Jun 30, 2015

 യു.ഡി.എഫ്. ഭരണത്തിന്റെ വിലയിരുത്തലെങ്കില്‍ ഉമ്മന്‍ 

                    ചാണ്ടി രാജിവയ്ക്കണം

അരുവിക്കര തെരഞ്ഞെടുപ്പ് കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുക്കിയ മന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് യു.ഡി.എഫുകളും അവകാശ പ്പെടുന്നുണ്ടെങ്കില്‍ അടിയന്തിരമായി സര്‍ക്കാര്‍ രാജിവയ്ക്കേണ്ടതാണ്.

കാരണം  കേവലം സാങ്കേതികത മാത്രമല്ല ജനാധിപത്യം. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ട് യു.ഡി.എഫിന് എതിരായി വീണിട്ടുള്ള വോട്ടില്‍ നിന്ന് എത്രയോ താഴെയാണ്. നോട്ടയും മറ്റ് സ്ഥാനാ ര്‍ഥികളും കൂടി നേടിയ വോട്ടും, സത്യസന്ധമായി പറഞ്ഞാല്‍, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ട് മൈനസ് യു.ഡി.എഫ് വോട്ട്  ആണല്ലോ ഭരണവിരുദ്ധ വോട്ട്. ഒരു സ്ഥാനാര്‍ഥി ജയിക്കാന്‍ മത്സരിച്ചവരില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാല്‍ മതിയെന്നുള്ളത് സ്വയം രക്ഷയ്ക്കായി ഇവിടത്തെ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രമാണ്. രാഷ്ട്രീയ തൊഴിലാളികള്‍ക്ക് ഉപജീവനം ഉറപ്പാക്കാനുള്ള ഒരു തന്ത്രം മാത്രം. പക്ഷേ, ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന് പറയുമ്പോള്‍ അത് പൊതു ജനഹിതത്തിന്റെ അടിസ്ഥാനത്തില്‍ വേണം പരിശോധിക്കാന്‍.
 അതായത്, 'അപമാനക്കരയില്‍' യു.ഡി.എഫ്. സ്ഥാനാര്‍ഥി സാങ്കേതികമായി ജയിച്ചെങ്കിലും ഭരണ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നവരാണ് ഭൂരിപക്ഷം സമ്മതിദായ കരും. ബി.ജെ.പി+എല്‍.ഡി.എഫ് +നോട്ട +ഇതരര്‍ . യു.ഡി.എഫ്. ഭരണത്തെ അനുകൂലിക്കുന്നവര്‍ ശബരീനാഥിന് വോട്ടു ചെയ്തവര്‍ മാത്രം.വളരെക്കുറ വാണെന്നര്‍ഥം. അതിനാല്‍, ഭരണത്തിന്റെ വിലയിരുത്തലാണെന്ന് വിലയിരു ത്തുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് വാക്ക് പാലിക്കണം, സത്യസന്ധതയെന്നൊന്ന് പരിചയമുണ്ടെ ങ്കില്‍..ഭൂരിപക്ഷം തിരസ്ക്കരിച്ച മന്ത്രിസഭ -ഇപ്പോഴാണ്  എല്ലാ അര്‍ഥത്തിലും ഒരു ന്യൂനപക്ഷ മന്ത്രി സഭയായത്.

ഇത് കേരളീയരുടെ നാണക്കേട്.

അരുവിക്കര അപമാനക്കരയായി. ഇത് കേരളീയരുടെ നാണക്കേട്. അഴിമതി നടത്തുന്നവരെയാണ് ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍, ചാനലുകര്‍ക്ക് ആവശ്യമെങ്കില്‍, നാമെന്തിന് മടിക്കണം. വീരപ്പന്‍ സിന്ദാബാദ്..

              ആര്യനാടോ,അപമാന നാടോ?

