Sep 27, 2015

മലയാള സര് വകലാശാലയുടെ സമഗ്ര മലയാള ഭാഷാ നിഘണ്ടുവും നിലയ്ക്കുന്നു.


ഇന്ന് ഒരു ചാനലില് ഒരു ചര്ച്ചകണ്ടു. ഏതൊ ഒരു ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന് വിവര്ത്തകയെ വേദിയിലുരുത്തിയില്ലെന്ന പരാതിയിന്മേലാണ് ചര്ച്ച.  സാമാന്യ ഗതിയില് തീരെ നിസ്സാരമെന്ന് കരുതി അവഗണിക്കാവുന്ന ഒരു വിഷയത്തെപ്പറ്റി ഇത്രയും ചര്ച്ച നടത്തിയ ചാനലുകള് പ്രസാധന രംഗത്ത് നടക്കുന്ന പച്ചയായ നീതികേടിനെയും കൊള്ളസംസ്കാരത്തെയും പറ്റി ഒരു ചര്ച്ചയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.ഉദാഹരണത്തിന് വിവര്ത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ ആദ്യമായി നോക്കാം. മലയാള ഭാഷയിലെ ആദ്യത്തെ ഗോത്ര വര്ഗ നോവലായ കൊച്ചരേത്തിയും മറ്റ് പല കൃതികളും എഴുതിയിട്ടു ള്ള മലയരയാംഗമായ നാരായന് നേരിടേണ്ടി വന്ന അനീതിയും നെറികേടും ഇവിടെ ആരും ചര്ച്ച ചെയ്തില്ല. അദ്ദേഹത്തിന്റെ കൊച്ചരേത്തി ഇംഗ്ലീഷില് പെന്ഗ്വിന്  ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ വിവര്ത്തനം നിര് വഹിച്ചത് ഒരു സ്ത്രീയായിരുന്നു. ഡല്ഹിയില് വച്ചു നടന്ന അതിന്റെ പ്രകാശനച്ചടങ്ങില് വിവര്ത്തക യ്ക്ക് വിമാന ടിക്കറ്റും അംഗീകാരവും കിട്ടിയപ്പോള് മൂലഗ്രന്ഥകാരനായ ശ്രീ. നാരായനെ ക്ഷണിച്ചെന്ന് വരുത്തി തഴയുകയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്, അദ്ദേഹത്തിന് തീരെ നിസ്സാരമായ ഒരു തുക കിട്ടിയ പ്പോള് വിവര്ത്തകയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നാണ്. ഇത് ഒരു വാര്ത്ത പോലുമായില്ലല്ലോ. നോവലിസ്റ്റ് പട്ടിക വര്ഗക്കാരനാണെങ്കില് ഇങ്ങനെ മതിയെന്നാണോ. എന്താണ് ഈ ചാനലുകളുടെ അജണ്ട യെന്ന സംശയം ബലപ്പെട്ടു വരുകയാണ്. അതോ, ഇതില് ഒരു സന്യാസിയുടെ പേര് വീണുകിട്ടിയതി ലുള്ള ഹരമോ.
 എന്റെ മലയാള ഭാഷ തൊല്ക്കാപ്പിയത്തില് എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ പ്രസാധകരായ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര് തന്നെ ആ കൃതിയുടെ ഉള്ളടക്കത്തിന്മേല് പരോക്ഷമായി അവകാശമുന്നയിച്ചപ്പോള് അതിനെപ്പറ്റിയും ചില സംവാദങ്ങള് നടന്നെങ്കിലും ചാനലുകാരും പത്രക്കാരുമൊന്നും അക്കാര്യത്തിലും നീതികേട് കണ്ടില്ല. തൊല്കാപ്പിയത്തെക്കുറിച്ച് കേരള കൌമുദിയുടെ പത്രാധിപരുമായി സംസാരിച്ചപ്പോഴാണ് ഞാന് അന്തിച്ചു പോയത്. അദ്ദേഹത്തിന്റെ ചോദ്യം അതിന് കിലോയ്ക്കെന്താണ് വില എന്നാണ്.-ഇതാണ് മലയാളത്തിലെ മാധ്യമ സംസ്കാരം.

