Aug 3, 2015

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്തുകൊണ്ടാണ് കൂടുതല്‍ വര്‍ഗീയ തീവ്രവാദ നിലപാടു സ്വീകരിക്കുന്നത്


ഇന്ത്യയെ, ഇന്ത്യയും പാകിസ്ഥാനുമെന്ന രണ്ട് രാജ്യങ്ങളാക്കി മാറ്റിയതിന് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയമായ താല്‍പ്പര്യങ്ങള്‍ക്കും അതു നേടാന്‍ വേണ്ടി മതത്തെ രാഷ്ട്രീയത്തിന്റെ കുടയായിപ്പിടിക്കുന്നതിലൂടെ വിജയം നേടിയ മുഹമ്മദലി ജിന്ന കാണിച്ച ദുര്‍ബുദ്ധിക്കും ഇന്ത്യയില്‍ മറ്റെങ്ങും വേരോട്ടമുണ്ടായില്ലെങ്കിലും വിദ്യാഭ്യാസപരമായി മുന്നിലാണെന്നവകാശപ്പെടുന്ന കേരളത്തില്‍ അത് പച്ചപിടിച്ചു.

ജിന്നയുടെ അധികാര മോഹത്തിന് തടസ്സ മുണ്ടായപ്പോള്‍ അദ്ദേഹം വര്‍ഗീയതയുടെ തുറുപ്പു ചീട്ടിറക്കാന്‍ മടിച്ചില്ലെന്നതിന്റെ ഫലമാണല്ലോ, സ്വാതന്ത്ര്യത്തി ന് ശേഷം ഇന്നുവരെ സ്വസ്ഥമായി ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ലാത്ത പാകിസ്ഥാനും പാകിസ്ഥാന്റെ തന്നെ ഉപോല്‍പ്പന്നമായ താലിബാനും. തന്റെ അധികാരക്കയറ്റത്തിന് തടസ്സം വരുമെന്ന് കണ്ടപ്പോള്‍ ജിന്ന കണ്ടുപിടിച്ച ഒരു രാഷ്ട്രീയ സ്ഥലമായിരുന്നൂ മുസ്ലീം സ്വത്വവും അത് പീഡിപ്പിക്കപ്പെടുന്നുവെന്നുമുള്ള പ്രചാരണവും. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കളുടെ അടിച്ചമര്‍ത്തല്‍ സഹിക്കേണ്ടി വരുന്നുവെന്നും പട്ടിണിക്കും കഷ്ടപ്പാടു കള്‍ക്കും പരിഹാരം, മുസ്ലീങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണെന്നുമുള്ള പ്രചാരണത്തിലൂടെ ഒരു തീവ്ര ഇസ്ലാമിക രാഷ്ട്രീയ സങ്കല്‍പ്പം വച്ചു നീട്ടുകയും അതിലൂടെ മാത്രം രക്ഷാമാര്‍ഗം എന്ന ധാരണ ഒരു ചെറിയ വിഭാഗം മുസ്ലീങ്ങളില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് അധികാരികളാകട്ടെ, ഈ അവസരം മുതലെടുക്കുകയും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്ഥിരമായി രാഷ്ട്രീയാസ്ഥിരത നിലനിര്‍ത്താനുതകുന്ന ഈ വിഘടന താല്‍പ്പര്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുദ്ദേശിച്ച രാഷ്ട്രീയാസ്വസ്ഥത യാഥാര്‍ഥ്യ മായെങ്കിലും അതിന്റെ ഗുണം ലഭിച്ചത് അവര്‍ക്കല്ല.

            ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും ജിന്നയെ പിന്തുണച്ചില്ലെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണല്ലോ, വിഭജനത്തിന് ശേഷവും, ഇന്ന് പ്രശ്നകാരികളായ ഐ.യു.എം.എല്‍ കാര്‍ ഉള്‍പ്പെടെ യുള്ള ഭൂരിപക്ഷം മുസ്ലീങ്ങളും ഇന്ത്യയെത്തന്നെ സ്വീകരിച്ചത്. സമാനമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ജിന്ന, ഒരു പാരമ്പര്യ മുസ്ലീം ജീവിത രീതി സ്വീകരിച്ചിരുന്ന വ്യക്തിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. യൂറോപ്യന്‍ സംസ്കാരത്തെ ആശ്ലേഷിച്ചു ജീവിച്ചിരുന്ന ജിന്ന രാഷ്ട്രീയാധികാരം പ്രശ്നമായ പ്പോള്‍ ദുഷ്ട ലാക്കോടെയാണ്  ദലിത, പിന്നോക്ക സമൂഹങ്ങള്‍ ഉള്‍പ്പടെ, പൊതുവേ ഇന്ത്യക്കാരെല്ലാവും  അനുഭവിച്ചിരുന്ന ദുരിതങ്ങളെയും അനീതികളെയും ജാതി-ജന്മിത്ത ഭീകരതകളെയും മറ്റും മുസ്ലീങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് അനുഭവിക്കുന്ന ക്രൂരതകളായി ചിത്രീകരിച്ചത്. അതുപോലെയാണ് കേരളത്തില്‍ ഐ യു.എം.എല്‍ എന്ന വര്‍ഗീയ പാര്‍ട്ടി മുസ്ലീങ്ങളുടെ പ്രത്യേക അവകാശങ്ങളെപ്പറ്റി പറയുന്നത്. വിളക്ക് കൊളുത്തലും പുഷ്പ്പാര്‍ച്ചന ചെയ്യലും നമസ്തേ എന്ന് പറയുന്നത് പോലും അനിസ്ലാമികമാണെന്നും പറയുന്നവര്‍ അതിന്റെ പേരില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളെല്ലാം അലങ്കോലപ്പെടുത്തുന്നത് പതിവാക്കിയിരിക്കുകയാണ്. മുസ്ലീങ്ങളു ടെ  മതപരമായ ചടങ്ങുകളല്ലാതെ പൊതു പരിപാടികളിലൊന്നും മുസ്ലീം ലീഗു മന്ത്രിമാരെ ക്ഷണിക്കാതിരിക്കലാണ് ഇതിനൊരു പരിഹാരം. പൊതു പരിപാടികള്‍ തങ്ങളുടെ ദുര്‍വാശി മൂലം അലങ്കോലമാക്കുന്ന മന്ത്രിമാര്‍ തങ്ങളെ വിളിച്ചില്ലെന്ന് പരാതി പറയുകയും ചെയ്യരുത്. പൊതു മര്യാദ പാലിക്കാന്‍ കഴിയാത്തവര്‍ പൊതു ചടങ്ങുകള്‍ ഒഴിവാക്കുന്നതല്ലേ നല്ലത് . കാരണം, ജിന്നയുടെ മത വിശ്വാസം പോലെ തന്നെ, മുസ്ലിം ലീഗുകാരുടെ മതവിശ്വാസവും രാഷ്ട്രീയ ലാഭം നോക്കിക്കൊണ്ടുള്ളതാണ്. പട്ടിണി കിടക്കുന്ന മുസ്ലീങ്ങളെ രക്ഷിക്കാനോ, പാവപ്പെട്ടവര്‍ക്ക് കിടപ്പാടമുണ്ടാക്കി കൊടുക്കാനോ അല്ല, മുസ്ലീം രാഷ്ട്രീയം പറയുന്നത്. എല്ലാ ജനകീയ പ്രശ്നങ്ങളെയും, എന്തിന്, മുസ്ലീം സ്ത്രീകളെ വെല്ലുവിളിക്കുന്ന തലാക്കിനെ പോലും, പള്ളി, മതം, ആചാരങ്ങള്‍, വിശ്വാസം എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലും അന്ധവിശ്വാസങ്ങളുമായി കൂട്ടിക്കുഴച്ച് സ്വന്തം രാഷ്ട്രീയ നിലനില്‍പ്പ് സുരക്ഷിതമാക്കുക എന്ന ഏകലക്ഷ്യമാണ് മുസ്ലീം ലീഗിന്റെ വെളിച്ച വിരോധത്തിലും, മലയാള ഭാഷാ വിരോധത്തിലും കാണുന്നത്. മുഹമ്മദു കോയ പോലും വെളിച്ചം കണ്ടാല്‍ വിറളി പിടിക്കുന്നവനായിരുന്നു വെന്നത് പൂര്‍ണമായും ശരിയാണ്. കേരളത്തിലെ മുസ്ലീം വര്‍ഗീയ തീവ്രവാദത്തിന്റെ വിത്തിന് വളമിട്ട് മുളപ്പിച്ച് അതിന്റെ ഗുണ ഫലം കൊയ്തത് മുഹമ്മദ് കോയയായിരുന്നു. മുണ്ടുടുക്കുന്നത് മാത്രമല്ല, സ്കൂളില്‍ പോയി പഠിക്കുന്നതു പോലും ഹറാമാണ് എന്ന് പറഞ്ഞ്, അക്കാലത്ത് കുറേപ്പേരെ ആകര്‍ഷിച്ച കോയയുടെ പിന്‍ഗാമി കള്‍ , ഇപ്പോള്‍ വിദ്യാഭ്യാസം നേടിയ മുസ്ലീം യുവാക്കളെ ഇരകളാക്കുവാനായി അതിതീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ് വെളിച്ച വിരുദ്ധ യുദ്ധവും മലയാള ഭാഷാ വിരോധവുമെല്ലാം. മുസ്ലീങ്ങള്‍ക്ക് സ്വത്വപരമായി അപകടമുണ്ട് എന്ന് പ്രചരിപ്പിച്ചില്ലെങ്കില്‍ മുസ്ലിം ലീഗിന് പ്രസക്തി എന്ത്. ഇത് ആത്യന്തികമായി ചെന്നെത്തുക മലപ്പുറം കേന്ദ്രീകരിച്ച് ഒരു പുതിയ പാകിസ്ഥാന്‍ എന്നതിലേയ്ക്കാണ്. ഒരു പഞ്ചായത്തെങ്കില്‍ പഞ്ചായത്തിന്റെയെങ്കിലും മുഖ്യമന്ത്രിയും സര്‍വാധികാര്യക്കാരുമായിരിക്കാനായി സംസ്ഥാനത്തിന്റെ ഭദ്രതയെ മുസ്ലീം ലീഗ് ഒറ്റു കൊടുക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും ഒടുവിലത്തെ പരിപാടി നോക്കുക. പൊതു ഭൂമി കയ്യേറിയവര്‍ക്കെല്ലാം അവ സര്‍വതന്ത്ര സ്വാതന്ത്ര്യത്തോടെ പതിച്ചു കൊടുക്കുകയും രണ്ടും മൂന്നും സെന്റുകാരന്റെ അവകാശം എടുത്തുകളയുകയും ചെയ്തുകൊണ്ട് ഉത്തരവിറക്കി.  ആര്‍ക്കുവേണ്ടി. ആരാണ് കേരളത്തിലെ ഭൂമിയും വനവും സംഘടിതമായി കൈയേറിയിരിക്കുന്നതെന്നന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെയും മതേതര സ്വഭാവം വ്യക്തമാകും. അടൂര്‍ പ്രകാശിനെ അറിയില്ലേ, വല്ലതും കളഞ്ഞാല്‍ മതി, നക്കിപ്പറക്കിക്കോളും. ബിജു രമേശ് മാത്രമല്ല, അടൂര്‍ പ്രകാശും ചാരായക്കച്ചവടക്കാരനാണ്. അതുകൊണ്ട് മാത്രം കോണ്‍ഗ്രസ് നേതാവായതാണ്. ചാരായക്കച്ചവടക്കാരന്‍ റവന്യൂ മന്ത്രികൂടിയായാല്‍ സലീംരാജ്  വകുപ്പ് ഭരിക്കും. ഉമ്മന്‍ ചാണ്ടിക്കും കെ.എം മാണിക്കും സംശയം, അവരും ചാരായക്കച്ചവടക്കാരാണോ എന്ന്. ജനങ്ങള്‍ക്കതില്‍ ഒരു സംശയവുമില്ല. ഉമ്മനും മാണിയുമെല്ലാം ബിനാമികള്‍തന്നെ.  ഇതൊക്കെ സാധിക്കാന്‍ മുസ്ലീം വര്‍ഗീയത തീവ്രമാക്കേണ്ടതുണ്ട്. മാണിക്കും ഉമ്മനും അത് പേടിക്കണ്ട. സഭ ഇപ്പോഴേ റെഡിയാണ്. ലീഗിന്റെ കാര്യം അതല്ല. അങ്ങനെ ഇണക്കിക്കൊടുക്കാന്‍ സഭകളില്ല. അത് ലീഗ് തന്നെ ചെയ്യണം. അതുകൊണ്ട് ഇനിയും മുസ്ലീം ലീഗിന്റെ ഫത്വകള്‍  കൂടിക്കൂടി വരും. ഇതിലാകട്ടേ, കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും ഒരു പങ്കുമില്ല. കേവലം ഒരു അതിന്യൂനപക്ഷത്തിന്റെ അധികാരമോഹം മാത്രം. ഈ പോക്ക് അപകടകരമാണ്.

No comments:

Post a Comment