കേരളത്തില്‍ കൊള്ളയും കൊലപാതകവും തിമിര്‍ത്താടാന്‍ സാധ്യത തുറന്ന ആര്യനാട്ടുകാര്‍ അഴിമതിയ്ക്കും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കിയിരിക്കുന്നു. മാണിക്കും ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മോഷ്ടിക്കാനും പെണ്‍വാണിഭത്തിനും സമ്മതം നല്‍കിയിരിക്കുന്നു. ഇനിയുള്ള കൊള്ള ആര്യനാട്ടുകാരുടെ ചെലവിലായിക്കൊള്ളട്ടെ. പുതിയൊരു കൊള്ളക്കാരനും കൂടി രംഗത്തെത്തിച്ച ആര്യനാട്ടുകാര്‍ക്ക് കിട്ടേണ്ടതു കിട്ടുംമെന്നുറപ്പിക്കാം. ആര്യനാട്ട്കാര്‍ക്ക് കോഴയില്‍ കുറച്ച് നല്‍കാന്‍ സാരി മാത്രം പോര. മറ്റെന്തെങ്കിലും കൂടി നല്‍കണം.ചാണ്ടി ശ്രദ്ധിക്കുക. കേരളത്തെ കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കിയവര്‍ക്ക് കേരളത്തെ അപമാനിക്കാനാന്‍  കഴിഞ്ഞിരിക്കുന്നു. ആര്യനാടോ,അപമാന നാടോ?

Jun 29, 2015

        പിണറായി വിജയന്‍ എന്‍.എസ്.എസില്‍

 ഉ.ചാണ്ടിയും മാണിയും മാത്രമല്ല പിണറായി വിജയനും കൂടി കൂടിയാല്‍ എന്‍.എസ്.എസ്. സുകുമാരന്‍ നായര്‍ക്ക് ഒത്ത കൂട്ടായി. ഇനി സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ആറടി മണ്ണും കൂടി പൂജ്യമായിക്കൊള്ളും. ഒരു പിണറായി വിജയന്റെ കുറവ് സുകു. നായര്‍ക്കുണ്ടായിരുന്നു. എന്‍.എസ്.എസ്. സെക്രട്ടറി സ്ഥാനം എസ്  രാമചന്ദ്രന്‍ പിള്ളയെ ഏല്‍പ്പിച്ചിട്ട് സുകു.നായര്‍ക്ക്  പഴയ പ്യൂണ്‍ പണി എ.കെ.ജി. സെന്ററില്‍ തുടരാം. അഭിവാദ്യങ്ങള്‍ ..പിണറായി സുകുമാരന്‍ നായര്‍ കീ ശയ്...

Jun 27, 2015

നായന്മാരുടെ ആനപ്പുറത്തൊരു സുമുകുമാരന്‍ നായര്‍

 ഓരോരുത്തര്‍ക്കും അര്‍ഹമായത് പറഞ്ഞിട്ടുണ്ട്. ഈ സുകുമാരന്‍ നായരെങ്ങനെ എന്‍.എസ്.എസ് സെക്രട്ടറിയായി?ഏത് മേല്‍വിലാസത്തില്‍? എന്തായാലും കക്ഷി  നന്ദിയുള്ള നായ..രാണ്. നായന്മാരുടെ ചെലവിലാണ് അര്‍മ്മാദിക്കുന്നതെങ്കിലും മാണി-ചണ്ടിച്ചായന്മാരുടെ പര്യമ്പുറത്താണ് അന്തിയുറക്കം. ഇടയ്ക്ക് എഴുന്നേറ്റ് ഒന്ന് കുരയ്ക്കും. അവര്‍ വല്ലതുമിട്ടു കൊടുക്കും. നായന്മാരുടെ ഒരു നാണക്കേട്. ഇയാളെ എങ്ങനെ ചുമക്കുന്നൂ ആത്മാഭിമാനികളായ നായര്‍ സമുദായം എന്നതിലാണദ്ഭുതം.

