ജൂണ്‍ 27 വരെ അരുവിക്കരക്കാരുടെ മുന്നില്‍ വണങ്ങി നില്ക്കുന്ന നേതാക്കളെ 28 കഴിഞ്ഞാല്‍ ആരുമവിടെ പ്രതീക്ഷിക്കരുത്. പിന്നെ ജനങ്ങളുടെ ഊഴമാണ്, നേതാക്കളുടെ ഇരിപ്പിടങ്ങളിലേയ്ക്കുള്ള ദുരിത യാത്രകള്‍.
Jun 21, 2015
Jun 11, 2015
ആഭാസന്മാരുടെ രാഷ്ട്രീയം
രാഷ്ട്രീയം ആഭാസന്മാരുടെ അവസാന അഭയസ്ഥാനമാണെന്ന് പറഞ്ഞ സായിപ്പ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കണ്ടിരുന്നില്ല, പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയുമൊന്നും. എങ്കില്‍ ആഭാസന്മാരെക്കാള്‍ അധഃപതിച്ചവരുമുണ്ടെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞേനെ. ഉദാഹരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാവപ്പെട്ട ആദിവാസികളെ കബളിപ്പിക്കാന്‍ വേണ്ടി അരുവിക്കര നിയോജക മണ്ഡലത്തിലെ കാണിക്കാരുടെ കോളനിയായ ചാമക്കാലയില്‍ പോയി, ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിക്കുന്ന വാര്‍ത്തയും ദൃശ്യങ്ങളും ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് പറഞ്ഞ കാരണം കാര്ത്തികേയന് മണ്ഡലത്തെ പൊന്നാക്കി മാറ്റിയിരിക്കു ന്നതിനാല്‍ മകനോ,ഭാര്യയോ തല കാണിച്ചാല്‍ മതി ജയിക്കുമെന്നാണ്. ഇത് പറഞ്ഞ് നിയോജക മണ്ഡലത്തിലെ രണ്ടാം നിരക്കാരായ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ കാപട്യക്കാരനായ എ.കെ.ആന്റണിയെയും മറ്റുമിറക്കി നോക്കിയിട്ടും പരാജയം മണത്തിട്ടാകണമല്ലോ ഉമ്മന്‍ ചാണ്ടി പല തരം പ്രലോഭനങ്ങളുമായി ആദിവാസികളുടെ നിഷ്ക്കളങ്കതയ്ക്ക് വില പറയാനിറങ്ങിയത്. അദ്ദേഹം അങ്ങനെയൊരു നാടകം അവിടെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഇവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ചുമന്നു നടന്നിരുന്ന കാണികളുടെ മൂപ്പന് ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ തളര്‍ന്ന് കിടക്കുന്നുണ്ട്. ഉച്ചവരെ അവിടെ ഉണ്ടായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ മുഖ്യന് സമയം കിട്ടിയില്ല. വോട്ട് ചെയ്യാന്‍ ആരോഗ്യമവശേഷി ച്ചിട്ടുള്ളവരെ കണ്ട് തന്റെ സ്ഥിരം നമ്പരുകളുമിറക്കി തിരിച്ചു പോയി. ഇതേ മുഖ്യമന്ത്രിയുടെ അനാസ്ഥയുടെ ഫലമായി തൃശൂരില്‍ ആദിവാസികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഒരു ഹോസ്റ്റല്‍ മാസങ്ങളായി തുറന്നു കൊടുക്കാതെ ഇട്ടിരുന്നത് കഴിഞ്ഞ ദിവസം ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ തുറന്നു കയറേണ്ടി വന്നു. അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം ഒരു വംശ ഹത്യപോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ അരുവിക്കരയിലെ ആദിവാസികളെ നന്നാക്കുന്ന നാടകമാണ് മുഖ്യമന്ത്രി അഭിനയിക്കുന്നത്. ഇത്തരത്തില്‍ നാണമെന്ന വികാരമില്ലാതെയുള്ള കാപട്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര.