Oct 31, 2015

അഴിമതിക്കാര്‍ക്ക് ഐ.പി.എസ് അസോസിയേഷന്‍റെ പ്രതിരോധം- നാറുന്ന കേരളം

കേരളത്തിലെ ഐ.പി.എസ്.അസോസിയേഷന്‍ അഴിമതിക്കാരെ സംരക്ഷി ക്കുന്നതിനുള്ള തീരുമാനമെടുത്തു കഴിഞ്ഞതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഏറ്റവുമൊടുവില്‍ മാണി പോലും പറയുന്നത് താന്‍ കോഴ വാങ്ങിയിട്ടില്ലെന്നല്ല. അതിന് ഡിമാന്‍റ് ചെയ്തിട്ടില്ലെന്ന് മാത്രമാണ്. അതൊന്നും റിട്ടയര്‍മെന്‍റിന് ശേഷവും ഏതെങ്കിലുമൊരു ലാവണം തരപ്പെടുത്താന്‍ നടക്കുന്ന ഐ.പി.എസ് മാന്യന്മാര്‍ക്ക്പ്രശ്നമല്ല. മാണി കുറ്റവാളിയല്ലെന്ന് കോടതി കൂടി ഇടപെട്ട് അന്വേഷണച്ചുമതല ഏല്‍പ്പിച്ച സുകേശന്‍ എസ്.പി. തന്നെ പറഞ്ഞു കഴിഞ്ഞു. ഇനി കോടതി എന്ത് ചെയ്യും. എസ് കത്തി മുതല്‍ മാണിയുടെ കോഴക്കേസ് വരെ എത്തി നില്‍ക്കുന്ന അന്വേഷണചരിത്രമുള്ള വിന്‍സന്‍റ്.എം. പോള്‍ സ്വയം തെറ്റ് സമ്മതിച്ച് അവധിയില്‍ പ്രവേശിച്ചിട്ടും ആശ്രിതവാത്സല്യം ഇഷ്ടം പോലെ ലഭിക്കുന്ന അങ്ങേര്‍ക്ക് പിന്തുണ നല്‍കാന്‍ ഐ.പി.എസ് അസോസിയേ ഷന്‍ മുന്‍കൈയെടുത്തതിന്‍റെ രഹസ്യം പൊതുജനങ്ങള്‍ക്കറിയാം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഐ.പി.എസുകാര്‍ക്കെല്ലാം പുതിയ കസേര ലഭിക്കുന്നുവെന്നതിന് സിബി. മാത്യുവും തെളിവാണല്ലോ. ഋഷിരാജ് സിങിനെയും ജേക്കബ് തോമസിനെയും പോലുള്ളവരെ ഐ.പി.എസ് മാന്യന്മാര്‍ക്കിഷ്ടമല്ല. അവര്‍ക്കെതിരേ പ്രമേയം പാസാക്കു ന്നതില്‍ കാണിക്കുന്ന വ്യഗ്രത മാത്രമല്ല, അഴിമതിക്കാരായ മന്ത്രിമാരോടു ള്ള വിധേയത്വവും ഈ പ്രമേയ നാടകത്തിലൂടെ പ്രകടിപ്പിക്കുന്ന മാന്യന്മാ ര്‍ക്ക് ജോലി രാജി വച്ച് കേരളാ കോണ്‍ഗ്രസിലോ, ചാണ്ടിക്കോണ്‍ഗ്ര സിലോ ചേര്‍ന്നുകൂടെ. സെന്‍കുമാറിന് അഴിമതിക്കാര്‍ക്ക് വേണ്ടി സംസാരിക്കാം. തച്ചങ്കരിക്ക് പത്രസമ്മേളനം വിളിക്കാം. കാരണം അവരെ ല്ലാം നന്നായി കാശുണ്ടാക്കുന്നവരാണ്. അഴിമതിയെ എതിര്‍ക്കുന്ന ജേക്കബ് തോമസ് ,ഋഷിരാജ് സിങ് തുടങ്ങിവരെ തൂക്കിലേറ്റണമെന്ന് ഐ.പി.എസ് മാന്യന്മാര്‍ ആവശ്യപ്പെടുന്ന നല്ല ദിവസം കാത്തിരിക്കുക.

No comments:

Post a Comment