Jun 22, 2015

 അരുവിക്കരയിലെ സഹോദരങ്ങളോട് സ്നേഹപൂര്‍വം കേരളം

 ലക്കും ലഗാനുമില്ലാതെ, അഴിമതി ഒരു അവകാശമാക്കി മാറ്റിയ ഭരണമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന സത്യം അരുവിക്കരയിലെ വോട്ടര്‍മാരും തിരിച്ചറിഞ്ഞിട്ടുണ്ടാകും. യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി ഒരു മന്ത്രി സഭ മുഴുവന്‍ തന്നെ ജൂണ്‍ 27 വരെ അരുവിക്കരയിലുണ്ടാകും, പച്ചച്ചരിയും പെരുത്ത വാഗ്ദാനങ്ങളുമായി. അന്നുവരെ മാത്രം. പല സമുദായ നേതാക്കള്‍ക്കും വേണ്ടുന്ന കാശെത്തിച്ചു കഴിഞ്ഞതായി വെള്ളാപ്പള്ളി നടേശന്റെ പെട്ടെന്നുള്ള കരണം മറിച്ചിലില്‍ നിന്ന് വായിച്ചെടുക്കാം. പണമുണ്ട് ചാണ്ടിയുടെയും കൂട്ടരുടെയും കൈയില്‍. കോഴപ്പണം പല തരത്തില്‍ ഒഴുകുന്നതിനാല്‍ വലിയൊരു കൂട്ടം അവരുടെ കൂടെയുണ്ടാകുകയും ചെയ്യും. എങ്കിലും അരുവിക്കരയിലെ വിവേകശാലികളായ സമ്മതിദായകര്‍ക്ക് കേരളത്തെ മുഴുവന്‍ രക്ഷിക്കാന്‍ കഴിയും.
മറ്റാരു തന്നെ ജയിച്ചാലും ശരി, തങ്ങളുടെ അഴിമതിക്ക് തെളിവ് നല്‍കാന്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന യു.ഡി.എഫ്. ജയിക്കാതിരിക്കേണ്ടത് കേരളീയരുടെ പൊതു ആവശ്യമാണ്. അത് സഫലീകരിക്കാന്‍ ജാഗ്രത പാലിച്ചാല്‍ കേരളീയര്‍ എന്നും അരുവിക്കരക്കാരോട് നന്ദിയുള്ളവരായിരിക്കും. മറിച്ചായാലോ, മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കൊള്ളയടിച്ച് ഇപ്പോള്‍ തന്നെ ഒരു വിധം പാപ്പരായിരിക്കുന്ന കേരളത്തിലെ അവശേഷിക്കുന്ന മണ്ണും ആറും മണലും മലയും മാത്രമല്ല, സ്ത്രീകളെപ്പോലും -സരിതയെ ഇപ്പരുവമാക്കിയതാരാണെന്നോര്‍ക്കുക - കടുംവെട്ടു നടത്തി തങ്ങളുടെ ദുരാഗ്രഹങ്ങളുടെ ഇരകളാക്കും. അതിനൊക്കെ ന്യായീകരണമായി അരുവിക്കരയിലെ തെരഞ്ഞെടുപ്പു വിജയം ചൂണ്ടിക്കാണിക്കുകയും ചെയ്യും.  അരുവിക്കരയില്‍ യു.ഡി.എഫ്. വിജയിച്ചാലും ശബരീനാഥ്, അമ്മയുടെ ഉപദേശമനുസരിച്ച്, ആ നാട്ടില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കുകയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍പ്പിന്നെ ജനങ്ങള്‍ക്ക് കിട്ടുന്ന സേവനമെന്തായിരിക്കും? ഉമ്മന്‍ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ചില ഖദറുകളും ചേര്‍ന്ന് ഈ സംസ്ഥാനത്തെ എഴുതിവില്‍ക്കുന്നതിന് ഈ വിജയം ഒരു തുറുപ്പുശീട്ടാക്കും. അതിനാല്‍, അരുവിക്കരക്കാര്‍ കേരളത്തെ രക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതുന്നു. കേരളത്തെ അഴിമതിയിലും വിനാശത്തിലും നിന്ന് രക്ഷിക്കാന്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതു വഴി അരുവിക്കരയിലെ ജനങ്ങള്‍ക്ക് കഴിയും, ജയിക്കുന്നത് മറ്റാരുമാകട്ടെ.എല്‍.ഡി.എഫ് ആയാല്‍പോലും തല്‍ക്കാലം കുഴപ്പമില്ല.
                                          കേരളീയര്‍