അതു പോലെ, കോണ്‍ഗ്രസ് നേതാക്കളും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷും കെ.സി.വേണുഗോപാലുമെല്ലാം കരിക്കു കുടിക്കാന്‍ കയറുന്ന ശാലു മോനോനോട് അരുവിക്കരയിലെത്തി വോട്ടു പിടിച്ചു കൊടുക്കാനുള്ള വേണുഗോപാലിന്റെ അഭ്യര്‍ഥന ടിയാള്‍ തന്നെ വെളിപ്പെടുത്തി. ശാലുവിന്റെ സാന്നിധ്യം കോണ്‍ഗ്രസുകാര്‍ക്ക് പ്രായഭേദമെന്യേ ഉത്തേജനം നല്‍കുമെന്നത് ഉറപ്പല്ലേ. സരിത ഫീല്‍ഡിലെത്തിക്കാണു മല്ലൊ.അരുവിക്കരയിലെ സാരി വിതരണത്തിന് പിന്നാലേയാണ് ഇത്തരം പ്രകടനങ്ങള്‍. ഇനി പര്യമായി പണം വിതരണം ചെയ്യുന്നത് മാത്രമേ കാണാനുള്ളു. മണ്ഡലത്തെ സ്വര്‍ഗമാക്കിയ മുന്നണിയുടെ പരിതാപമാണിത്
ഈ പരമ കള്ളന്മാരാണ് നേതാക്കളെങ്കില്‍ കേരളം എങ്ങനെ രക്ഷപ്പെടാനാണ്.?
Jun 3, 2015
അരുവിക്കര ഉപതെരഞ്ഞെടുപ്പ്
അതിനാല്‍, ഗൂഢരാഷ്ട്രീയം കളിക്കുന്ന ഇരുമുന്നണികളെയും കേരളീയര്‍ ആരുടെയും അടിമകളല്ല എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് അരുവിക്കരയില്‍ രാജഗോപാല്‍ ജയിക്കണം. അത് മോഡിയെ നോക്കിയല്ല. അത്, ഈ പെരുങ്കള്ളന്മാരുടെ കൈകളില്‍ നിന്നും കേരളത്തിന്റെ മോചനഭാവി നോക്കിയുള്ള വോട്ടായിത്തീരും. തീരണം. ഇരുമുന്നണി ധാര്‍ഷ്ട്യം ജനങ്ങളോട് വേണ്ടെന്ന് മുന്നണിപ്പരിഹാസികളെ ഓര്‍മിപ്പി ക്കേണ്ടതുണ്ട്. അരുവിക്കരയിലെ നേരേ ചൊവ്വേ ചിന്തിക്കുന്ന നാട്ടുകാര്‍ അത് ചെയ്യുമെന്ന് പൊതുവേ എല്ലാവരും വിശ്വസിക്കുന്നു.
കൂടാതെ, അരുവിക്കരയില്‍ നിന്ന് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജയിക്കാനര്‍ഹതയുള്ള ഒറ്റ സ്ഥാനാര്‍ഥി രാജഗോപാല്‍ മാത്രമാണെന്ന് മനസ്സാക്ഷിയുള്ള ഏത് മുസ്ലിം ലീഗുകാരനും സമ്മതിക്കും. രാജഗോപാല്‍ തോല്ക്കാന് നില്ക്കുന്ന സ്ഥാനാര്‍ഥിയാണെന്ന പരിഹാസം, മേല്‍സൂചിപ്പിച്ചതു പോലെ, വ്യക്തിപരമായ പരിഹാസമല്ലെന്നും, രാജഗോപാലെന്ന വ്യക്തിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ 'അച്ഛന് മാഹാത്മ്യ'ക്കാരന്റെ മുന്നണിയും, 'പിറന്ന നാട്ടിന്റെ പൊന്നോമനപ്പുത്രന്റെ' മുന്നണിയും ഒരുപോലെ പേടിക്കുന്നുവെന്നതാണ് ഈ പരിഹാസത്തെ പ്രസക്തമാക്കുന്നത്. അരുവിക്കരക്കാരുടെ വിധി തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. അതിന് കൂട്ടു കച്ചവടക്കാരായ ഒരു മുന്നണിത്തമ്പ്രാന്മാരുടെയും ഒത്താശ വേണ്ട.