മലയാള സര്വകലാശാല എന്നൊരു സ്ഥാപനം കേരളത്തിലുണ്ടെന്ന് ജനങ്ങളോര്ക്കുന്നത് അതിന്റെ വൈസ്ചാന്സലറുടെ ചില കോമാളി പ്രസ്താവനകള് കാണുമ്പോഴാണ്. ഒരു സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ പദ്ധതിയുമായി എന്നെ സമീപിക്കുമ്പോള്ത്തന്നെ അതിന് പിന്നിലെ ഉദ്ദേശത്തെപ്പറ്റി ഞാന് വ്യക്തമായി അന്വേഷിച്ചിരുന്നു. മല. സര്വകലാശാലയ്ക്ക് ക്രിയാത്മകമായി ചെയ്യാവുന്നതും ചെയ്യേണ്ടു ന്നതുമായ ഒരു അടിസ്ഥാന കര്മ്മമെന്ന നിലയില്, പ്രസ്തുത സര്വകലാശാലയുടെ പൊതുവായ പ്രവര്ത്തനത്തോടും നയത്തോടുമുള്ള വിയോജിപ്പുകളുണ്ടായിരിക്കേ തന്നെ, വ്യക്തമായ ഉറപ്പു വാങ്ങിക്കൊണ്ടാണ് ഞാന് ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. പല പണ്ടിതാഗ്രേസരസരന്മാരും പയറ്റിത്തോറ്റതിനാലാണ് എന്നെ സമീപിക്കുന്നതെന്നും പല വട്ടം വി.സിയും പ്രൊഫസര് എം.ശ്രീനാഥനും വ്യക്തമാക്കിയതാണ്. അടിസ്ഥാന ഗ്രന്ഥങ്ങളോ-എന്തിന് ഒരു ഗുണ്ടര്ട്ട് നിഘണ്ടു പോലും- വാങ്ങിത്തരാന്  സര്വ. ശാലയ്ക്ക് കഴിഞ്ഞിട്ടില്ല ഒരു വര്ഷം കഴിഞ്ഞിട്ടു പോലും. മല. നിഘണ്ടുക്കളിലെ അടിസ്ഥാനപരമായ തെറ്റുകളും അശാസ്ത്രീയമായ രീതിശാസ്ത്രവും എല്ലാം തിരുത്തി, നിഘണ്ടുവിന്റെ ഒരു മാതൃകയും തയാറാക്കി, സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചു കഴിഞ്ഞപ്പോള് വി.സി.യുടെ മട്ടു മാറി. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളിലാരെങ്കിലും വിചാരിച്ചാല് ഞാന് ചെയ്ത മാതൃക അനുകരിച്ച്, പല നിഘണ്ടുക്കളില് നിന്ന് കുറേ വാക്കുകള് വീതമെടുത്ത കട്ടിങ്ങും പേസ്റ്റിങ്ങും നടത്തി ഒരു വ്യാജ നിഘണ്ടു നിര്മ്മിച്ച് ഉദ്ഘാടിച്ചാല് മതി എന്നാണ് വിസി. പറയുന്നത്. അതായത്, വിപുലമായ ഒരു പ്രോജക്റ്റിന് ഫണ്ട് അനുവദിപ്പിച്ചിട്ട്, ഇനി ഒരു വ്യാജന് ഓണ് ലൈനില് വിട്ടാല് ,പോക്കറ്റില് എത്ര പണമാണ് വീഴുക എന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല് .അത് വലിയൊരു വഞ്ചനയും ഭാഷാ ദ്രോഹവുമാണെന്ന് തുറന്നു പറഞ്ഞതിനാല് എന്നോടുള്ള പക തീര്ക്കാനായി പ്രോജക്റ്റ് ഭാഗികമായി നിര്ത്തിയത് ഒരു മണിക്കൂറു പോലുമെടുക്കാതെയാണ്.  അതേ സമയം പദ്ധതിക്കായി ഒരു കമ്പ്യൂട്ടര് സിസ്റ്റം കൊണ്ടു വയ്ക്കാന് എടുത്തത് മാസങ്ങളും.ഇത്തരത്തി ല് പൊതു ഖജനാവ് കട്ടുമുടിക്കുന്നവരെ മാത്രം എന്തു കൊണ്ടാണ് ഉമ്മന് ചാണ്ടി സര്ക്കാര് തെരഞ്ഞു കണ്ടു പിടിക്കു ന്നത്. ഇനി, അതും ബിനാമിയാണോ?