Jun 21, 2015

                             ബ്രൈമൂര്‍ എസ്റ്റേറ്റ് അരുവിക്കര മണ്ഡലത്തിലല്ല.
ബ്രൈമൂര്‍ എസ്റ്റേറ്റിലെ പട്ടിണിക്കാരായ തൊഴിലാളികള്‍ വേലയും കൂലിയുമില്ലാതെ ആത്മഹത്യയുടെ വക്കത്താണെന്ന് വാര്‍ത്ത. അരുവിക്കര നിയോജക മണ്ഡലത്തിലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ കേറിയിറങ്ങി ഷാളുകളും വാഗ്ദാനങ്ങളും നല്‍കിയേന. ജൂണ്‍ 27 വരെയെങ്കിലും അവരുടെ ക്ഷേമാന്വേഷണത്തിന് ഇടതുവലതു ഭേദമില്ലാതെ നേതാക്കളും എം.എല്‍.എ മാരും പറന്നിറങ്ങിയേനെ. എങ്കിലും ഇപ്പോഴുമവര്‍ക്ക് ഒരു എം.എല്‍.എയും എം.പി.യുമെല്ലാമുണ്ട്. നാടു നന്നാക്കാന്‍ വേണ്ടി മേളകള്‍ നടത്തി, അതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് സഹായം നല്‍കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ക്കും കാശുണ്ടാക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സമ്പര്‍ക്കങ്ങളിലും ഇവര്‍ഉള്‍പ്പെടില്ല. കാരണം, അവര്‍ക്ക് സരിതയും ശാലുമോനോനും സലിംരാജുമടങ്ങുന്ന ഉമ്മന്‍ ചാണ്ടി ബ്രിഗേഡുകളുടെയോ, ആദര്‍ശം വിറ്റ് കാശാക്കുന്ന സുധീരന്റെയോ സഹായമില്ലല്ലോ. ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ മന്ത്രിമാരും എം.പിയും എം.എല്‍.എയുമൊക്കെ എത്തും ഓരോ റീത്തുമായി. കാത്തിരിക്കുക
ജൂണ് 27 വരെ അരുവിക്കരക്കാരുടെ മുന്നില് വണങ്ങി നില്ക്കുന്ന നേതാക്കളെ 28 കഴിഞ്ഞാല് ആരുമവിടെ പ്രതീക്ഷിക്കരുത്. പിന്നെ ജനങ്ങളുടെ ഊഴമാണ്, നേതാക്കളുടെ ഇരിപ്പിടങ്ങളിലേയ്ക്കുള്ള ദുരിത യാത്രകള്.