സത്യം പറഞ്ഞാല്‍...
ഞാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണക്കാരനോ,ശത്രുവോ അല്ല. പക്ഷേ, രാഷ്ട്രീയ കാപട്യത്തെ, അതാരു കാണിച്ചാലും അംഗീകരിക്കനുമാകില്ല. അരുവിക്കരയിലും യു.ഡിഎഫും എല്‍.ഡി.എഫും പരസ്പരം അഡ്ജസ്റ്റ്മെന്റ് തുടങ്ങിക്കഴിഞ്ഞു. ഈ അഡ്ജസ്റ്റ്മെന്റിന് ഒറ്റക്കാരണം ബി.ജെ.പിയെ തോല്‍പ്പിക്കുന്നതു വഴി ഹിന്ദുക്കളെ ഗൂഢമായി അപമാനിക്കാമെന്നതാണ് . കേരളത്തിലെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ കാതലും ഇതാമെന്ന് കാണുമ്പോള്‍, കേരളത്തിലും ചില ബി.ജെ.പി. എം. എല്‍. എ മാരെങ്കിലുമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. ജാതി- മതാധിഷ്ഠിതങ്ങളായ ഇരു മുന്നണി രാഷ്ട്രീയം വളരെ ആഭാസകരമായ ഒരവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ സര്‍വ അഴിമതിക്കാരുടെയും സ്വര്‍ഗമായി കേരളം മാറിയിരിക്കുന്നു.അതിനാല്‍, ഗൂഢരാഷ്ട്രീയം കളിക്കുന്ന ഇരുമുന്നണികളെയും കേരളീയര്‍ ആരുടെയും അടിമകളല്ല എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് അരുവിക്കരയില്‍ രാജഗോപാല്‍ ജയിക്കണം. അത് മോഡിയെ നോക്കിയല്ല. അത്, ഈ പെരുങ്കള്ളന്മാരുടെ കൈകളില്‍ നിന്നും കേരളത്തിന്റെ മോചനഭാവി നോക്കിയുള്ള വോട്ടായിത്തീരും. തീരണം. ഇരുമുന്നണി ധാര്‍ഷ്ട്യം ജനങ്ങളോട് വേണ്ടെന്ന് മുന്നണിപ്പരിഹാസികളെ ഓര്‍മിപ്പി ക്കേണ്ടതുണ്ട്. അരുവിക്കരയിലെ നേരേ ചൊവ്വേ ചിന്തിക്കുന്ന നാട്ടുകാര്‍ അത് ചെയ്യുമെന്ന് പൊതുവേ എല്ലാവരും വിശ്വസിക്കുന്നു.
കൂടാതെ, അരുവിക്കരയില്‍ നിന്ന് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജയിക്കാനര്‍ഹതയുള്ള ഒറ്റ സ്ഥാനാര്‍ഥി രാജഗോപാല്‍ മാത്രമാണെന്ന് മനസ്സാക്ഷിയുള്ള ഏത് മുസ്ലിം ലീഗുകാരനും സമ്മതിക്കും. രാജഗോപാല്‍ തോല്ക്കാന് നില്ക്കുന്ന സ്ഥാനാര്‍ഥിയാണെന്ന പരിഹാസം, മേല്‍സൂചിപ്പിച്ചതു പോലെ, വ്യക്തിപരമായ പരിഹാസമല്ലെന്നും, രാജഗോപാലെന്ന വ്യക്തിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ 'അച്ഛന് മാഹാത്മ്യ'ക്കാരന്റെ മുന്നണിയും, 'പിറന്ന നാട്ടിന്റെ പൊന്നോമനപ്പുത്രന്റെ' മുന്നണിയും ഒരുപോലെ പേടിക്കുന്നുവെന്നതാണ് ഈ പരിഹാസത്തെ പ്രസക്തമാക്കുന്നത്. അരുവിക്കരക്കാരുടെ വിധി തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. അതിന് കൂട്ടു കച്ചവടക്കാരായ ഒരു മുന്നണിത്തമ്പ്രാന്മാരുടെയും ഒത്താശ വേണ്ട.