Sep 13, 2015

പിന്നെയും ഞാന്‍ മൂന്നാറിലേയ്ക്ക്

ഇന്നലെ വരെ മൂന്നാര്‍ എനിക്കൊരു പൂക്കൂടയായിരുന്നു.
ഹരിത ഭംഗികളുടെ നീലാകാശത്തിന് കീഴിലെ ഒരു വില്ലീസ് പത്രം
ഏതൊ സ്വപ്നത്തിലേയ്ക്ക് ചാഞ്ഞിറങ്ങിയ വനനയനങ്ങള്‍
എന്റെ ആഹ്ലാദങ്ങളുടെ നിലാമഴ..
മൂന്നാര്‍ ഇന്നെനിക്കൊരു ചരിത്ര പാഠമാണ്.
വെട്ടിയും തിരുത്തിയും നേതാക്കളും തമ്പ്രാക്കളും ചേര്‍ന്ന്
എത്രയോ വട്ടം തെറ്റിച്ചെഴുതിയ നാള്‍വഴി കണക്കുകള്‍
 അജയ്യയരായ സഹോദരിമാരുടെ ശ്വാസോച്ഛ്വാസങ്ങളുടെ തീക്കാറ്റില്‍
കത്തിച്ചാമ്പലാകുന്നതിന്റെ പാഠം 
മൂന്നാറിലെ കൊളുന്തു നുള്ളുന്ന തളിര്‍ വിരലുകള്‍ കൊണ്ടെഴുതിയിരിക്കുന്നു..
ഇനി നമുക്കാശ്വസിക്കാം പെണ്ണുണര്‍ന്നിരിക്കുന്നു..
അമ്മയും സഹോദരിയും കാമുകിയും ഭാര്യയുമായ
പെണ്ണുണര്‍ന്നിരിക്കുന്നു.
മൂന്നാര്‍, സ്ത്രീകള്‍ നെയ്തെടുത്ത സൌന്ദര്യമുള്ള ചരിത്ര പതാകയാണ്.
ആ പതാകയില്‍ എന്റെ ഒരു സ്വപ്നവും കൂടി തുന്നിച്ചേര്‍ക്കാനനുവദിക്കുക

