Sep 6, 2015

കിള്ളിയാറിന്റെ വഴിമുടക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാത്തത്

തിരുവനന്തപുരത്ത് വട്ടിയൂര്‍ കാവില്‍ കാഞ്ഞിരം പാറയ്ക്ക് സമീപം ബണ്ട് തകര്‍ന്ന് പല വീടുകളും വെള്ളത്തി ലായി. ദുരിതപൂര്‍ണമാണ് ആ കാഴ്ച. എങ്കിലും ചില അപ്രിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. എന്തു കൊണ്ടാണ് ബണ്ടു പൊട്ടിയതും വീടുകള്‍ പലതും വെള്ളത്തിലായതുമെന്ന് പരിശോധിച്ചാല്‍ സ്വയംകൃതാനര്‍ഥ മാണത് എന്ന് പറയേണ്ടി വരും. കാരണം വ്യക്തം. കിള്ളിയാറിന്റെ ഇരുകരകളും ആറ്റ് പുറമ്പോക്കുള്‍പ്പെടെ കയ്യേറിയതു വഴി ആറ് പലേടത്തും തോടായി. മരുതും കുഴി ഏറ്റവും നല്ല ഉദാഹരണം. ഇതുണ്ടാക്കാവുന്ന അപകട ത്തെപ്പറ്റി ഞാന്‍തന്നെ പല വട്ടം പ്രമുഖ ദിനപ്പത്രങ്ങളിലെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ട്. കരകളില്‍ താമസിക്കുന്നവരോ, സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊന്നും 'മൈന്റ് ചെയ്തില്ല.' ആറിന്റെ കരകള്‍ കയ്യേറിയതിന്റെ ഫലമായി വീതി നഷ്ടപ്പെട്ട ആറിന് മഴ പെയ്യുമ്പോഴുള്ള വെള്ളം ഉള്‍ക്കൊള്ളാനാകുന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് പ്രദേശങ്ങളില്‍ വീടു വച്ചോ, മതില്‍ കെട്ടിയോ ഒക്കെ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനിടമില്ലാതായി. ഇനി ഓരോ മഴയത്തും ഇത്തരം അപകടങ്ങള്‍ വീതി കുറഞ്ഞ തീരങ്ങളിലെവിടെ യും പ്രതീക്ഷിക്കണം. വയലും ചതുപ്പുകളും വരെ നികത്തി  വീടുവച്ച ജനപ്രതിനിധികള്‍ പോലുമുള്ള സംസ്ഥാനമാണ് കേരളം. വെള്ളത്തിന് വിവരമില്ല, വിവരമുണ്ടാകേണ്ട മനുഷ്യന്‍ ഇരിക്കുന്ന കൊമ്പു മുറിച്ചിട്ട് ആരെ യാണ് പഴി ചാരുന്നത്.? സര്‍ക്കാരും തിരു. സിറ്റി കോര്‍പൊറേഷനും കിള്ളിയാറ്റ് തീരവാസികളും മണല്‍ മാഫിയകളുമെ ല്ലാം ചേര്‍ന്നൊരുക്കിയ,  ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്ന ദുരിതമാണിത്. കിള്ളിയാറിന്റെ തീര ഭൂമികളെല്ലാം ഇത് പ്രതീക്ഷിക്കണം. എന്തിന്, വട്ടിയൂര്‍കാവിലെ കരിമണ്‍കുളം ഏലാ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമായി. അവിടെ ധാരാളം വീടുകള്‍ വയലും ചതുപ്പും നികത്തി വച്ചിട്ടുണ്ട് . ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വില കൊടുക്കേ ണ്ടി വരുമെന്ന കാര്യത്തിലും സംശയമില്ല. ജാഗ്രതൈ, വെള്ളത്തിന്റെ വഴികളില്‍ കൈയേറ്റം നടത്തി സ്വയം അപകടം വിളിച്ചു വരുത്താതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്. കാഞ്ഞിരം പാറ ഒരു കൊച്ചു താക്കീതാണ് -

No comments:

Post a Comment