Jun 1, 2015
അരുവിക്കരയില്‍ നിന്ന്
അരുവിക്കരയില്‍ കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയനായതുകൊണ്ടാകണം. മലബാര്‍ സിമന്റ് ഫാക്റ്ററി അഴിമതി ഒന്നുമല്ലാതെ പോകുന്നതിന്റെ നന്ദി പിണറായി കാണിക്കുമല്ലൊ. അച്യുതാനന്ദനെ മൂലയ്ക്കൊതുക്കിയത് തന്നെ അതിന്റെ പ്രധാന ലക്ഷണം.
***
പക്ഷേ, എന്നെപ്പോലുള്ള വെറും സാധാരണക്കാര്‍ക്ക് ഒരു സംശയം മാത്രം. ജി.കെ. കഴിഞ്ഞ 24 വര്‍ഷങ്ങള്‍ കൊണ്ട് മണ്ഡലത്തെ സ്വര്‍ഗമാക്കിയെന്ന് കോണ്‍ഗ്രസ്സും, യു.ഡി.എഫിന്റെ കരുതല്‍ ജനങ്ങളില്‍ ഏറ്റിറ്റുണ്ടെന്ന് മുഖ്യമന്ത്രിയും ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍, കാര്‍ത്തികേയന്റെ ഭാര്യയേയും മകനെയും പുത്തന്‍ കോണ്‍ഗ്രസ്സുകാരാക്കി മാമോദീസ മുക്കി അരുവിക്കര നിര്‍ത്തി, അച്ഛനില്ലാത്ത കൊച്ചനാണേ, ഒരോട്ടു തരണേ എന്ന് കരയിപ്പിക്കുന്നതെന്തിന്. പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസുകാരനെ പിടിച്ചു നിര്‍ത്തി ധൈര്യ മായി വോട്ടു ചോദിച്ചാല്‍ പോരായിരുന്നോ?
***
1 കാര്‍ത്തികേയന്റെ മകന് ശബരി, വലിയൊരു മുതലാളിയുടെ വമ്പന്‍ ശംബളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് അരുവിക്കരയിലെ ജനങ്ങളെ സേവിക്കാനിറങ്ങാന്‍ അച്ഛന് ചത്ത് കട്ടിലൊഴിയുന്നതു വരെ കാത്തിരുന്നതെന്തിന് ? 2 ആ ശംബളത്തിലും കൂടുതല്‍ വരുമാനം രാഷ്ട്രീയത്തൊഴിലില്‍ നിന്ന് വലിയ വിയര്‍പ്പൊന്നുമൊഴുക്കാതെ കിട്ടുമെന്ന് സ്വന്തം കുടുംബത്തിലെ അനുഭവം കൊണ്ട് മനസ്സിലാക്കിയിട്ടല്ലേ, ധൈര്യമായി ജോലി കളഞ്ഞത്. ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് തോറ്റാല്‍പ്പോലും സ്ഥാനാര്‍ഥിയുടെ ബാലന്‍സ് ഷീറ്റില്‍ കോടികളുടെ ലാഭക്കണക്കായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്.തോറ്റാലും വേണ്ടില്ല, സ്ഥാനാര്‍ഥിയായല്‍ മതി എന്ന് നേതാക്കള്‍ കരുതുന്നതിന്റെ പൊരുള്‍ ഇതാണ്.