മൂന്നാര്‍ മുന്നറിയിപ്പിന് അഭിവാദ്യങ്ങള്‍

എനിക്കെന്റെ നാട്ടിലെ തോട്ടം തൊഴിലാളികളെപ്പറ്റി അഭിമാനം തോന്നുന്നു. അവരിലുണര്‍ന്നുജ്ജ്വലിക്കുന്ന പോരാട്ട വീര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നില്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മോചനത്തിന്റെ ശരിയായ വഴി, മൂന്നാറിലെ രക്തം വറ്റി ഉണക്കച്ചുള്ളികളായി മാറിയ തൊഴിലാളി സഹോദരിമാര്‍ സ്വയം വെട്ടിത്തുറന്നുതന്നിരിക്കുന്നു. മുതലാളിമാരാണോ, അവരുടെ  കിമ്പളം പറ്റിക്കൊണ്ട് ,പല നിറമുള്ള കൊടികളുമായി നടന്ന് തൊഴിലാളികളെ ഊറ്റിക്കുടിക്കുന്ന  രാഷ്ട്രീയ വ്യാജന്മാ രാണോ ഏറ്റവും വലിയ ചൂഷകര്‍ എന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു കാര്യം വ്യക്തം. ജനങ്ങള്‍ക്ക് നേതാക്കന്മാരില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അവര്‍ ജോലിയെടുത്ത് കഴിയുന്നവരാണ്. പക്ഷേ, നേതാക്കള്‍ക്ക് തൊഴിലൊന്നും ചെയ്യാതെ അര്‍മാദിച്ചു നടക്കണമെങ്കില്‍ തൊഴിലാളികളെയും ജനങ്ങളെയും പറ്റിക്കണം. ഇതിനിടയിലൂടെ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ മൂന്നാര്‍ സമരത്തിന്റെ പേരില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തൊഴിലാളികള്‍ ചവിട്ടിപ്പുറത്താക്കിയ ട്രെയ്ഡു യൂണിയന്‍ നേതാക്കളെയാണ് .തൊഴിലാളികള്‍ക്ക് വേണ്ടെങ്കിലും സര്‍ക്കാരിന് ഈ തീറ്റിക്കാരെ വേണമെന്നര്‍ഥം. കാരണം, മന്ത്രിയും തന്ത്രിയും എം,എല്‍. എ. യുമൊക്കെ ആയിരിക്കുന്നേട ത്തോളം സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാം. കാശുണ്ടാക്കാം. അതുകഴിഞ്ഞിറങ്ങുമ്പോള്‍ അവര്‍ക്കും മൂന്നാറിലെ ട്രെയ്ഡു യൂണിയന്‍ നേതാക്കളുടെ വഴിയാണല്ലോ ഉള്ളത്. അതിനാല്‍ ആര്‍ക്കും വേണ്ടെങ്കിലും സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും വേണം കള്ളന് കഞ്ഞി വയ്ക്കുന്ന ഈ നേതാക്കളെ. പക്ഷേ, തൊഴിലാളികള്‍ ഇവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സമര സഖാക്കള്‍ക്ക് ലാല്‍ സലാം.

Sep 11, 2015

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാരായ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ കാപട്യവും മുതലാളി സേവയും തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 500 രൂപ ബോണസ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത നേതാക്കളുടെ പുറത്ത് മറഞ്ഞുകിടക്കുന്ന മുതലാളിത്ത രേഖകള്‍ മാത്രമല്ല, അവരുടെ താല്‍പ്പര്യങ്ങളും അവര്‍ക്കറിയാം. ഐ.എന്‍.ടി.യു.സി, സി.ഐ.റ്റി. യു, എ.ഐ.റ്റി. യു.സി എന്നീ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ വീടുകള്‍ അവര്‍ കാണുന്നു. സ്വന്തം വാടകത്താവളങ്ങളായ പാടികളും. അതിനാല്‍, തൊഴിലാളികളെ ഊറ്റിക്കുടിച്ച് തടിച്ചു കൊഴുത്ത രാഷ്ട്രീയ വേതാളങ്ങളെ അവര്‍ പടിയടച്ചു പിണ്ഡം വച്ചു. തൊഴിലാളികളില്‍ നിന്നുയര്‍ന്നു വന്നിട്ട് പാര്‍ട്ടി നേതാക്കളുടെയും മുതലാളിമാരുടെയും വാലായി മാറിയ രാജേന്ദ്രന്‍ എം.എല്‍.എ യെ അവര്‍ സമര സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടു. ഇടുക്കിയും വയനാടും പല തരം മാഫിയകളുടെ വിളയാട്ട ഭൂമിയാണ്. അവിടത്തെ മറ്റൊരു മാഫിയയാണ് പാര്‍ട്ടി നേതാക്കള്‍ .അവരാണ് ആ മേഖലകളുടെ സര്‍വനാശത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍. മണിയും കിണിയുമെല്ലാം ആ സംഘത്തിലുണ്ട്.അത് തിരിച്ചറിഞ്ഞ തൊഴിലാളികളേ, പരാന്നജീവികളായ രാഷ്ട്രീയ മാടമ്പിമാരെയെല്ലാം മാറ്റി നിര്‍ത്തി സ്വയം ഒറ്റ സംഘടനയായി നിന്നാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാകുകയില്ല. കേരള ജനത നിങ്ങളോടൊപ്പമുണ്ടാകും. സമര ഭൂമിയില്‍ നില്‍ക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .

Sep 9, 2015

പി. ജയരാജനും കണ്ണൂര്‍ സി.പി.എം നും രക്തദാഹം തീരുന്നില്ല


              കണ്ണൂരില്‍ നിന്ന് വീണ്ടും പി. ജയരാജന്റെ കൊല വിളി ഉയര്‍ന്നു കഴിഞ്ഞു. സകുടുംബം ബോംബുണ്ടാക്കി ബോംബി ന്റെ ബലത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പി.ജയരാജനും കൊലയാളി സംഘവും,  കേരള ത്തിലാകെ കൊലപാതക പരമ്പര തുടങ്ങാന്‍ അണികളെ ആഹ്വാനം ചെയ്തിരിക്കുന്നത് ജനങ്ങള്‍ ജാഗ്രതയോ ടെ കാണേണ്ടതാണ്. ഒരു മാഫിയാ സംഘമായി അധഃപതിച്ചിരിക്കുന്ന പി. ജയരാജനും സംഘവും കണ്ണൂരില്‍ പരസ്യമായി പോലീസിനു മുന്നില്‍ വച്ച് തന്നെ ആവശ്യപ്പെട്ടത് ഇനി ആര്‍ .എസ്. എസ്. പ്രചാരകരെ നോക്കി വച്ചേയ്ക്കാനാണ്. ഇത്തരത്തില്‍ പരസ്യമായി കൊലവിളി നടത്തിയത് കേട്ടുകൊണ്ട് മിണ്ടാതെ നിന്ന പൊലീസ് അക്രമത്തിന് വളം വച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്. കൊലപാതക ത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന ക്രിമി നല്‍ സംസ്കാരം തടയേണ്ടത് പൊലീസിന്റെ ചുമതലയല്ലേ.? അതോ, ഇനി സി.പി.എം കാര്‍ ഏതെങ്കിലും പാവത്തിനെ കൊല്ലുമ്പോള്‍ മാത്രമേ പൊലീസ് ഉണരുകയുള്ളോ? എസ്.എന്‍. ഡി.പി. യോഗത്തിനെതിരേ യുള്ള മ്ലേച്ഛമായ കടന്നാക്രമണത്തെത്തുടര്‍ന്ന് കൂടുതല്‍ അക്രമാ സക്തമാകുകയാണ് സി.പി.​എം. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നതിനാല്‍ പൊലീസ് സി.പി.എം ന്റെ അക്രമ പ്രവണതയെ പരോക്ഷമായി സഹായിക്കുന്നതിന് ഒരു ഉദാഹരണമാണ് കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ ജയരാജന്‍ നടത്തിയ കൊല വിളി.  പാര്‍ട്ടി നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടി കോഴ പിരിച്ചതിന്റെ ഒരംശം കൃത്യമായി ലഭിക്കുന്നുണ്ടെന്നും അറിയുന്നുണ്ട്. എന്തായാലും, എം.എം.മണിയുടെ നേരേ മുന്‍കാല പ്രാബല്യത്തോ ടെ നടപടി എടുത്ത പൊലീസ് ഇനി ആരെയാണ് കൊല്ലേണ്ടത് എന്ന് പി. ജയരാജന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ട് അത് കേട്ടതായിപ്പോലും നടിച്ചിട്ടില്ല.