Jun 11, 2015

ആഭാസന്മാരുടെ രാഷ്ട്രീയം

        രാഷ്ട്രീയം ആഭാസന്മാരുടെ അവസാന അഭയസ്ഥാനമാണെന്ന് പറഞ്ഞ സായിപ്പ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കണ്ടിരുന്നില്ല, പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയുമൊന്നും. എങ്കില്‍ ആഭാസന്മാരെക്കാള്‍ അധഃപതിച്ചവരുമുണ്ടെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞേനെ. ഉദാഹരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാവപ്പെട്ട ആദിവാസികളെ  കബളിപ്പിക്കാന്‍ വേണ്ടി അരുവിക്കര നിയോജക മണ്ഡലത്തിലെ കാണിക്കാരുടെ കോളനിയായ ചാമക്കാലയില്‍ പോയി, ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിക്കുന്ന വാര്‍ത്തയും ദൃശ്യങ്ങളും ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് പറഞ്ഞ കാരണം കാര്‍ത്തികേയന്‍ മണ്ഡലത്തെ പൊന്നാക്കി മാറ്റിയിരിക്കു ന്നതിനാല്‍ മകനോ,ഭാര്യയോ തല കാണിച്ചാല്‍ മതി ജയിക്കുമെന്നാണ്. ഇത് പറഞ്ഞ് നിയോജക മണ്ഡലത്തിലെ രണ്ടാം നിരക്കാരായ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ കാപട്യക്കാരനായ  എ.കെ.ആന്റണിയെയും മറ്റുമിറക്കി നോക്കിയിട്ടും പരാജയം മണത്തിട്ടാകണമല്ലോ ഉമ്മന്‍ ചാണ്ടി പല തരം പ്രലോഭനങ്ങളുമായി ആദിവാസികളുടെ നിഷ്ക്കളങ്കതയ്ക്ക് വില പറയാനിറങ്ങിയത്. അദ്ദേഹം അങ്ങനെയൊരു നാടകം അവിടെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഇവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ചുമന്നു നടന്നിരുന്ന കാണികളുടെ മൂപ്പന്‍ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ തളര്‍ന്ന് കിടക്കുന്നുണ്ട്. ഉച്ചവരെ അവിടെ ഉണ്ടായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ മുഖ്യന് സമയം കിട്ടിയില്ല. വോട്ട് ചെയ്യാന്‍ ആരോഗ്യമവശേഷി ച്ചിട്ടുള്ളവരെ കണ്ട് തന്റെ സ്ഥിരം നമ്പരുകളുമിറക്കി തിരിച്ചു പോയി. ഇതേ മുഖ്യമന്ത്രിയുടെ അനാസ്ഥയുടെ ഫലമായി തൃശൂരില്‍ ആദിവാസികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഒരു ഹോസ്റ്റല്‍ മാസങ്ങളായി തുറന്നു കൊടുക്കാതെ ഇട്ടിരുന്നത് കഴിഞ്ഞ ദിവസം ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ തുറന്നു കയറേണ്ടി വന്നു. അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം ഒരു വംശ ഹത്യപോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ അരുവിക്കരയിലെ ആദിവാസികളെ നന്നാക്കുന്ന നാടകമാണ് മുഖ്യമന്ത്രി അഭിനയിക്കുന്നത്. ഇത്തരത്തില്‍ നാണമെന്ന വികാരമില്ലാതെയുള്ള കാപട്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര.
     അതു പോലെ, കോണ്‍ഗ്രസ് നേതാക്കളും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷും കെ.സി.വേണുഗോപാലുമെല്ലാം കരിക്കു കുടിക്കാന്‍ കയറുന്ന ശാലു മോനോനോട് അരുവിക്കരയിലെത്തി വോട്ടു പിടിച്ചു കൊടുക്കാനുള്ള വേണുഗോപാലിന്റെ അഭ്യര്‍ഥന ടിയാള്‍ തന്നെ വെളിപ്പെടുത്തി. ശാലുവിന്റെ സാന്നിധ്യം കോണ്‍ഗ്രസുകാര്‍ക്ക്  പ്രായഭേദമെന്യേ ഉത്തേജനം നല്‍കുമെന്നത് ഉറപ്പല്ലേ. സരിത ഫീല്‍ഡിലെത്തിക്കാണു മല്ലൊ.അരുവിക്കരയിലെ സാരി വിതരണത്തിന് പിന്നാലേയാണ് ഇത്തരം പ്രകടനങ്ങള്‍. ഇനി പര്യമായി പണം വിതരണം ചെയ്യുന്നത് മാത്രമേ കാണാനുള്ളു. മണ്ഡലത്തെ സ്വര്‍ഗമാക്കിയ മുന്നണിയുടെ പരിതാപമാണിത്
 ഈ പരമ കള്ളന്മാരാണ് നേതാക്കളെങ്കില്‍ കേരളം എങ്ങനെ രക്ഷപ്പെടാനാണ്.?

Jun 3, 2015

അരുവിക്കര ഉപതെരഞ്ഞെടുപ്പ്

                      സത്യം പറഞ്ഞാല്‍...

ഞാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണക്കാരനോ,ശത്രുവോ അല്ല. പക്ഷേ, രാഷ്ട്രീയ കാപട്യത്തെ, അതാരു കാണിച്ചാലും അംഗീകരിക്കനുമാകില്ല. അരുവിക്കരയിലും യു.ഡിഎഫും എല്‍.ഡി.എഫും പരസ്പരം അഡ്ജസ്റ്റ്മെന്റ്  തുടങ്ങിക്കഴിഞ്ഞു. ഈ അഡ്ജസ്റ്റ്മെന്റിന് ഒറ്റക്കാരണം ബി.ജെ.പിയെ തോല്‍പ്പിക്കുന്നതു വഴി ഹിന്ദുക്കളെ ഗൂഢമായി അപമാനിക്കാമെന്നതാണ് . കേരളത്തിലെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ കാതലും ഇതാമെന്ന് കാണുമ്പോള്‍, കേരളത്തിലും ചില ബി.ജെ.പി. എം. എല്‍. എ മാരെങ്കിലുമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.  ജാതി- മതാധിഷ്ഠിതങ്ങളായ  ഇരു മുന്നണി രാഷ്ട്രീയം വളരെ ആഭാസകരമായ ഒരവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ സര്‍വ അഴിമതിക്കാരുടെയും സ്വര്‍ഗമായി കേരളം മാറിയിരിക്കുന്നു.
   അതിനാല്‍, ഗൂഢരാഷ്ട്രീയം കളിക്കുന്ന ഇരുമുന്നണികളെയും കേരളീയര്‍ ആരുടെയും അടിമകളല്ല എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് അരുവിക്കരയില്‍ രാജഗോപാല്‍ ജയിക്കണം. അത് മോഡിയെ നോക്കിയല്ല. അത്, ഈ പെരുങ്കള്ളന്മാരുടെ കൈകളില്‍ നിന്നും കേരളത്തിന്റെ മോചനഭാവി നോക്കിയുള്ള വോട്ടായിത്തീരും. തീരണം. ഇരുമുന്നണി ധാര്‍ഷ്ട്യം ജനങ്ങളോട് വേണ്ടെന്ന് മുന്നണിപ്പരിഹാസികളെ ഓര്‍മിപ്പി ക്കേണ്ടതുണ്ട്. അരുവിക്കരയിലെ നേരേ ചൊവ്വേ ചിന്തിക്കുന്ന നാട്ടുകാര്‍ അത് ചെയ്യുമെന്ന് പൊതുവേ എല്ലാവരും വിശ്വസിക്കുന്നു.
         കൂടാതെ, അരുവിക്കരയില്‍ നിന്ന് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജയിക്കാനര്‍ഹതയുള്ള ഒറ്റ സ്ഥാനാര്‍ഥി രാജഗോപാല്‍ മാത്രമാണെന്ന് മനസ്സാക്ഷിയുള്ള ഏത് മുസ്ലിം ലീഗുകാരനും സമ്മതിക്കും.  രാജഗോപാല്‍ തോല്‍ക്കാന്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥിയാണെന്ന പരിഹാസം, മേല്‍സൂചിപ്പിച്ചതു പോലെ,  വ്യക്തിപരമായ പരിഹാസമല്ലെന്നും, രാജഗോപാലെന്ന വ്യക്തിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ 'അച്ഛന്‍ മാഹാത്മ്യ'ക്കാരന്റെ മുന്നണിയും, 'പിറന്ന നാട്ടിന്റെ പൊന്നോമനപ്പുത്രന്റെ' മുന്നണിയും  ഒരുപോലെ പേടിക്കുന്നുവെന്നതാണ് ഈ പരിഹാസത്തെ പ്രസക്തമാക്കുന്നത്. അരുവിക്കരക്കാരുടെ വിധി തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. അതിന് കൂട്ടു കച്ചവടക്കാരായ ഒരു മുന്നണിത്തമ്പ്രാന്മാരുടെയും ഒത്താശ  വേണ്ട.