***
തന്റെ ഭാര്യയ്ക്ക് റിട്ടയര്‍മെന്റിന് ശേഷവും ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ട് ഉന്നതോദ്യോഗം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ നൂറിലൊന്നെങ്കിലും ആര്യനാട്ടെ പട്ടിണിക്കാരായ ആദിവാസികള്‍ക്കോ, ബോണക്കാട്ടെ ആത്മഹത്യയുടെ വക്കിലെത്തിയ ഏതെങ്കിലും തോട്ടം തൊഴിലാളിക്കോ വേണ്ടി കാര്ത്തികേയന് നടത്തിയിട്ടു ണ്ടോ.
***
എന്തൊക്കെ പറഞ്ഞാലും ശബരി ഒരു തനി രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. തന്റെ അച്ഛന് 24 വര്‍ഷമായി സേവിച്ച മണ്ഡലത്തിലെ ആദിവാസിക്കോളനിയില്‍ ജീവിതത്തിലാദ്യമായി (ഒരു പക്ഷേ, അവസാനമായും)എത്തിയ സ്ഥാനാര്‍ഥി വീടും കുടിയും തകര്‍ന്ന് നരക യാതന അനുഭവിക്കുന്ന അവരോട് പറഞ്ഞത് ഇനി എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് വീടു വച്ചു തരാമെന്നാണ്. അയാളുടെ അച്ഛനെ ഇരുപത്തി നാലു വര്‍ഷം കൊണ്ടു നടന്നിട്ട് അവര്‍ക്കിപ്പോഴും കേറിക്കിടക്കാനിടമില്ല.അടുത്തത് മകന്റെ ഊഴമാണ്. ഇതിനാണ് കോണ്‍ഗ്രസുകാര്‍ പൊതുവേ ത്യാഗമെന്നൊക്കെ പറയുന്നത്

May 30, 2015
അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്
അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസുകാര്‍ക്ക് സ്വബോധം വന്നത്. ഭാഗ്യത്തിന് ജി.കാര്‍ത്തികേയന്റെ മകനുള്ളതു കൊണ്ട് തല്ക്കാലം ഒരു സ്ഥാനാര്‍ഥിയായി. ആ പയ്യന് കല്യാണം കഴിച്ചതാണോ. കുഞ്ഞുങ്ങളുണ്ടോ, ഇനി, അഥവാ ആ പയ്യനെങ്ങാന്‍ ജയിച്ചുപോയാല്‍ തുടര്‍ന്ന് നേതൃത്വം കുറ്റിയറ്റുപോകരുതല്ലോ. അതുപോലെ, അടിയന്തിരമായി കെ.പി.സി.സി., ഏ.ഐ.സി.സി. നേതൃത്വം ചെയ്യേണ്ടത് ആ രാഹുല്‍ഗാന്ധിയെക്കൊണ്ട് ഔപചാരികമായി ഏറ്റവും പെട്ടന്ന് കല്യാണം കഴിപ്പിക്കുകയാണ്. നേതാക്കള്‍ക്ക് മക്കളില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനാഥമാകുകയില്ലേ?സേവപിടിക്കാനും കോഴക്കച്ചവടം കൊഴുപ്പിക്കാനും കുടുംബത്തലവന്മാരാരെങ്കിലുമില്ലെങ്കില്‍ അയ്യോ കഷ്ടം കോണ്‍ഗ്രസേ, എന്ന പഴയ മുദ്രാവാക്യം വിളിച്ചുപോകും, പാവം ,ഒരു യജമാനനെ അന്വേഷിച്ചു നടക്കുന്ന കോണ്‍ഗ്രസുകാര്‍ . എന്തു ചെയ്യാം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അച്യുതാനന്ദനെ വെട്ടിനിരത്തി ആത്മാര്‍ഥമായി സഹായിച്ചാലും ഈ കോണ്‍ഗ്രസുകാര്‍ നന്നാകുകയില്ലെങ്കില്‍പ്പിന്നെ അവരായി, അവരുടെ പാടായി.,അല്ലേ സഖാക്കളേ.
Subscribe to:
Comments (Atom)