Sep 6, 2015

കിള്ളിയാറിന്റെ വഴിമുടക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാത്തത്

തിരുവനന്തപുരത്ത് വട്ടിയൂര്‍ കാവില്‍ കാഞ്ഞിരം പാറയ്ക്ക് സമീപം ബണ്ട് തകര്‍ന്ന് പല വീടുകളും വെള്ളത്തി ലായി. ദുരിതപൂര്‍ണമാണ് ആ കാഴ്ച. എങ്കിലും ചില അപ്രിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. എന്തു കൊണ്ടാണ് ബണ്ടു പൊട്ടിയതും വീടുകള്‍ പലതും വെള്ളത്തിലായതുമെന്ന് പരിശോധിച്ചാല്‍ സ്വയംകൃതാനര്‍ഥ മാണത് എന്ന് പറയേണ്ടി വരും. കാരണം വ്യക്തം. കിള്ളിയാറിന്റെ ഇരുകരകളും ആറ്റ് പുറമ്പോക്കുള്‍പ്പെടെ കയ്യേറിയതു വഴി ആറ് പലേടത്തും തോടായി. മരുതും കുഴി ഏറ്റവും നല്ല ഉദാഹരണം. ഇതുണ്ടാക്കാവുന്ന അപകട ത്തെപ്പറ്റി ഞാന്‍തന്നെ പല വട്ടം പ്രമുഖ ദിനപ്പത്രങ്ങളിലെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ട്. കരകളില്‍ താമസിക്കുന്നവരോ, സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊന്നും 'മൈന്റ് ചെയ്തില്ല.' ആറിന്റെ കരകള്‍ കയ്യേറിയതിന്റെ ഫലമായി വീതി നഷ്ടപ്പെട്ട ആറിന് മഴ പെയ്യുമ്പോഴുള്ള വെള്ളം ഉള്‍ക്കൊള്ളാനാകുന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് പ്രദേശങ്ങളില്‍ വീടു വച്ചോ, മതില്‍ കെട്ടിയോ ഒക്കെ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനിടമില്ലാതായി. ഇനി ഓരോ മഴയത്തും ഇത്തരം അപകടങ്ങള്‍ വീതി കുറഞ്ഞ തീരങ്ങളിലെവിടെ യും പ്രതീക്ഷിക്കണം. വയലും ചതുപ്പുകളും വരെ നികത്തി  വീടുവച്ച ജനപ്രതിനിധികള്‍ പോലുമുള്ള സംസ്ഥാനമാണ് കേരളം. വെള്ളത്തിന് വിവരമില്ല, വിവരമുണ്ടാകേണ്ട മനുഷ്യന്‍ ഇരിക്കുന്ന കൊമ്പു മുറിച്ചിട്ട് ആരെ യാണ് പഴി ചാരുന്നത്.? സര്‍ക്കാരും തിരു. സിറ്റി കോര്‍പൊറേഷനും കിള്ളിയാറ്റ് തീരവാസികളും മണല്‍ മാഫിയകളുമെ ല്ലാം ചേര്‍ന്നൊരുക്കിയ,  ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്ന ദുരിതമാണിത്. കിള്ളിയാറിന്റെ തീര ഭൂമികളെല്ലാം ഇത് പ്രതീക്ഷിക്കണം. എന്തിന്, വട്ടിയൂര്‍കാവിലെ കരിമണ്‍കുളം ഏലാ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമായി. അവിടെ ധാരാളം വീടുകള്‍ വയലും ചതുപ്പും നികത്തി വച്ചിട്ടുണ്ട് . ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വില കൊടുക്കേ ണ്ടി വരുമെന്ന കാര്യത്തിലും സംശയമില്ല. ജാഗ്രതൈ, വെള്ളത്തിന്റെ വഴികളില്‍ കൈയേറ്റം നടത്തി സ്വയം അപകടം വിളിച്ചു വരുത്താതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്. കാഞ്ഞിരം പാറ ഒരു കൊച്ചു താക്കീതാണ് -

മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍

ജോലിത്തിരക്കു മൂലം ചുറ്റും നടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഫലിതങ്ങളൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ല.എങ്കിലും മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍ കേള്‍ക്കാതിരിക്കാനായില്ല.
 1.മുസ്ലീം ലീഗിന്റെ ഏറ്റവും പുതിയ രണ്ട് പ്രഖ്യാപനങ്ങളാണ്. അതിലൊന്ന്, അവര്‍ ബി.ജെ. പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്നു വെന്നതാണ്. പക്ഷേ, എന്നാണ് മു.ലീഗ് ബി.ജെ.പിയെ ശത്രുവല്ലാതായി കണ്ടിരുന്നത്. ?അതിന്റെ അര്‍ഥം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരായി 'മുസ്ലിം' ലീഗിന്റെ 'മതേതര'നേതൃത്വത്തില്‍ കേരളത്തില്‍ ഒരു കോലിമകേ (കോണ്‍-ലീ.-മാര്‍ക്സി,കേ.കോ.) രാഷ്ട്രീയ സഖ്യം രഹസ്യമായി രൂപപ്പെടുന്നുവെന്നാണ് - അതായത് കാര്യങ്ങള്‍ മറനീങ്ങിപ്പുറത്തു വരാന്‍ പോകുന്നു. ഹിന്ദു രാഷ്ട്രീയക്കാരെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ ചെറുക്കാന്‍ ന്യൂന പക്ഷ മറയുള്ള മത-വര്‍ഗീയ ശക്തികളും ഹിന്ദു ബാനറുള്ള കുറച്ചു കോണ്‍ഗ്രസുകാരും അധികാരത്തിനും പണത്തിനും വേണ്ടി ആരുടെ പുറകെയും പോകാന്‍ തറ്റുടുത്ത് നില്‍ക്കുന്ന സോ കാള്‍ഡ് ഇടതു പക്ഷവും ഒന്നിക്കുന്നു. കേരള രാഷ്ട്രീയം തികച്ചും വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയാണ്. തുറന്നു പറയുന്ന ബി.ജെ.പിയും ഗൂഢനീക്കം നടത്തുന്ന മുന്നണികളും അവകാശ പ്പെടുന്നത് അവര്‍ ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നാണല്ലോ. രണ്ട്. മു.ലീ. ഗള്‍ഫ് കാര്‍ക്കു വേണ്ടി മലപ്പുറത്ത് അവശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ഒരു അറബിക് സര്‍വകലാശാല തുടങ്ങാന്‍ തീരുമാനിച്ചുവെന്നതാണ്. അറബിക് സര്‍വകലാശാലയെന്നല്ല ഏത് സര്‍വകലാശാല തുടങ്ങുന്നതിനെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ, മു. ലീഗെന്ന മതേതരപ്പാര്‍ട്ടിയുടെ ശരീയത്തില്‍ അറബിഭാഷയെന്ന് പറഞ്ഞാല്‍ അര്‍ഥമെന്താണെന്ന് പാണക്കാട്ടെ തങ്ങള്‍ പറഞ്ഞിട്ടില്ല. അതൂടെ ഒന്ന് പറയണം. കാരണം, മലയാളം സര്‍വകലാശാലയുടെ കുരിശ് വളര്‍ന്ന് തുടങ്ങിയിട്ടേ ഉള്ളു.-
