Sep 6, 2015

മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍

ജോലിത്തിരക്കു മൂലം ചുറ്റും നടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഫലിതങ്ങളൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ല.എങ്കിലും മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍ കേള്‍ക്കാതിരിക്കാനായില്ല.
 1.മുസ്ലീം ലീഗിന്റെ ഏറ്റവും പുതിയ രണ്ട് പ്രഖ്യാപനങ്ങളാണ്. അതിലൊന്ന്, അവര്‍ ബി.ജെ. പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്നു വെന്നതാണ്. പക്ഷേ, എന്നാണ് മു.ലീഗ് ബി.ജെ.പിയെ ശത്രുവല്ലാതായി കണ്ടിരുന്നത്. ?അതിന്റെ അര്‍ഥം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരായി 'മുസ്ലിം' ലീഗിന്റെ 'മതേതര'നേതൃത്വത്തില്‍ കേരളത്തില്‍ ഒരു കോലിമകേ (കോണ്‍-ലീ.-മാര്‍ക്സി,കേ.കോ.) രാഷ്ട്രീയ സഖ്യം രഹസ്യമായി രൂപപ്പെടുന്നുവെന്നാണ് - അതായത് കാര്യങ്ങള്‍ മറനീങ്ങിപ്പുറത്തു വരാന്‍ പോകുന്നു. ഹിന്ദു രാഷ്ട്രീയക്കാരെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ ചെറുക്കാന്‍ ന്യൂന പക്ഷ മറയുള്ള മത-വര്‍ഗീയ ശക്തികളും ഹിന്ദു ബാനറുള്ള കുറച്ചു കോണ്‍ഗ്രസുകാരും അധികാരത്തിനും പണത്തിനും വേണ്ടി ആരുടെ പുറകെയും പോകാന്‍ തറ്റുടുത്ത് നില്‍ക്കുന്ന സോ കാള്‍ഡ് ഇടതു പക്ഷവും ഒന്നിക്കുന്നു. കേരള രാഷ്ട്രീയം തികച്ചും വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയാണ്. തുറന്നു പറയുന്ന ബി.ജെ.പിയും ഗൂഢനീക്കം നടത്തുന്ന മുന്നണികളും അവകാശ പ്പെടുന്നത് അവര്‍ ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നാണല്ലോ. രണ്ട്. മു.ലീ. ഗള്‍ഫ് കാര്‍ക്കു വേണ്ടി മലപ്പുറത്ത് അവശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ഒരു അറബിക് സര്‍വകലാശാല തുടങ്ങാന്‍ തീരുമാനിച്ചുവെന്നതാണ്. അറബിക് സര്‍വകലാശാലയെന്നല്ല ഏത് സര്‍വകലാശാല തുടങ്ങുന്നതിനെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ, മു. ലീഗെന്ന മതേതരപ്പാര്‍ട്ടിയുടെ ശരീയത്തില്‍ അറബിഭാഷയെന്ന് പറഞ്ഞാല്‍ അര്‍ഥമെന്താണെന്ന് പാണക്കാട്ടെ തങ്ങള്‍ പറഞ്ഞിട്ടില്ല. അതൂടെ ഒന്ന് പറയണം. കാരണം, മലയാളം സര്‍വകലാശാലയുടെ കുരിശ് വളര്‍ന്ന് തുടങ്ങിയിട്ടേ ഉള്ളു.-
