ലെന്നും അതിന് നല്‍കിയ വിശദീകരണം കൂടുതല്‍ വലിയ തെറ്റാണെന്നും കേരളമാകെ മുക്കിയ മന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമല്ല, ഋഷിരാജ് സിങിനെ ശിക്ഷിക്കുമെന്നും വ്യക്ത മാക്കിയിരിക്കുന്നു. യു.ഡി.എഫ് കാരുടെ പാര്‍ലമെന്ററി കമ്മറ്റി ഋഷിരാജ് സിങിനെ പൊരിച്ചു കൊടുക്കണമെന്നാ വശ്യപ്പെട്ടതിനാല്‍ ചാണ്ടിച്ചന്‍ എണ്ണയും വറചട്ടിയുമെടുക്കാന്‍ പോയിരിക്കുകയാണത്രെ. ചാണ്ടിയും ചെന്നിത്തല യും മറ്റ് യു.ഡി.എഫ് നേതാക്കളും അറിഞ്ഞിരിക്കേണ്ടത്  നിങ്ങളെയൊന്നും ബഹുമാനിക്കാന്‍ സിങിനെന്നല്ല, ആത്മാഭിമാനമുള്ള ആര്‍ക്കും കഴിയില്ലെന്ന വസ്തുതയാണ്. തൊലിവെളിപ്പുള്ള ഏത് സാമൂഹിക വിരുദ്ധയ്ക്കും പാവാടവള്ളിയില്‍ കെട്ടിയിട്ടു കൊണ്ടു നടക്കാവുന്ന ഒരു മുഖ്യമന്ത്രിയും മന്ത്രി സഭയുമാണ് കേരളത്തില്‍ ഇപ്പോഴു ള്ളത്. അരുവിക്കരയിലെ ജനങ്ങള്‍ കാര്‍ത്തികേയന് നല്‍കിയ വോട്ടു പോലും , അയാളുടെ ശവത്തിന്  വിലപേശിയിട്ടും, കോടിക്കണക്ക് രൂപ കൈക്കൂലിയായി സഭയ്ക്കും മതന്യൂന പക്ഷത്തിന്റെ പിരിവുകാര്‍ക്കും നല്‍കിയി ട്ടും  മോന്‍ചെറുക്കന് നല്‍കാതിരുന്നത് ഈ തിരിച്ചറിവുകൊണ്ടാണ്.  കോഴകൊണ്ട് കാശുണ്ടാക്കാം. ആദരവ് വിലകൊടുത്തു വാങ്ങനാകില്ല, കുറേ യു.ഡി.എഫു കാരുടേതൊഴികെ. അതിനാല്‍ ഋഷിരാജ് സിങ്, രമേശ് ചെന്നിനായകത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല.  അഴിമതിക്കാരും നാലാം കിടക്കാ രുമായ ഈ നേതാക്കളെ അഴിമതി രഹിതനും ആദര്‍ശവാദിയുമായ ഒരു പോലീസ് ഓഫീസര്‍ എഴുന്നേറ്റ് നിന്നാദരിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. അതിനാല്‍, ഋഷിരാജ് സിങ് ചെയ്തതാണ് ശരി. മറ്റുള്ളവര്‍ മണിയടിക്കാരായതു കൊണ്ടാണ് അര്‍ഹതയില്ലാത്തവരെയെല്ലാം ആദരിക്കുന്നതായി നടിക്കുന്നത്. ഇത് ഒരു ഔപചാരിക പരിപാടിയെന്നുമല്ല. പ്രസംഗിക്കാന്‍ ചെന്ന ഒരാള്‍ ആ പണിക്ക് വന്ന മറ്റൊരുവനെ ആദരിക്കുന്നതെന്തിന്? കാട്ടുകള്ളന്മാരായ യു.ഡി.എഫ് കാരു മാത്രമല്ല,എല്‍.ഡി.എഫുകാരും ഋഷിരാജ് സിങ്ന്റെ തലയെടുക്കണമെന്നാവശ്യപ്പെടുന്നത് അവരുടെ കള്ളത്തരങ്ങളിലും അറപ്പില്ലാതെ ഇദ്ദേഹം കൈവച്ചുകളഞ്ഞാലോ എന്ന് ഭയന്നാണ്. കൂടാതെ, ഒരു അര്‍ഹതയമില്ലാതെ ജനപ്രതിനിധികളെന്ന പേരില്‍ തമ്പ്രാക്കള്‍ ചമഞ്ഞ്, കൊച്ചു രാജാക്കന്മാരായി വിലസാനുള്ള ദുരാഗ്രഹമാണിവരുടേത്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍  ഇപ്പോള്‍ വയറ്റിപ്പിഴപ്പുകാര്‍ മാത്രമല്ല, മുതലിറക്കില്ലാത്ത കച്ചവടക്കാരുമാണ്. അതിനുള്ള മറയാണ് എം.എല്‍.എ. ,എം.പി. സ്ഥാനങ്ങളും മന്ത്രിസ്ഥാനവുമെല്ലാം. ഇതൊക്കെ അടുത്തു നിന്ന് കാണുന്ന ഒരു നീതിമാനായ പൊലീസ് ഓഫീസര്‍ എങ്ങനെയാണ് ഉമ്മന്‍ ചാണ്ടിയേയും രമേശ് നിന്ദത്തലയേയുമെല്ലാം ബഹുമാനിക്കുക?അത് അതിരു കടന്ന ആഗ്രമാണ്.