                       മറ്റൊരു വിപ്ലവ പരിപാടി ശ്രീകൃഷ്ണ ജയന്തിയോനുബന്ധിച്ച് സിപിഎം നടത്തിയതാണ്. 'പോടാ പുല്ലേ ശ്രീകൃഷ്ണാ, നിന്നെപ്പിന്നെക്കണ്ടോളാം' എന്ന മുദ്രാവാക്യവുമായി സിപിഎം സഖാക്കള്‍ കണ്ണൂരിലും മലപ്പുറത്തും വിശേഷിച്ചും, കേരളത്തില്‍ അങ്ങിങ്ങായും ശ്രീകൃഷ്ണ ജയന്തി കൊണ്ടാടിയതാണ്. ചിലേടത്ത് ഓണാ ഘോഷമെന്നാണ് പേരെങ്കില്‍, മലപ്പുറത്ത് ഓണം പറഞ്ഞാല്‍ ലീഗ് നേതാക്കളുടെ വെറുപ്പുണ്ടാകുമെന്നതിനാലും മു.ലീഗിന്റെ വര്‍ഗീയതയെ ഒന്നു സുഖിപ്പിക്കുന്നതിന് വേണ്ടിയും  മതേതര ശ്രീകൃഷ്ണന്‍ എന്നൊരു പുതിയ അവതാരമുണ്ടായി. ശ്രീരാമകൃഷ്ണന്‍ എന്ന മാര്‍ക്സിസ്റ്റ് ആള്‍ദൈവമാണ് അവിടെ അവതാര രഹസ്യം പുറത്തു വിട്ടത് - പക്ഷേ, നബിദിന റാലിക്കോ, ക്രിസ്മസ് ആഘോഷത്തിനോ പകരം മതേതര യേശുക്രിസ്തുവിനെയും മതേതര മുസ്ലീം ലീഗുപോലെ ഒരു മതേതര മുഹമ്മദ് നബിയേയും അവതരിപ്പിക്കുമോ എന്നാണ് ജനം, ഒരു തരം ചാനല്‍  അഥവാ മൂക്കള മലയാലത്തില്‍ പറഞ്ഞാല്‍, ഉറ്റു നോക്കിയിരിക്കുന്നത് -
                            മൂന്നാമത്തെ ഫലിത വീരന്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടാതെ പറ്റില്ല. പക്ഷേ, ഇപ്പോള്‍ ചാണ്ടിയിരിക്കുന്നത് ഉമ്മനല്ല, രമേശുമ്മനാണ്. ചിലപ്പോഴീ മാന്യന്‍ രമേശ് മാണിയാകും. അല്ലെങ്കില്‍ രമേശ് തങ്ങള്‍. അത് തരാ തരം പോലെ. എന്തായാലും സിപിഎമ്മുമായിട്ടുള്ള പുതിയ ബാന്ധവം മൂലമാകാം, വീണ്ടും കൊലപാതക രാഷ്ട്രീയം ആടിത്തിമിര്‍ക്കുകയാണ്. രമേശ് പൊലീസിന്റെ ഏക പണി, ചില ചാനലുകാരു ടെ സഹായത്തോടെ, ബോധമില്ലാത്ത സിപിഎം കാരനും ബി.ജെ.പിക്കാരനും തെരുവിലും വീട്ടിലും പരസ്പരം വെട്ടാനും  കൊല്ലാനുമുള്ള പ്രേരണ നല്‍കുകയും അതിന് വേണ്ട സൌകര്യമൊരുക്കിക്കൊടുക്കുകയുമാണ്. അധികാരമില്ലെങ്കിലും അതു വഴിയുള്ള സുഖങ്ങളും ഇഷ്ടം പോലെ പണവും കിട്ടുമെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതല്ലേ നല്ലതെന്നാണ് സിപിഎം ബുദ്ധി. സിപിഐ അടക്കമുള്ളവരെ അധികാരത്തില്‍ തൊടുവിക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്യാം. തങ്ങള്‍ക്ക് ഉമ്മനെയൊ, തൊമ്മനെയോ 'മതേ തര മുസ്ലീം' ലീഗിനെയോ വച്ച് കാര്യം സാധിക്കാം. കോ.-ലീ.- കേ.കോ കൂട്ടുകെട്ടിനാകട്ടെ, ഇത്രയും പച്ചയ്ക്ക് അഴിമതി നടത്തുകയും വര്‍ഗീയ താണ്ഡവമാടുകയും ചെയ്താലും  അധികാരത്തിലെത്താന്‍ ബി.ജെ.പി.- മാര്‍. വിവരദോഷികളെ തമ്മില്‍ക്കൊല്ലിക്കുന്നതാണെളുപ്പം. കൂടാതെ, ഈ കൊലപാതകങ്ങളുടെ ഇരകള്‍ ഏത് പാര്‍ട്ടിയിലാണെങ്കിലും ഒരു 'ഹിന്ദുവര്‍ഗീയ വാദി' യാകുന്നതിനാല്‍ അത് മതേതര ജനാധിപത്യത്തിന് വേണ്ടി ചെയ്യുന്ന ഒരു ത്യാഗവുമാണല്ലോ.