                       മറ്റൊരു വിപ്ലവ പരിപാടി ശ്രീകൃഷ്ണ ജയന്തിയോനുബന്ധിച്ച് സിപിഎം നടത്തിയതാണ്. 'പോടാ പുല്ലേ ശ്രീകൃഷ്ണാ, നിന്നെപ്പിന്നെക്കണ്ടോളാം' എന്ന മുദ്രാവാക്യവുമായി സിപിഎം സഖാക്കള്‍ കണ്ണൂരിലും മലപ്പുറത്തും വിശേഷിച്ചും, കേരളത്തില്‍ അങ്ങിങ്ങായും ശ്രീകൃഷ്ണ ജയന്തി കൊണ്ടാടിയതാണ്. ചിലേടത്ത് ഓണാ ഘോഷമെന്നാണ് പേരെങ്കില്‍, മലപ്പുറത്ത് ഓണം പറഞ്ഞാല്‍ ലീഗ് നേതാക്കളുടെ വെറുപ്പുണ്ടാകുമെന്നതിനാലും മു.ലീഗിന്റെ വര്‍ഗീയതയെ ഒന്നു സുഖിപ്പിക്കുന്നതിന് വേണ്ടിയും  മതേതര ശ്രീകൃഷ്ണന്‍ എന്നൊരു പുതിയ അവതാരമുണ്ടായി. ശ്രീരാമകൃഷ്ണന്‍ എന്ന മാര്‍ക്സിസ്റ്റ് ആള്‍ദൈവമാണ് അവിടെ അവതാര രഹസ്യം പുറത്തു വിട്ടത് - പക്ഷേ, നബിദിന റാലിക്കോ, ക്രിസ്മസ് ആഘോഷത്തിനോ പകരം മതേതര യേശുക്രിസ്തുവിനെയും മതേതര മുസ്ലീം ലീഗുപോലെ ഒരു മതേതര മുഹമ്മദ് നബിയേയും അവതരിപ്പിക്കുമോ എന്നാണ് ജനം, ഒരു തരം ചാനല്‍  അഥവാ മൂക്കള മലയാലത്തില്‍ പറഞ്ഞാല്‍, ഉറ്റു നോക്കിയിരിക്കുന്നത് -
                            മൂന്നാമത്തെ ഫലിത വീരന്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടാതെ പറ്റില്ല. പക്ഷേ, ഇപ്പോള്‍ ചാണ്ടിയിരിക്കുന്നത് ഉമ്മനല്ല, രമേശുമ്മനാണ്. ചിലപ്പോഴീ മാന്യന്‍ രമേശ് മാണിയാകും. അല്ലെങ്കില്‍ രമേശ് തങ്ങള്‍. അത് തരാ തരം പോലെ. എന്തായാലും സിപിഎമ്മുമായിട്ടുള്ള പുതിയ ബാന്ധവം മൂലമാകാം, വീണ്ടും കൊലപാതക രാഷ്ട്രീയം ആടിത്തിമിര്‍ക്കുകയാണ്. രമേശ് പൊലീസിന്റെ ഏക പണി, ചില ചാനലുകാരു ടെ സഹായത്തോടെ, ബോധമില്ലാത്ത സിപിഎം കാരനും ബി.ജെ.പിക്കാരനും തെരുവിലും വീട്ടിലും പരസ്പരം വെട്ടാനും  കൊല്ലാനുമുള്ള പ്രേരണ നല്‍കുകയും അതിന് വേണ്ട സൌകര്യമൊരുക്കിക്കൊടുക്കുകയുമാണ്. അധികാരമില്ലെങ്കിലും അതു വഴിയുള്ള സുഖങ്ങളും ഇഷ്ടം പോലെ പണവും കിട്ടുമെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതല്ലേ നല്ലതെന്നാണ് സിപിഎം ബുദ്ധി. സിപിഐ അടക്കമുള്ളവരെ അധികാരത്തില്‍ തൊടുവിക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്യാം. തങ്ങള്‍ക്ക് ഉമ്മനെയൊ, തൊമ്മനെയോ 'മതേ തര മുസ്ലീം' ലീഗിനെയോ വച്ച് കാര്യം സാധിക്കാം. കോ.-ലീ.- കേ.കോ കൂട്ടുകെട്ടിനാകട്ടെ, ഇത്രയും പച്ചയ്ക്ക് അഴിമതി നടത്തുകയും വര്‍ഗീയ താണ്ഡവമാടുകയും ചെയ്താലും  അധികാരത്തിലെത്താന്‍ ബി.ജെ.പി.- മാര്‍. വിവരദോഷികളെ തമ്മില്‍ക്കൊല്ലിക്കുന്നതാണെളുപ്പം. കൂടാതെ, ഈ കൊലപാതകങ്ങളുടെ ഇരകള്‍ ഏത് പാര്‍ട്ടിയിലാണെങ്കിലും ഒരു 'ഹിന്ദുവര്‍ഗീയ വാദി' യാകുന്നതിനാല്‍ അത് മതേതര ജനാധിപത്യത്തിന് വേണ്ടി ചെയ്യുന്ന ഒരു ത്യാഗവുമാണല്ലോ.

No comments:

Post a Comment