ആഭാസന്മാരുടെ രാഷ്ട്രീയം
രാഷ്ട്രീയം ആഭാസന്മാരുടെ അവസാന അഭയസ്ഥാനമാണെന്ന് പറഞ്ഞ സായിപ്പ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കണ്ടിരുന്നില്ല, പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയുമൊന്നും. എങ്കില്‍ ആഭാസന്മാരെക്കാള്‍ അധഃപതിച്ചവരുമുണ്ടെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞേനെ. ഉദാഹരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാവപ്പെട്ട ആദിവാസികളെ കബളിപ്പിക്കാന്‍ വേണ്ടി അരുവിക്കര നിയോജക മണ്ഡലത്തിലെ കാണിക്കാരുടെ കോളനിയായ ചാമക്കാലയില്‍ പോയി, ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിക്കുന്ന വാര്‍ത്തയും ദൃശ്യങ്ങളും ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് പറഞ്ഞ കാരണം കാര്‍ത്തികേയന്‍ മണ്ഡലത്തെ പൊന്നാക്കി മാറ്റിയിരിക്കു ന്നതിനാല്‍ മകനോ,ഭാര്യയോ തല കാണിച്ചാല്‍ മതി ജയിക്കുമെന്നാണ്. ഇത് പറഞ്ഞ് നിയോജക മണ്ഡലത്തിലെ രണ്ടാം നിരക്കാരായ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ കാപട്യക്കാരനായ എ.കെ.ആന്റണിയെയും മറ്റുമിറക്കി നോക്കിയിട്ടും പരാജയം മണത്തിട്ടാകണമല്ലോ ഉമ്മന്‍ ചാണ്ടി പല തരം പ്രലോഭനങ്ങളുമായി ആദിവാസികളുടെ നിഷ്ക്കളങ്കതയ്ക്ക് വില പറയാനിറങ്ങിയത്. അദ്ദേഹം അങ്ങനെയൊരു നാടകം അവിടെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഇവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ചുമന്നു നടന്നിരുന്ന കാണികളുടെ മൂപ്പന്‍ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ തളര്‍ന്ന് കിടക്കുന്നുണ്ട്. ഉച്ചവരെ അവിടെ ഉണ്ടായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ മുഖ്യന് സമയം കിട്ടിയില്ല. വോട്ട് ചെയ്യാന്‍ ആരോഗ്യമവശേഷി ച്ചിട്ടുള്ളവരെ കണ്ട് തന്റെ സ്ഥിരം നമ്പരുകളുമിറക്കി തിരിച്ചു പോയി. ഇതേ മുഖ്യമന്ത്രിയുടെ അനാസ്ഥയുടെ ഫലമായി തൃശൂരില്‍ ആദിവാസികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഒരു ഹോസ്റ്റല്‍ മാസങ്ങളായി തുറന്നു കൊടുക്കാതെ ഇട്ടിരുന്നത് കഴിഞ്ഞ ദിവസം ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ തുറന്നു കയറേണ്ടി വന്നു. അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം ഒരു വംശ ഹത്യപോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ അരുവിക്കരയിലെ ആദിവാസികളെ നന്നാക്കുന്ന നാടകമാണ് മുഖ്യമന്ത്രി അഭിനയിക്കുന്നത്. ഇത്തരത്തില്‍ നാണമെന്ന വികാരമില്ലാതെയുള്ള കാപട്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര.അതു പോലെ, കോണ്‍ഗ്രസ് നേതാക്കളും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷും കെ.സി.വേണുഗോപാലുമെല്ലാം കരിക്കു കുടിക്കാന്‍ കയറുന്ന ശാലു മോനോനോട് അരുവിക്കരയിലെത്തി വോട്ടു പിടിച്ചു കൊടുക്കാനുള്ള വേണുഗോപാലിന്റെ അഭ്യര്‍ഥന ടിയാള്‍ തന്നെ വെളിപ്പെടുത്തി. ശാലുവിന്റെ സാന്നിധ്യം കോണ്‍ഗ്രസുകാര്‍ക്ക് പ്രായഭേദമെന്യേ ഉത്തേജനം നല്‍കുമെന്നത് ഉറപ്പല്ലേ. സരിത ഫീല്‍ഡിലെത്തിക്കാണു മല്ലൊ.അരുവിക്കരയിലെ സാരി വിതരണത്തിന് പിന്നാലേയാണ് ഇത്തരം പ്രകടനങ്ങള്‍. ഇനി പര്യമായി പണം വിതരണം ചെയ്യുന്നത് മാത്രമേ കാണാനുള്ളു. മണ്ഡലത്തെ സ്വര്‍ഗമാക്കിയ മുന്നണിയുടെ പരിതാപമാണിത്
ഈ പരമ കള്ളന്മാരാണ് നേതാക്കളെങ്കില്‍ കേരളം എങ്ങനെ രക്ഷപ്പെടാനാണ്.?
No comments:
Post a Comment