Jul 9, 2015

    ഉത്തമമായ ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുന്ന സംസ്ഥാനം -

             ചക്ക പ്ലാഞ്ചുവട്ടില്‍ വീണഴുകുമ്പോള്‍

കേരളത്തിന്റെ ഭക്ഷ്യപ്രശ്നം വിഷം തീനികളുടെ നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. ഇത് ഓരോ മൂലയിലും നിന്നുയര്‍ന്നു കേള്‍ക്കുന്ന ഒരു വസ്തുതയാണ്. പക്ഷേ, ഇതിനിടയിലൂടെ കേരളീയരുടെ മടിയും പൊള്ളയായ അഹം ഭാവവും മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും, നിസ്സാരമായി പരിഹരിക്കാവുന്നതും അതിലൂടെ ഒരു തൊഴില്‍മേഖല വെട്ടിത്തുറക്കാവുന്നതും, കേട്ടാല്‍ നിസ്സാരവുമായ ഒരു കാര്യം പക്ഷേ, താല്‍പ്പര്യമുള്ളവരെ ചിന്തിപ്പിക്കാതിരിക്കുകയില്ല. കേരളത്തില്‍ പല വീടുകളിലുമുള്ള പ്ലാവുകളില്‍ വിളയുന്ന ചക്കകളില്‍ ഏറിയകൂറും പഴുത്തളിഞ്ഞ്, പരിസര മലീനകരണവുമുണ്ടാക്കി വൃക്ഷച്ചുവടുകളില്‍ കുരുവും ചുളയുമായി കിടക്കുന്നുണ്ട്. വീട്ടുകാര്‍ക്ക് ഇതൊരു ബാധ്യതയായി മാറിയ അനുഭവങ്ങളും കുറവല്ല. പരിസരത്ത് അവയ്ക്കാവശ്യക്കാരില്ല. മാര്‍ക്കറ്റില്‍ ചെന്ന് മോശമായ ചക്ക വലിയ വില കൊടുത്തു വാങ്ങുന്നവര്‍ എന്നാല്‍ ,ധാരാളമുണ്ട് താനും.  ഉദാഹരണത്തിന്, തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ ഇരുനൂറു രൂപ വരെ വിലവാങ്ങുന്ന വരിക്കച്ചക്ക നാവായിക്കുളവും കിളിമാനൂരും പോലുള്ള പല സ്ഥലങ്ങളിലും വീണ് നശിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്.
           ഏറ്റവും ഔഷധഗുണമുള്ളതും പല രോഗങ്ങള്‍ക്കും പ്രതിരോധകരവുമായിട്ടുള്ള ഈ വില പിടിച്ച ഭക്ഷ്യവസ്തു എന്തുകൊണ്ടാണിങ്ങനെ പാഴ്വസ്തുവിനെ പോലെ നശിക്കുന്നത്.? കേരളത്തിലല്ലാതെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്ത് ഇങ്ങനെ സംഭവിക്കുമോ.? സീസണാകുമ്പോള്‍ത്തന്നെ പ്രാദേശികമായി ലഭ്യമായിട്ടുള്ള ചക്കകള്‍ ശേഖരിച്ച് ,വിവിധ ഉല്‍പ്പന്നങ്ങളായോ, ചക്കക്കറിയും പഴവും മറ്റുമായോ ഒക്കെ ഉപയോഗപ്പെടുത്താന്‍ ഓരോ എം.