Jan 26, 2016

കേരളീയരുടെ ജാതിബോധവും ശാരീരികാധ്വാനവും


ഇന്ത്യയില്‍, ഏറ്റവും കൂടുതല്‍ ജാതിസംസ്കാരം ഉപബോധ ത്തില്‍ സൂക്ഷിക്കുന്ന ജനസമൂഹം കേരളീയരാണെന്നാണ് നരവംശപഠനം സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തില്‍ ശാരീരികാധ്വാനം ചെയ്യാന്‍ മടിക്കുന്ന വരാണ് മിക്ക മലയാളികളുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ മികച്ച തരത്തില്‍ ശാരീരികാധ്വാനത്തില്‍ അവര്‍ ഏര്‍പ്പെടുന്നുണ്ട്. ഒരു പക്ഷേ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ത്തുന്ന ശാരിരിക ത്തൊഴിലാളികളുടെ കാര്യത്തിലും ജാതീയ ബോധത്തിന്‍റെയും അത് സൃഷ്ടിച്ചിരിക്കുന്ന, ആഴത്തിലുള്ള സാമൂഹികാവമതിയുടെയും ഈ പശ്ചാത്തല മുണ്ടായിരിക്കാം. ഋഗ്വേദത്തില്‍ കൃഷിക്ക് മാന്യമായ സ്ഥാനവും സാമൂഹി കാംഗീകാരവുമുണ്ട്. എന്നാല്‍, ബ.സി. അഞ്ചാം നൂറ്റാണ്ടോടെ ശാരീരികാധ്വാനം സമൂഹത്തിലെ ജാതിശ്രേണീ കരണത്തിന്‍റെ പ്രാരംഭഘട്ടമെന്ന നിലയില്‍ മോശപ്പെട്ട തൊഴിലായി ഗണിക്കപ്പെടുകയും അത് ചെയ്തുവന്നിരുന്ന ബ്രാഹ്മണര്‍ കൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. എന്നല്ല, കൃഷിചെയ്യുന്നതു വഴി മണ്ണിളക്കുമ്പോള്‍ പ്രാണികളും പല ചെറുജീവികളും നശിക്കുമെന്നതിനാല്‍ അത് പാപമാണെന്ന ധാരണയും രൂഢമൂലമാക്കി. ക്രമേണ, ജാതിസമൂഹം വേരുറക്കുക യും ശാരീരികാധ്വാനം ജാതിയില്‍ താണവരുടെ -ശൂദ്രുടെയും വൈശ്യരുടെയും മറ്റ് പഞ്ചമരുടെയും- പണിയായി നിയമവല്‍ ക്കരിക്കപ്പെടുകയും ചെയ്തു.
സമൂഹം വളര്‍ന്നു.ആധുനിക തൊഴില്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായി. പുരോഗമനത്തിന്‍റെ കുപ്പായവും ഏറ്റവും കൂടുതല്‍ ഇവിടെ വിറ്റഴിഞ്ഞു. പക്ഷേ, ശാരീരികാധ്വാന ത്തോട് പുലര്‍ത്തി വന്നിരുന്ന ജാതീയമായ അവമതിപ്പ് പുറമേ കാണുന്നില്ലെങ്കിലും, ശാരീരികാധ്വാനം തങ്ങളുടെ ജാതിബോധത്തെ മുറിവേല്‍പ്പിക്കുമെന്ന് അവര്‍ പേടിക്കുന്നു. താണജോലി ചെയ്യുന്ന ബ്രഹ്മണരെ എന്നപോലെ, തങ്ങളുടെ ചണ്ഡാലാപകര്‍ഷ തയെ മലയാളി വിടാതെ പിന്തുടരുന്നു. അതുകൊണ്ട്, അറിയുന്ന അയല്‍ക്കാരന്‍റെ മുമ്പില്‍ ശാരീരികാധ്വാനം മോശപ്പെട്ടതായി ത്തീരുന്നു. എന്നാല്‍, ഇത്തരം ജാതിബോധത്തിന്‍റെ മുന്‍കൂര്‍ വിശ്വാസമില്ലാത്ത വിദേശീയ ജനതയുടെ മുമ്പില്‍ ഈ അപകര്‍ഷ ത അവനെ ബാധിക്കുന്നില്ല. പണമാണ് ജാതിയുടെ മഹത്വത്തെ പണ്ടും ഇന്നും നിര്‍ണയിക്കുന്നതെന്ന് നരവംശ ശാസ്ത്രം പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ധനികന്‍റെ ജാതി ആരും പരിഗണിക്കാറില്ല, പണ്ടും ഇന്നും. അതിനാല്‍ പണം നേടി ക്കൊണ്ടു വരുന്ന വിദേശ മലയാളി ജാതീയതയെ ഭയക്കു ന്നില്ല. പണം നേടാത്തവരോ ?. അവരാണ് ഭൂരിപക്ഷമെന്നതിനാല്‍ അവര്‍ക്ക് ഇവിടെ ഒരു സാമൂഹികാവതിപ്പ് തോന്നുന്നു. അതുകൊണ്ടാണ് പറഞ്ഞത്, കേരളീയരെപ്പോലെ ജാതിബോധം രക്തത്തില്‍ കലര്‍ന്നവരല്ല മറ്റ് തെന്നിന്ത്യന്‍ ജനസമൂഹങ്ങളെന്ന്. ഉള്ളത് അവര്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നു. കേരളീയര്‍ വിദ്യാഭ്യാസത്തിന്‍റെ മറവില്‍ ജാതീയതയെ ഒളിപ്പിക്കുന്നു വെന്നതാണ് വ്യത്യാസം.









No comments:

Post a Comment