Nov 5, 2015

ഡി.ജി.പി. സെന്‍കുമാര്‍ മാണിയുടെ മണിയോ, ചാണ്ടിയുടെ പിരിവുകാരനോ? പി.ആര്‍.ഒ യോ?

ജേക്കബ് തോമസ് ഉള്ളില്‍ നിന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിക്കണ്ടെന്നും അതിന് പുതിയ പാര്‍ട്ടി ഉണ്ടാക്കാനുമാണ് ഡി.ജി.പി. സെന്‍കുമാറിന്‍റെ ഉപദേശം. അതായത്, അഴിമതിനടത്താനാണെങ്കില്‍ പൊലീസിനകത്ത് നില്‍ക്കാമെന്നും അഴിമതിക്കെതിരാണെങ്കില്‍ പുറത്തു പോകണമെന്നും പരസ്യമായി പറയുന്നത് കേരളത്തിലെ ഒരു ഡി.ജി.പി.യാണ്. ഈ ഡി.ജി.പി., കള്ളന്മാരുടെയും കൊള്ളക്കാരുടെയും മറ്റു സാമൂഹ്യ വിരുദ്ധ രുടെയും ഏജന്‍റായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനു മാണ് പൊലീസ് ആസ്ഥാനം ഉപയോഗിക്കുന്നതെന്ന് പരസ്യമായി പറയുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ മറുപടി പറയാന്‍ നടക്കുന്ന ഡി.ജി.പി. സെന്‍കുമാറല്ലേ രാജി വച്ച് മാണിക്കോഗ്രസിലോ, ചാണ്ടീ കോഗ്രസിലോ ചേരേണ്ടത്.? ആ ഉപദേശം സ്വയം അനുഷ്ഠിക്കുകയാണെങ്കില്‍ കേരള പൊലീസിന്‍റെ ആത്മാഭിമാന വും വിശ്വസ്തതയും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേയ്ക്കും. സര്‍ക്കാരിന്‍റെ അഴിമതി മറച്ചു പിടിക്കുന്ന പണി നാളിതുവരെ ഒരു ഡി.ജി.പിയും പരസ്യമായി  ഏറ്റെടുത്തിട്ടില്ല. ഇതാ, അതിനും ഉളുപ്പില്ലാത്ത ഒരാള്‍ കേരളത്തിലുണ്ടായിരിക്കുന്നു. സെന്‍കുമാര്‍ മാന്യമായി രാജി വയ്ക്കാന്‍ തയാറായില്ലെങ്കില്‍ അയാളെ സര്‍വീസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ നാറ്റക്കേസിന് പുതിയ ലാവണമൊരുക്കിക്കൊടുക്കുകയല്ല. അത് ജനങ്ങളോടുള്ള വെല്ലുവിളി യായിരിക്കും

No comments:

Post a Comment