എല്‍.എ. മാരും പഞ്ചായത്ത്, മുനി. കമ്മറ്റികളും വിചാരിച്ചാല്‍ പോലും കഴിയുന്നതാണ്. എന്‍.ജി.ഒ കള്‍ക്കും ഇത്തരം ഇടപെടലുകളിലൂടെ സംസ്ഥാനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന വമ്പിച്ച നഷ്ടം തടയാനും ആരോഗ്യകരമായ, മാലിന്യമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങളുണ്ടാക്കാനും, അതിശക്തമായ ഒരു തൊഴില്‍ മേഖല പ്രയോജനപ്പെടുത്താനും കഴിയും. ഒന്നുമില്ലെങ്കില്‍ പ്രയത്നശാലികളായ തമിഴുമക്കളെ അറിയിക്കുക. എങ്ങനെയാ യാലും ഈ ദേശീയ നഷ്ടം  തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.  സഹകരണ സ്ഥാപനങ്ങള്‍ക്കും ഇതിലുത്തരവാദിത്തമുണ്ട്. എന്തിന് , സ്വകാര്യ നിര്‍മ്മാണ-വിതരണക്കാരുടെ പോലും ഇടപെടല്‍ ഈ രംഗത്ത് പ്രയോജനകരമാണ്. സര്‍ക്കാരും പ്രാദേശിക ഭരണസമിതികളും ഇത് കാണണം. കേരളത്തില്‍ ആവശ്യത്തിലേ റെയുള്ള മന്ത്രി സാറന്മാര്‍ക്ക് അല്‍പ്പം സംസ്ഥാന താല്‍പ്പര്യവും കുറച്ച് വിവേകവുമൊക്കെ ആകാം. വെറും പണ മുണ്ടാക്കല്‍ മാത്രമല്ലല്ലോ മന്ത്രിസ്ഥാനം കൊണ്ടുദ്ദേശിക്കുന്നത്.

Jul 4, 2015

മുഖം - മൂടി




മുഖം മൂടി വില്‍പ്പനക്കാരന്‍ എന്നോട് പറഞ്ഞു:
സാറിനും വേണ്ടേ ഒരു മുഖം?
മുഖം മൂടിയില്ലാത്ത ഈ മുഖം
എന്തൊരവലക്ഷണമാണ്

ഇതാ പുതിയ മുഖം മൂടികള്‍
ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്
ഈ മുഖംമൂടികള്‍ വച്ചവര്‍ക്കെല്ലാം
അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്

അവാര്‍ഡ് കിട്ടിയാല്‍
ചത്തുകിടക്കുമ്പം പൊലീസുകാര്‍ വന്ന്
മാനത്തോട്ട് വെടിവയ്ക്കും
എന്താ ഒന്നെടുക്കട്ടെ
വില അല്‍പ്പം കൂടും
ഈ മുഖം മൂടിക്ക്