Jun 1, 2015

അരുവിക്കരയില്‍ നിന്ന്

അരുവിക്കരയില്‍ കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയനായതുകൊണ്ടാകണം. മലബാര്‍ സിമന്റ് ഫാക്റ്ററി അഴിമതി ഒന്നുമല്ലാതെ പോകുന്നതിന്റെ നന്ദി പിണറായി കാണിക്കുമല്ലൊ. അച്യുതാനന്ദനെ മൂലയ്ക്കൊതുക്കിയത് തന്നെ അതിന്റെ പ്രധാന ലക്ഷണം.
                                                    ***
    പക്ഷേ, എന്നെപ്പോലുള്ള വെറും സാധാരണക്കാര്‍ക്ക് ഒരു സംശയം മാത്രം. ജി.കെ. കഴിഞ്ഞ 24 വര്‍ഷങ്ങള്‍ കൊണ്ട് മണ്ഡലത്തെ സ്വര്‍ഗമാക്കിയെന്ന് കോണ്‍ഗ്രസ്സും, യു.ഡി.എഫിന്റെ കരുതല്‍ ജനങ്ങളില്‍ ഏറ്റിറ്റുണ്ടെന്ന് മുഖ്യമന്ത്രിയും ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍, കാര്‍ത്തികേയന്റെ ഭാര്യയേയും മകനെയും പുത്തന്‍ കോണ്‍ഗ്രസ്സുകാരാക്കി മാമോദീസ മുക്കി  അരുവിക്കര നിര്‍ത്തി, അച്ഛനില്ലാത്ത കൊച്ചനാണേ, ഒരോട്ടു തരണേ എന്ന് കരയിപ്പിക്കുന്നതെന്തിന്. പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസുകാരനെ പിടിച്ചു നിര്‍ത്തി ധൈര്യ മായി വോട്ടു ചോദിച്ചാല്‍ പോരായിരുന്നോ?
                                                   ***
1 കാര്‍ത്തികേയന്റെ മകന്‍ ശബരി, വലിയൊരു മുതലാളിയുടെ വമ്പന്‍ ശംബളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് അരുവിക്കരയിലെ ജനങ്ങളെ സേവിക്കാനിറങ്ങാന്‍ അച്ഛന്‍ ചത്ത് കട്ടിലൊഴിയുന്നതു വരെ കാത്തിരുന്നതെന്തിന് ? 2 ആ ശംബളത്തിലും കൂടുതല്‍ വരുമാനം രാഷ്ട്രീയത്തൊഴിലില്‍ നിന്ന് വലിയ വിയര്‍പ്പൊന്നുമൊഴുക്കാതെ കിട്ടുമെന്ന് സ്വന്തം കുടുംബത്തിലെ അനുഭവം കൊണ്ട് മനസ്സിലാക്കിയിട്ടല്ലേ, ധൈര്യമായി ജോലി കളഞ്ഞത്. ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് തോറ്റാല്‍പ്പോലും സ്ഥാനാര്‍ഥിയുടെ ബാലന്‍സ് ഷീറ്റില്‍ കോടികളുടെ ലാഭക്കണക്കായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്.തോറ്റാലും വേണ്ടില്ല, സ്ഥാനാര്‍ഥിയായല്‍ മതി എന്ന് നേതാക്കള്‍ കരുതുന്നതിന്റെ പൊരുള്‍ ഇതാണ്.
                                                    ***
തന്റെ ഭാര്യയ്ക്ക് റിട്ടയര്‍മെന്റിന് ശേഷവും ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ട്  ഉന്നതോദ്യോഗം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ നൂറിലൊന്നെങ്കിലും ആര്യനാട്ടെ പട്ടിണിക്കാരായ ആദിവാസികള്‍ക്കോ, ബോണക്കാട്ടെ ആത്മഹത്യയുടെ വക്കിലെത്തിയ ഏതെങ്കിലും തോട്ടം തൊഴിലാളിക്കോ വേണ്ടി കാര്‍ത്തികേയന്‍ നടത്തിയിട്ടു ണ്ടോ.
                                                   ***
എന്തൊക്കെ പറഞ്ഞാലും ശബരി ഒരു തനി രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. തന്റെ അച്ഛന്‍ 24 വര്‍ഷമായി സേവിച്ച മണ്‍ഡലത്തിലെ ആദിവാസിക്കോളനിയില്‍ ജീവിതത്തിലാദ്യമായി (ഒരു പക്ഷേ, അവസാനമായും)എത്തിയ സ്ഥാനാര്‍ഥി വീടും കുടിയും തകര്‍ന്ന് നരക യാതന അനുഭവിക്കുന്ന അവരോട് പറഞ്ഞത് ഇനി എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് വീടു വച്ചു തരാമെന്നാണ്. അയാളുടെ അച്ഛനെ ഇരുപത്തി നാലു വര്‍ഷം കൊണ്ടു നടന്നിട്ട് അവര്‍ക്കിപ്പോഴും കേറിക്കിടക്കാനിടമില്ല.അടുത്തത് മകന്റെ ഊഴമാണ്. ഇതിനാണ് കോണ്‍ഗ്രസുകാര്‍ പൊതുവേ ത്യാഗമെന്നൊക്കെ പറയുന്നത്